മൈ­ക്രോ­സോ­ഫ്‌­റ്റി­നെ ആൻ­ഡ്രോ­യി­ഡ്‌ ഒ­ഴി­വാ­ക്കു­ന്നു

മൈ­ക്രോ­സോ­ഫ്‌­റ്റി­നെ ആൻ­ഡ്രോ­യി­ഡ്‌ ഒ­ഴി­വാ­ക്കു­ന്നു
July 19 00:37 2014

വാ­ഷ­​‍ി­ങ്ടൺ:ഗൂ­ഗി­ളി­ന്റെ ആൻ­ഡ്രോ­യ്‌­ഡ്‌ പ്ളാ­റ്റ്‌­ഫോ­മിൽ ഇ­നി മൈ­ക്രോ­സോ­ഫ്‌­റ്റി­ന്റെ സ്‌­മാർ­ട്ട്‌­ഫോ­ണു­കൾ ഇ­റ­ങ്ങി­ല്ല.നോ­ക്കി­യ എ­ക്‌­സ്‌ പ­ര­മ്പ­ര­യിൽ പു­റ­ത്തി­റ­ങ്ങി­യ ആൻ­ഡ്രോ­യ്‌­ഡ്‌ ഫോ­ണു­കൾ അ­ങ്ങ­നെ ത­ന്നെ തു­ട­രു­മെ­ങ്കി­ലും, ലൂ­മി­യ നി­ര­യി­ലാ­യി­രി­ക്കും ഇ­നി നോ­ക്കി­യ എ­ക്‌­സി­ന്റെ സ്ഥാ­നം. വിൻ­ഡോ­സ്‌ ഫോൺ ഓ­പ്പ­റേ­റ്റി­ങ്‌ സി­സ്‌­റ്റ­ത്തി­ലാ­യി­രി­ക്കും നോ­ക്കി­യ എ­ക്‌­സ്‌ ഫോ­ണു­കൾ ഭാ­വി­യിൽ ഇ­റ­ങ്ങു­ക.18,000 ജീ­വ­ന­ക്കാ­രെ പി­രി­ച്ചു­വി­ടാ­നു­ള്ള തീ­രു­മാ­ന­ത്തോ­ടൊ­പ്പ­മാ­ണ്‌, ആൻ­ഡ്രോ­യ്‌­ഡി­നോ­ട്‌ വി­ട­ചൊ­ല്ലാ­നു­ള്ള തീ­രു­മാ­ന­വും മൈ­ക്രോ­സോ­ഫ്‌­റ്റ്‌ വെ­ളി­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്‌.
ക­ഴി­ഞ്ഞ ഫെ­ബ്രു­വ­രി­യിൽ ബാ­ഴ്‌­സ­ലോ­ണ­യിൽ മൊ­ബൈൽ വേൾ­ഡ്‌ കോൺ­ഗ്ര­സി­ലാ­ണ്‌ ആൻ­ഡ്രോ­യ്‌­ഡ്‌ ഫോ­ണു­കൾ പു­റ­ത്തി­റ­ക്കാ­നു­ള്ള തീ­രു­മാ­നം നോ­ക്കി­യ പ്ര­ഖ്യാ­പി­ച്ച­ത്‌.അ­ധി­കം വൈ­കാ­തെ നോ­ക്കി­യ­യു­ടെ ഹാൻ­സെ­റ്റ്‌ നിർ­മാ­ണ വി­ഭാ­ഗം മൈ­ക്രോ­സോ­ഫ്‌­റ്റ്‌ ഏ­റ്റെ­ടു­ത്തു. അ­തി­നെ തു­ടർ­ന്ന്‌ ജൂൺ ആ­വ­സാ­ന­വാ­രം മൈ­ക്രോ­സോ­ഫ്‌­റ്റ്‌ ത­ങ്ങ­ളു­ടെ ആൻ­ഡ്രോ­യ്‌­ഡ്‌ ഫോൺ പു­റ­ത്തി­റ­ക്കി.നി­ല­വിൽ വി­പ­ണി­യി­ലു­ള്ള നോ­ക്കി­യ എ­ക്‌­സ്‌ ഫോ­ണു­കൾ അ­ങ്ങ­നെ ത­ന്നെ തു­ട­രു­മെ­ങ്കി­ലും, ഇ­നി­യി­റ­ങ്ങു­ന്ന നോ­ക്കി­യ എ­ക്‌­സ്‌ ഫോ­ണു­ക­ളി­ലെ പ്ളാ­റ്റ്‌­ഫോം വിൻ­ഡോ­സ്‌ ഫോൺ ആ­യി­രി­ക്കും.
മൈ­ക്രോ­സോ­ഫ്‌­റ്റി­ന്റെ മൊ­ബൈൽ വി­ഭാ­ഗം ചു­മ­ത­ല­ക്കാ­ര­നാ­യ സ്റ്റീ­ഫൻ ഇ­ലോ­പ്‌, ജീ­വ­ന­ക്കാർ­ക്ക­യ­ച്ച ഈ­മെ­യി­ലി­ലാ­ണ്‌ സ­ന്ദേ­ശ­ത്തി­ലാ­ണ്‌ ആൻ­ഡ്രോ­യ്‌­ഡി­നെ ക­മ്പ­നി ഉ­പേ­ക്ഷി­ക്കു­ന്ന­താ­യി വ്യ­ക്ത­മാ­ക്കി­യ­ത്‌. വി­പ­ണി­യിൽ വ­ലി­യ ജ­ന­പ്രീ­തി നേ­ടി­യ വി­ല­കു­റ­ഞ്ഞ ലൂ­മി­യ ഫോൺ­നി­ര­യി­ലാ­യി­രി­ക്കും ഇ­നി നോ­ക്കി­യ എ­ക്‌­സ്‌ ഉൾ­പ്പെ­ടു­ക­യെ­ന്ന്‌ ഇ­ലോ­പ്‌ പ­റ­യു­ന്നു.

  Categories:
view more articles

About Article Author