മാർച്ച്‌ 18ന്റെ വിപ്ലവമെന്ന് റോക്കറ്റ്‌ എഞ്ചിൻ പരീക്ഷണത്തെ വിശേഷിപ്പിച്ച്‌ കിം ജോംഗ്‌ ഉൻ

മാർച്ച്‌ 18ന്റെ വിപ്ലവമെന്ന് റോക്കറ്റ്‌ എഞ്ചിൻ പരീക്ഷണത്തെ വിശേഷിപ്പിച്ച്‌ കിം ജോംഗ്‌ ഉൻ
March 19 12:00 2017

ടൊക്കിയോ: ഉത്തരകൊറിയ പരീക്ഷിച്ച പുതിയ ഇനം റോക്കറ്റ്‌ എഞ്ചിന്റെ വിജയത്തെ മാർച്ച്‌ 18ന്റെ വിപ്ലവമെന്ന് വിശേഷിപ്പിച്ച്‌ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ്‌ ഉൻ. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ വിപ്ലവകരമായ വഴിത്തിരിവാണ് ഇതെന്ന് വിക്ഷേപണം നേരിട്ട്‌ വീക്ഷിക്കാൻ സൊഹേയിലെ വിക്ഷേപണ കേന്ദ്രത്തിൽ എത്തിയ കിം ജോംഗ്‌ ഉൻ പറഞ്ഞു. ഈ നേട്ടത്തിന്റെ പ്രാധാന്യമെന്തെന്ന് വരും ദിവസങ്ങളിൽ ലോകം മുഴുവൻ കണ്ടറിയുമെന്നും ഉൻ അഭിപ്രായപ്പെട്ടു. പുതിയ എഞ്ചിൻ ബഹിരാകാശ ദൗത്യങ്ങൾക്കും ഉപഗ്രഹ വിക്ഷേപണങ്ങൾക്കും ഉപയോഗിക്കുമെന്ന് ന്യൂസ്‌ ഏജൻസികൾ റിപ്പോർട്ട്‌ ചെയ്യുന്നു.

  Categories:
view more articles

About Article Author