മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി, റെഡ്‌ സിഗ്നൽ, ഒരുവാതിൽ കോട്ട

മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി, റെഡ്‌ സിഗ്നൽ, ഒരുവാതിൽ കോട്ട
April 30 04:45 2017

മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി
ആദ്യമായി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി എന്ന ചിത്രം കമൽ സംവിധാനം ചെയ്യുന്നു. റീൽ ആൻഡ്‌ റിയൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസും റോബാ റോബനും ചേർന്നാണ്‌ ഈ ചിത്രം നിർമിക്കുന്നത്‌. കമൽ തന്നെയാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌.
മാധവിക്കുട്ടിയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥാപാത്രങ്ങളിലൂടെയാണ്‌ കഥാവികസനം. മാധവിക്കുട്ടിയുടെ ബാല്യം മുതൽ മരണംവരെയുള്ള കഥയാണ്‌ ചിത്രം പറയുന്നത്‌.
ആഞ്ജലീന, നീലാഞ്ജന എന്നിവരാണ്‌ ബാല്യവും കൗമാരവും അവതരിപ്പിക്കുന്നത്‌.
പൃഥ്വിരാജ്‌, മുരളി ഗോപി, അനൂപ്‌ മേനോൻ, ജ്യോതികൃഷ്ണ, കെപിഎസി ലളിത, വത്സലാ മേനോൻ, ശ്രീദേവി ഉണ്ണി, അനിൽ നെടുമങ്ങാട്‌, സുശീൽകുമാർ, ശിവൻ എന്നിവരും പ്രധാന താരങ്ങളാണ്‌.
റഫീഖ്‌ അഹമ്മദിന്റെയും ഹിന്ദി കവി ഗുൽസാറിന്റെയും വരികൾക്ക്‌ എം ജയചന്ദ്രനും പ്രശസ്ത തബലിസ്റ്റ്‌ സക്കീർ ഹുസൈന്റെ സഹോദരൻ തൗഫീഖ്‌ ഖുറൈഷിയും സംഗീതം നൽകുന്നു.
മധു നീലകണ്ഠനാണ്‌ ഛായാഗ്രാഹകൻ. എഡിറ്റിംഗ്‌ ശ്രീകർ പ്രസാദ്‌, കലാസംവിധാനം സുനിൽ ബാബു. അരോമ മോഹനാണ്‌ പ്രൊഡക്ഷൻ കൺട്രോളർ.


റെഡ്‌ സിഗ്നൽ’
റോഡപകടങ്ങൾ പെരുകിക്കൊണ്ടിരിക്കുന്നു. അതിന്‌ കാരണക്കാർ വഴി തെറ്റിയ ചെറുപ്പക്കാരും. ഇത്തരം ചെറുപ്പക്കാരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രീകരിച്ച ചിത്രമാണ്‌ ‘റെഡ്‌ സിഗ്നൽ’ തിരുവനന്തപുരം, ബാലരാമപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൈരളി ഫിലിം കലാസാംസ്കാരിക സമിതി നിർമ്മിച്ച ഈ ചിത്രത്തിന്റെ രചന, സംവിധാനം സത്യദാസ്‌ കഞ്ഞിരംകുളം നിർവ്വഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ ‘റെഡ്‌ സിഗ്നലി’ന്റെ സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്നു.
ഒരു വികൃതിപയ്യനായിരുന്നു പ്രകാശ്‌. ബൈക്കുകളോടായിരുന്നു അവന്‌ പ്രണയം. എല്ലാ ഇഷ്ടങ്ങളും നടത്തിക്കൊടുക്കുന്ന അമ്മ ചെറുപ്പത്തിലേ അവന്‌ ബൈക്ക്‌ വാങ്ങിക്കൊടുത്തു. ഒരു ട്രാഫിക്‌ സിഗ്നലും പാലിക്കാതെ തോന്നിയരീതിയിൽ വാഹനം ഓടിക്കുന്നതിലായിരുന്നു അവന്റെ താൽപര്യം. അതുകൊണ്ടുതന്നെ അപകടങ്ങൾ അവൻ ക്ഷണിച്ചുവരുത്തി. നമ്പർപ്ലയിറ്റ്‌ പോലും മാറ്റി പോലീസിനെ കബളിപ്പിക്കാൻ നോക്കി. അമ്മ അപ്പോഴും മകന്റെ ഒടുക്കത്തെ സ്പീഡിനെ പുകഴ്ത്തി പൊങ്ങച്ചം പറഞ്ഞുകൊണ്ടിരുന്നു. അതിന്റെയെല്ലാം ഫലം അവൻ അനുഭവിക്കുകയും ചെയ്തു.
ഒരു ദിവസം അമ്മയുമായി യാത്രചെയ്ത പ്രകാശ്‌ വലിയൊരു അപകടത്തിൽപ്പെട്ടു. അമ്മ മരിച്ചു. പ്രകാശിന്റെ ഈ കഥയിലൂടെ ചെറുപ്പക്കാരുടെ ഇടയിൽ ബോധവൽക്കരണം നടത്തുകയാണ്‌ ‘റെഡ്‌ സിഗ്നൽ’ എന്ന ചിത്രം.
കൈരളി ഫിലിം കലാസാംസ്കാരിക സമിതി നിർമ്മിക്കുന്ന ‘റെഡ്‌ സിഗ്നൽ’ രചന, സംവിധാനം – സത്യദാസ്‌ കാഞ്ഞിരംകുളം, ക്യാമറ – ജിപ്സൺ, അഖിൽ രാജ്‌, ഗാനരചന – തലയൽ മനോഹരൻ നായർ, സംഗീതം – പോസ്റ്റ്‌ പ്രൊഡക്ഷൻ – ബെൻസൺ ബാലരാമപുരം, കലാ സംവിധാനം – ലാൽ മാറനെല്ലൂർ, അസോസിയേറ്റ്‌ ഡയറക്ടർ – രാജേന്ദ്രൻ നെല്ലിമൂട്‌, ഉണ്ണി റസൽപുരം, പ്രൊഡക്ഷൻ കൺട്രോളർ – റസൽപുരം സുദർശനൻ, റസൽപുരം സനൽ, സാങ്കേതികസഹായം – ലില്ലിക്ലാര എൽ. റസൽപുരം, പി.ആർ.ഒ. – അയ്മനം സാജൻ.
സത്യദാസ്‌ കാഞ്ഞിരംകുളം, റസൽപുരം സുദർശനൻ, സനൽ, ദിലീപ്‌ ആർ.ഏസ്‌., പ്രസാദ്‌, ലാൽ മാറനെല്ലൂർ, രാജേന്ദ്രൻ നെല്ലിമൂട്‌, രാജീവ്‌ പനവിള, ഗോപി, ശ്രീജിത്ത്‌, രഞ്ജിത്‌, അഖിൽ, അജിൽ, വിജയലക്ഷ്മി, ചിത്ര സുദർശനൻ, ഗോപിക, താര, ബേബി കാർത്തിക, മാസ്റ്റർ ഗോകുൽ, മാസ്റ്റർ ആദിത്യൻ എന്നിവർ അഭിനയിക്കുന്നു.


