മെഴുക്‌ പുരട്ടിയ ആപ്പിൾ കേരളത്തിൽ വ്യാപകം

മെഴുക്‌ പുരട്ടിയ ആപ്പിൾ കേരളത്തിൽ വ്യാപകം
April 21 04:45 2017

കെ സതീശൻ
അരൂർ: ശരീരത്തിന്‌ ഏറെ ദോഷം ചെയ്യുന്ന മെഴുക്‌ പുരട്ടിയ ആപ്പിൾ വിപണനം കേരളത്തിൽ വ്യാപകമാകുന്നു. ഉപഭോക്തക്കളെ ആകർഷിക്കുവാൻ വേണ്ടി നിറവും തിളക്കവും വർധിപ്പിക്കുന്നതിനാണ്‌ ആപ്പിളിൽ മെഴുക്‌ പുരട്ടുന്നത്‌. എന്നാൽ ഇത്‌ അറിയാതെ കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ ആപ്പിൾ ഭക്ഷിക്കുകയാണ്‌. ഇത്‌ സംബന്ധിച്ച്‌ ഭക്ഷ്യസുരക്ഷാ വിഭാഗത്തിനും ആരോഗ്യ വകുപ്പ്‌ അധികൃതർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലായെന്ന്‌ ജനങ്ങൾ പറയുന്നു. മുന്തിയ ഇനം ആപ്പിളുകളാണെന്ന്‌ തെറ്റിധരിപ്പിച്ചാണ്‌ ആപ്പിളുകൾ വിപണനം ചെയ്യുന്നത്‌. അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ആപ്പിളാണെന്നാണ്‌ ഇവർ ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കുന്നത്‌. ഇതിന്റെ തെളിവിനായി ചെറിയ സ്റ്റിക്കറുകളും ഇവർ ആപ്പിളിൽ പതിച്ചിട്ടുണ്ട്‌. 150 രൂപ മുതലാണ്‌ ഒരു കിലോയ്ക്ക്‌ വാങ്ങുന്നത്‌. ഇത്‌ ഭക്ഷിച്ചാൽ ആപ്പിളിന്റേതായ ഒരു രുചിയോ ഗുണമോ ഇല്ല. ആപ്പിളുകളിൽ പുരട്ടിയിരിക്കുന്ന മെഴുക്ക്‌ ക്യാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്ക്‌ കാരണമാകുമെന്നാണ്‌ ആരോഗ്യ വകുപ്പ്‌ അധികൃതരുടെ മുന്നറിയിപ്പ്‌. ആപ്പിളുകൾ ചുരണ്ടി നോക്കിയാൽ മെഴുക്ക്‌ ഇളകിവരുന്നത്‌ കാണാം.

  Categories:
view more articles

About Article Author