‘മഹാഭാരതം’ സിനിമയ്ക്കെതിരെ ഹൈന്ദവ തീവ്രവാദികൾ രംഗത്ത്‌

‘മഹാഭാരതം’ സിനിമയ്ക്കെതിരെ ഹൈന്ദവ തീവ്രവാദികൾ രംഗത്ത്‌
April 19 04:45 2017

കൊച്ചി: എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആധാരമാക്കി വി എ ശ്രീകുമാർ സംവിധാനം ചെയ്യുന്ന മഹാഭാരതം എന്ന സിനിമയ്ക്കെതിരെ ഹൈന്ദവ തീവ്രവാദികൾ രംഗത്തുവന്നു .മഹാഭാരതം എന്ന്‌ പേരിടുന്നത്‌ തെറ്റിദ്ധാരണ ഉണ്ടാക്കുമെന്ന ആരോപ ണമാണ്‌ നവമാധ്യമങ്ങളിലൂടെ ഉയർന്നിട്ടുള്ളത്‌. എം ടി യുടെ മാനസ വൈകല്യ കൃതിയായ രണ്ടാമൂഴത്തെ ആസ്പദമാക്കി നിർമിക്കുന്ന സിനിമയ്ക്ക്‌ മഹാഭാരതം എന്ന പേര്‌ നൽകുന്നത്‌ എന്ത്‌ അടിസ്ഥാനത്തിലാണെന്നാണ്‌ ഫേസ്ബുക്കിലടക്കം ചോദ്യങ്ങളുയരുന്നത്‌ .
മഹാഭാരതത്തിന്റെ ജാരസന്തതിയെന്നു പോലും വിളിക്കപെടാൻ യോഗ്യതയില്ലാത്ത കൃതിയാണ്‌ രണ്ടാമൂഴം. യഥാർത്ഥ മഹാഭാരതവുമായി ബന്ധമില്ല. ഡാവിഞ്ചികോഡിനു ബൈബിൾ എന്ന്‌ പേരുനൽകാതിരുന്നതുപോലെ രണ്ടാമൂഴത്തിനു മഹാഭാരതം എന്ന പേര്‌ നൽകരുതെന്നും ആവശ്യമുയരുന്നു. ചില പോസ്റ്റുകൾ മഹാഭാരതം എന്ന പേരിനെതിരെ കോടതിയെ സമീപിക്കണമെന്നും ആവശ്യപ്പെടുന്നു. ഇത്തരത്തിൽ പേര്‌ മാറ്റിയില്ലെങ്കിൽ ഭാവിയിൽ യഥാർത്ഥ മഹാഭാരതം ഇതാണെന്നു യുവതലമുറ തെറ്റിദ്ധരിക്കുമെന്നും പോസ്റ്റിൽ ചിലർ വിലപിക്കുന്നു.
എംടി വാസുദേവൻ നായർ നോട്ടു നിരോധനം സാധരണക്കാരെ ബാധിച്ചു എന്ന്‌ അഭിപ്രായപ്പെട്ടത്‌ സംഘ പരിവാർ സംഘടനകളുടെ കണ്ണിലെ കരടാകാൻ കാരണമായിരുന്നു. ഇതേ തുടർന്ന്‌ എംടിക്കെതിരെ കടുത്ത പരാമർശങ്ങളുമായി ബി ജെ പി നേതാക്കൾ രംഗത്തുവന്നിരുന്നു. എന്നാൽ കേരളത്തിന്റെ മനസൺനാകെ എംടിയെ പിന്തുണച്ചതോടെ പാതിവഴിയിൽ സംഘപരിവാർ സംഘടനകൾ പിൻവാങ്ങുകയായിരുന്നു. സംസ്ഥാനത്തു ബീഫ്‌ വിൽപ്പന നടത്തുന്നതിനെതിരെ ആസൂത്രിതമായ നീക്കം നടക്കുന്നതിനു പിന്നാലെ സിനിമയിൽ പോലും വർഗീയത കാണുന്ന വീക്ഷണത്തിനെതിരെ ശക്തമായ പ്രതികരണം ഉയർത്തണമെന്ന കമന്റുകളും ഈ പോസ്റ്റുകൾക്ക്‌ കീഴിൽ ഇടുന്നുണ്ട്‌. ഇന്ത്യയിൽ ഏറ്റവും മുതൽ മുടക്കുള്ള സിനിമയാണ്‌ മഹാഭാരതം. ആയിരം കോടിയാണ്‌ സിനിമയുടെ മുതൽ മുടക്ക്‌ .

  Categories:
view more articles

About Article Author