മെസിയുടെ ജനപ്രീതി കുറഞ്ഞോ? പ്രതിമ നശിപ്പിച്ചു

മെസിയുടെ ജനപ്രീതി കുറഞ്ഞോ? പ്രതിമ നശിപ്പിച്ചു
January 12 04:45 2017

ബ്യൂണസ്‌ അയേസ്‌: കഴിഞ്ഞ കൊല്ലത്തെ ഫിഫ ദ ബെസ്റ്റ്‌ പുരസ്കാരം ചിരവൈരിയായ ക്രിസ്റ്റിയാനോ റൊണാൾഡോ കൊണ്ട്‌ പോയതിനു പിന്നാലെ ബാഴ്സലോണയുടെ അർജന്റീനൻ സൂപ്പർ താരം ലയണൽ മെസിയ്ക്ക്‌ മറ്റൊരു തിരിച്ചടി കൂടി.
അർജൻറീനയുടെ തലസ്ഥാനമായ ബ്യൂണസ്‌ ഐറിസിൽ സ്ഥാപിച്ചിരുന്ന മെസിയുടെ പ്രതിമയ്ക്കു നേരെ ആക്രമണം. ഇക്കഴിഞ്ഞ ജൂണിൽ അനാച്ഛാദനം ചെയ്ത, മെസിയുടെ വെങ്കല പ്രതിമയാണ്‌ ഭാഗികമായി തകർക്കപ്പെട്ടത്‌.മെസിയുടെ ജനപ്രീതിയ്ക്ക്‌ കഴിഞ്ഞ കുറേനാളുകളായി മങ്ങലേറ്റു കൊണ്ടിരിക്കുന്നു എന്ന വാദത്തിനു അടിത്തറയിടുന്നതാണ്‌ പുതിയ സംഭവം.
പ്രതിമ തകർക്കാനുണ്ടായ ശ്രമത്തിനു പിന്നിലെ കാരണമെന്താണെന്ന്‌ ഇതുവരെ വ്യക്തമായിട്ടില്ല.
താൻ അന്താരാഷ്ട്ര ഫുട്ബോളിനോട്‌ വിടപറയുന്നുവെന്ന്‌ മെസി ഇടക്ക്‌ പ്രഖ്യാപിച്ചിരുന്നു ഇതിനു പിന്നാലെയാണ്‌ ബ്യൂണസ്‌ അയേസിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കപ്പെട്ടത്‌. അതേ സമയം പ്രതിമ തകർക്കാനുണ്ടായ കാരണമെന്താണെന്ന്‌ അറിയില്ലെന്നും എത്രയും വേഗം പ്രതിമ പൂർവ സ്ഥിതിയിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഇവിടുത്തെ പ്രാദേശിക ഭരണകൂടം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ്‌ റയൽ മാഡ്രിഡിന്റെ പോർച്ചുഗീസ്‌ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്‌ 2016ലെ മികച്ച ലോക ഫുട്ബോളർക്കുള്ള ഫിഫ ദ്‌ ബെസ്റ്റ്‌ പുരസ്കാരം. സൂറിച്ചിൽ വെച്ച്‌ നടന്ന പുരസ്കാരചടങ്ങിൽ മെസി പങ്കെടുത്തിരുന്നില്ല.
പട്ടികയിൽ ഇടം ലഭിച്ചെങ്കിലും മികച്ച താരത്തിനുള്ള അവാർഡ്‌ ലഭിക്കില്ലെന്ന്‌ മനസിലാക്കിയ താരം ബാഴ്സലോണ ടീമിനൊപ്പം പരിശീലന ക്യാമ്പിൽ തങ്ങുകയായിരുന്നു.അതെ സമയം ഈ പരിപാടിയിൽ പങ്കെടുക്കാത്തതിന്‌ ലയണൽ മെസിയെ റൊണാൾഡോ പരിഹസിച്ചെന്നും വിദേശ മാധ്യമങ്ങളിൽ ആരോപണമുയർന്നു.

  Categories:
view more articles

About Article Author