Monday
25 Jun 2018

മലേഷ്യയെ തോല്‍പ്പിച്ച് ഇന്ത്യ

By: Web Desk | Wednesday 2 August 2017 2:04 PM IST

 

ക്വാലലംപൂര്‍: സൗഹൃദ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മലേഷ്യയെ പരാജയപ്പെടുത്തി. ഇരട്ട ഗോളുകളുമായി പ്യാരി ആണ് ഇന്ത്യയുടെ വിജയത്തിനു കരുത്തായത്. ഇന്ത്യന്‍ വനിതാ കോച്ചായി മെയ്‌മോള്‍ റോക്കി ചുമതലയേറ്റതിനു ശേഷമുള്ള ആദ്യ മത്സരമായിരുന്നു ഇത്.
ഒരിടവേളയ്ക്കു ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ രാജ്യാന്തര മത്സരത്തിന് ഇറങ്ങിയത് എങ്കിലും ആധികാരികമായി തന്നെ ടീം വിജയിക്കുക ആയിരുന്നു. രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 79ാം മിനുട്ടിലും 86ാം മിനുട്ടിലുമായിരുന്നു ഗോളുകള്‍. നേരത്തെ രണ്ടു സൗഹൃദ മത്സരങ്ങള്‍ക്കാണ് ടീം എത്തിയത് എങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ആദ്യ സൗഹൃദ മത്സരം ഒഴിവാക്കിയിരുന്നു.

Related News