മാതൃനിയമച്ചട്ട പ്രകാരം തൊഴിൽശാലകളിൽ ക്രഷ്‌ വരുന്നു

മാതൃനിയമച്ചട്ട പ്രകാരം തൊഴിൽശാലകളിൽ ക്രഷ്‌ വരുന്നു
July 17 04:45 2017

ന്യൂഡൽഹി: പുതിയ മാതൃനിയമത്തിന്റെ ഭാഗമായി അമ്പതിൽ കൂടുതൽ തൊഴിലാളികൾ പണിയെടുക്കുന്ന തൊഴിൽശാലകളിൽ ശിശുക്കൾക്ക്‌ ക്രഷ്‌ സ്ഥാപിക്കണമെന്ന നിബന്ധന നടപ്പാക്കാൻ ഉടൻ വിജ്ഞാപനമിറങ്ങും.
ക്രഷ്‌ എവിടെ സ്ഥാപിക്കണം. അതിന്റെ വലിപ്പം, സൗകര്യങ്ങൾ തുടങ്ങിയവ തൊഴിൽമന്ത്രാലയം ഉടനിറക്കുന്ന വിജഞ്ഞാപനത്തിൽ വ്യക്തമാക്കും. ജൂലൈ ഒന്ന്‌ മുതൽ ക്രഷ്‌ നിർബന്ധിതമാക്കിയുള്ള മാതൃനിയമം (ഭേദഗതി) 2017 രാജ്യത്ത്‌ നിലവിൽ വന്നെങ്കിലും അതിന്റെ ചട്ടങ്ങൾ പുറത്തിറങ്ങാത്തതുകൊണ്ട്‌ നടപ്പിലായി തുടങ്ങിയിട്ടില്ല.
“ഇപ്പോൾ ക്രഷ്‌ എവിടെ സ്ഥാപിക്കണമെന്ന്‌ അതത്‌ കമ്പനികൾക്ക്‌ തീരുമാനിക്കാം. ഞങ്ങൾ ചട്ടം രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്‌. ഏതാനും മാസത്തിനുള്ളിൽ അത്‌ പുറത്തിറങ്ങും.” മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ ഈ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല. ഭേദഗതി നിയമം പറയുന്നു: “അൻപതോ അതിൽ കൂടുതലോ തൊഴിലാളികൾ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും നിശ്ചിത പരിധിക്കുള്ളിൽ ക്രഷ്‌ സ്ഥാപിക്കണം. ഒന്നുകിൽ പ്രത്യേകമായി, അല്ലെങ്കിൽ പൊതു സൗകര്യങ്ങളോടെ.”
അതത്‌ സംസ്ഥാനസർക്കാരുകൾ ഇതിനുള്ള ചട്ടം രൂപീകരിക്കണം. ചട്ടം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി അതത്‌ ലേബർ കമ്മിഷണർമാർ സ്വീകരിക്കണമെന്നും നിയമം നിർദേശിക്കുന്നു.
പുതിയ മാതൃനിയമം രണ്ടിൽ താഴെ ജീവിച്ചിരിക്കുന്ന കുഞ്ഞുങ്ങളുള്ള അമ്മമാർക്ക്‌ പ്രസവകാലവധി 12 ആഴ്ചയിൽ നിന്നും 26 ആഴ്ചയായി ഉയർത്തിയിട്ടുണ്ട്‌.

 

  Categories:
view more articles

About Article Author