മെട്രോ ഉദ്ഘാടനം നിശ്ചയിച്ചിട്ടില്ല, പ്രധാനമന്ത്രിക്കായി കാത്തിരിക്കും: മുഖ്യമന്ത്രി

മെട്രോ ഉദ്ഘാടനം നിശ്ചയിച്ചിട്ടില്ല, പ്രധാനമന്ത്രിക്കായി കാത്തിരിക്കും: മുഖ്യമന്ത്രി
May 19 17:30 2017

കണ്ണൂർ: കൊച്ചി മെട്രോയുടെ ഉദ്ഘാടന തീയതി സർക്കാർ നിശ്ചയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്ഘാടനത്തിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തിരിക്കുമെന്നും അദ്ദേഹത്തിന് വരാൻ പറ്റില്ലെന്ന് പറഞ്ഞാൽ മാത്രമേ മറ്റൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മെയ്‌ 29 മുതൽ ജൂൺ 4 വരെ പ്രധാനമന്ത്രി യൂറോപ്പ്‌ പര്യടനത്തിലായിരിക്കും. ജൂൺ 5, 6 തീയതികളിൽ ഒഴിവുണ്ടെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇതിനായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

  Categories:
view more articles

About Article Author