മുഖ്യമന്ത്രിയുടെ കത്ത് ഇന്ന് സ്‌കൂളുകളില്‍ വായിക്കും

June 16 01:55 2017

പത്തനംതിട്ട: പുതിയൊരു കേരളം സൃഷ്ടിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ കത്ത് ഇന്ന് (16) രാവിലെ 10ന് ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ചേരുന്ന അസംബ്ലിയില്‍ വായിക്കും. പത്തനംതിട്ട തൈക്കാവ് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ജില്ലാതല പരിപാടിയില്‍ മുഖ്യമന്ത്രിയുടെ കത്ത് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ വായിക്കും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് പ്രൊഫ. ടി.കെ.ജി നായര്‍, സെക്രട്ടറി ആര്‍. തുളസീധരന്‍പിള്ള, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതല വഹിക്കുന്ന എസ്. രവിശങ്കര്‍, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ആര്‍. വിജയമോഹനന്‍, തൈക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ്. ലീലാമണി, പ്രിന്‍സിപ്പല്‍ ആര്‍. ഉഷാകുമാരി, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ഒ.ജി. സ്വപ്‌ന തുടങ്ങിയവര്‍ പങ്കെടുക്കും. നല്ല നാളെയെ വാര്‍ത്തെടുക്കാന്‍ വിദ്യാര്‍ഥികളുടെ കടമകള്‍ ഓര്‍മപ്പെടുത്തുന്നതാണ് കത്ത്. പ്രകൃതി സംരക്ഷണം, ശുചിത്വം, വികസനം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികളുടെ പങ്ക് കൂടി കത്ത് ഓര്‍മിപ്പിക്കുന്നു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സമ്മാനമായ നെയിം സ്ലിപ്പും കാര്‍ഡ് രൂപത്തിലുള്ള കത്തും ജില്ലയിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് എസ്എസ്എ മുഖേന വിതരണം ചെയ്തു കഴിഞ്ഞു.

view more articles

About Article Author