ഒരുവാതിൽ കോട്ട
അഭ്രപാളിയിൽ ഇതുവരെ കണ്ടുശീലിച്ച ഹൊറർ സിനിമകളിൽ നിന്നും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ‘ഒരുവാതിൽ കോട്ട’ കേരളത്തിലും തമിഴ്‌നാട്ടിലുമായി ചിത്രീകരണം പുരോഗമിക്കുന്നു. ഒരേസമയം മലയാളത്തിലും തമിഴിലുമായിട്ടാണ്‌ ചിത്രമൊരുങ്ങുന്നത്‌. പ്രേക്ഷകരെ ഭയപ്പെടുത്താനായി മുഹൂർത്തങ്ങളിൽ മസാല ചേർക്കുന്ന പതിവുരീതിവിട്ട്‌, തീർത്തും ലോജിക്കലായും സ്വാഭാവികമായുമാണ്‌ രംഗങ്ങൾ ചിത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്‌.
സീമ,സോനാനായർ, ശങ്കർ, ജയകുമാർ, രമ്യാ പണിക്കർ, റോഷ്ണ, സോണിയ മൽഹാർ, ഇന്ദ്രൻസ്‌, ശെന്തിൽ (തമിഴ്‌ ഹാസ്യതാരം), വഞ്ചിയൂർ പ്രവീൺ കുമാർ, ബേബി അഭിരാമി, മാസ്റ്റർ ആദിത്യൻ എന്നിവരഭിനയിക്കുന്നു. നായക കഥാപാത്രത്തെ ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ താരം അവതരിപ്പിക്കും.
സംവിധാനം-മോനി ശ്രീനിവാസൻ, നിർമ്മാണം-വി ക്രിയേഷൻസിന്റെ ബാനറിൽ ദി ഫുട്ട്‌ ലൂസേഴ്സ്‌ ഡാൻസ്‌ സ്കൂൾ, കഥ-ബാബു ഫുട്ട്‌ ലൂസേഴ്സ്‌, ഛായാഗ്രഹണം-ബാബു രാജേന്ദ്രൻ, തിരക്കഥ, സംഭാഷണം-അഖിൽ വേലപ്പൻ, പി.ആർ.ഓ-അജയ്‌ തുണ്ടത്തിൽ, എഡിറ്റിംഗ്‌-വിഷ്ണു കല്യാണി, ഗാനരചന- കാര്യവട്ടം ശ്രീകണ്ഠൻ നായർ, റെജികുമാർ, ചെറമംഗലം ശിവദാസ്‌, രാജ്മോഹൻ കൂവളശ്ശേരി, വിനയ്‌ കുമാർ, ദേവദാസ്‌, സംഗീതം-ആർ.സി.അനീഷ്‌, മിഥുൻ മുരളി, ആലാപനം-ജാസി ഗിഫ്റ്റ്‌, വിധുപ്രതാപ്‌, ജ്യോത്സന, പാപ്പാ ബലൂഷി, ജ്യോതിർമയി, ആര്യ, കല-പ്രിൻസ്‌ തിരുവാർപ്പ്‌, കോറിയോഗ്രാഫി-സജീഷ്‌ ഫുട്ട്‌ ലൂസേഴ്സ്‌, ചമയം-അനിൽ നേമം, കോസ്റ്റ്യും-മനോജ്‌, പ്രൊഡക്ഷൻ കൺട്രോളർ-കിച്ചി പൂജപ്പുര, സഹസംവിധാനം-ഷൺമുഖൻ, സംവിധാന സഹായികൾ-മോഹൻ ബ്രദേഴ്സ്‌, ശ്രീജിത്ത്‌, ഡിസൈൻസ്‌-സന്തോഷ്‌ ആർട്ട്‌വെയർ, ഫൈനനാൻസ്‌ കൺട്രോളർ-മനു സി.കണ്ണൂർ, യൂണിറ്റ്‌-ചിത്രാഞ്ജലി.

  Categories:
view more articles

About Article Author