മലയാളി ഡോക്ടർ അമേരിക്കയിൽ വെടിയേറ്റ്‌ മരിച്ചു

മലയാളി ഡോക്ടർ അമേരിക്കയിൽ വെടിയേറ്റ്‌ മരിച്ചു
May 07 04:45 2017

ഡിട്രോയിറ്റ്‌ / ആലപ്പുഴ: മലയാളി യുവ ഡോക്ടർ അമേരിക്കയിലെ ന്യൂയോർക്കിൽ മിഷഗണിൽ വെടിയേറ്റ്‌ മരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര സ്വദേശി ഡോ. നരേന്ദ്ര കുമാറിന്റെ മകൻ ഡോ. രമേശ്‌ കുമാർ (32) ആണ്‌ ഡിട്രോയിറ്റ്‌ മേഖലയിൽ കാറിന്‌ പിൻസീറ്റിൽ വെടിയേറ്റ്‌ മരിച്ച നിലയിൽ കാണപ്പെട്ടത്‌. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
മലയാളനാട്‌ ആഴ്ചപ്പതിപ്പിന്റെ പ്രസാധകൻ എസ്‌ കെ നായരുടെ അനന്തരവനാണ്‌ ഡോ രമേശ്കുമാർ. അമേരിക്കൻ അസോസിയേഷൻ ഓഫ്‌ ഫിസിഷ്യൻ ഇന്ത്യൻ ഒർജിന്റെ (എ എ പി ഐ) മുൻ പ്രസിഡന്റായ ഇദ്ദേഹം ഹെന്റട്രി ഫോർഡ്‌ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിലാണ്‌ സേവനം ചെയ്തിരുന്നത്‌.കഴിഞ്ഞ മൂന്നു ദിവസങ്ങമായി ഡോ. രമേശ്‌ ജോലിക്ക്‌ ഹാജരാകാതിരുന്നതിനെ തുടർന്ന്‌ യുറോളജി വിഭാഗം മേധാവി ഡോ. മണി മേനോൻ ഡോ. രമേശിന്റെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്‌ പിതാവ്‌ ഡോ. നരേന്ദ്ര കുമാർ മകനെ നിരന്തരം ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തിരക്കു കരുതി മെസേജുകൾ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല.സംഭവത്തിൽ അസ്വാഭാവികത കണ്ട പിതാവ്‌ ഉടൻ ഡോ. രമേശ്‌ താമസിക്കുന്ന വീട്ടിലെത്തിയെങ്കിലും മകനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിതാവ്‌ നരേന്ദ്രൻ നൽകിയ പരാതിയിൽ പൊലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഡിട്രോയിറ്റ്‌ ഹൈവേക്ക്‌ സമീപം രമേശിന്റെ കാർ കണ്ടെത്തിയത്‌. കാറിന്റെ പിൻസീറ്റിൽ വെടിയേറ്റ്‌ മരിച്ച നിലയിലായിരുന്നുഡോ. രമേശ്‌. സംഭവത്തിന്‌ പിന്നിൽ വംശീയത ആരോപിക്കാൻ കഴിയില്ലെന്ന്‌ പൊലീസ്‌ പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു.രമേശിന്റെ സംസ്ക്കാരം തിങ്കളാഴ്ച നടക്കും.

  Categories:
view more articles

About Article Author