മിനിമം ബാലൻസ്‌ നിർദേശം ജൻധൻ അക്കൗണ്ടുകൾ വഴിയുള്ള നഷ്ടം നികത്താനെന്ന്‌ എസ്ബിഐ

മിനിമം ബാലൻസ്‌ നിർദേശം ജൻധൻ അക്കൗണ്ടുകൾ വഴിയുള്ള നഷ്ടം നികത്താനെന്ന്‌ എസ്ബിഐ
March 10 04:45 2017

ന്യൂഡൽഹി: അക്കൗണ്ടുകളിൽ മിനിമം ബാലൻസ്‌ നിർബന്ധമാക്കി നിശ്ചയിച്ചത്‌ പ്രധാനമന്ത്രി ജൻധൻ യോജന അക്കൗണ്ട്‌ മൂലം ബാങ്കിനുണ്ടായ നഷ്ടം നികത്താനാണെന്ന്‌ സ്റ്റേറ്റ്‌ ബാങ്‌ൿഓഫ്‌ ഇന്ത്യയുടെ വിശദീകരണം. എസ്ബിഐ ചെയർപേഴ്സൺ അരുന്ധതി ഭട്ടാചാര്യയാണ്‌ ഇ ക്കാര്യം അറിയിച്ചിരിക്കുന്നത്‌. എ ടിഎം പ്രവർത്തനത്തിനുള്ള ചെലവും ജൻധൻ അക്കൗണ്ട്‌ കൈകാര്യം ചെയ്യുന്നതിലുള്ള നഷ്ടവും നികത്തുന്നതിനാണ്‌ മിനിമം ബാലൻസ്‌ നിശ്ചയിച്ചതെന്ന്‌ അവർ പറഞ്ഞു. എസ്ബിഐയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന 11 കോടി ജൻധൻ അക്കൗണ്ടുകൾക്ക്‌ ഈ ചാർജ്ജ്‌ ബാധകമാകില്ലെന്നും അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.
എസ്ബിഐ തീരുമാനം വ്യാ പകമായ വിമർശനത്തിനിടയാക്കുകയും ഇത്‌ പിൻവലിക്കാൻ കേന്ദ്രസർക്കാർ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ്‌ ബാങ്ക്‌ മേധാവി ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്‌. എടിഎം പരിപാലനം ചെലവു ള്ള കാര്യമാണ്‌. അച്ചടി, ഗതാഗതം, നോട്ടെണ്ണൽ, നോട്ടു പുതുക്കൽ എന്നിവയുടെയെല്ലാം പണം പരോക്ഷമായി ഇടാക്കുകയാണ്‌. ഇത്‌ അക്കൗണ്ട്‌ ഉടമകൾക്ക്‌ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും അവർ പറഞ്ഞു.
ഡിജിറ്റലൈസേഷൻ വഴി ഡിജിറ്റൽ പെയ്മെന്റ്‌ എളുപ്പത്തിലാക്കാൻ സാധിക്കും. അതിനാലാണ്‌ ജനങ്ങൾ പണം പിൻവലിക്കുന്നത്‌ കുറക്കണമെന്ന്‌ പറയുന്നത്‌. ഇത്‌ വഴി എടിഎം പ്രവർത്തന ചെലവ്‌ കുറക്കാൻ സാധിക്കും. ന്യായമായ തുകയാണ്‌ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നതെന്നും അവർ അറിയിച്ചു.

  Categories:
view more articles

About Article Author