മോഹൻലാലിനെതിരെ ഛോട്ടാ ഭീം പ്രയോഗം: കെആർകെ മാപ്പ്‌ പറഞ്ഞു

മോഹൻലാലിനെതിരെ ഛോട്ടാ ഭീം പ്രയോഗം: കെആർകെ മാപ്പ്‌ പറഞ്ഞു
April 24 04:45 2017

മുംബൈ: മോഹൻലാലിനെ ഛോട്ടാ ഭീം എന്ന്‌ വിളിച്ച ബോളിവുഡ്‌ നിരൂപകൻ കെആർകെ എന്ന കമാൽ റാഷിദ്‌ ഖാൻ മാപ്പുപറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഖേദപ്രകടനം. മോഹൻലാലിനെ കുറിച്ച്‌ തനിക്ക്‌ ഒന്നും അറിയില്ലായിരുന്നെന്നും ലാൽ മലയാളത്തിലെ സൂപ്പർസ്റ്റാറാണെന്ന്‌ ഇപ്പോൾ താൻ മനസിലാക്കിയതായും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. എംടിയുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന മഹാഭാരതം ബിഗ്‌ ബജറ്റ്‌ എന്ന ചിത്രത്തിൽ ഭീമനായി മോഹൻലാൽ അഭിനയിക്കുന്നതിനെ പരിഹസിച്ചാണ്‌ കെആർകെ പുലിവാൽ പിടിച്ചത്‌.

  Categories:
view more articles

About Article Author