മൗലവിക്ക്‌ ചുട്ടമറുപടി നൽകി സോനു നിഗം

മൗലവിക്ക്‌ ചുട്ടമറുപടി നൽകി സോനു നിഗം
April 20 04:44 2017

മുംബൈ: ആരാധനാലയങ്ങളിലെ ഉച്ചഭാഷിണിക്ക്‌ എതിരെ പ്രതികരിച്ചതിന്‌ തനിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ച മൗലവിക്ക്‌ ചുട്ടമറുപടി നൽകി സോനു നിഗം. ഗായകന്റെ തലമൊട്ടയടിച്ച്‌ ചെരുപ്പുമാലയുമായി നാടുചുറ്റിക്കുന്നവർക്ക്‌ പത്തു ലക്ഷം നൽകാമെന്നായിരുന്നു ബംഗാളിൽ നിന്നുള്ള മൗലവിയുടെ പ്രഖ്യാപനം.
പത്തുലക്ഷം ഒരുക്കി വച്ചോളു തല മൊട്ടയടിക്കാം എന്ന്‌ സോനുവും വെല്ലുവിളി നടത്തി. ടെലിവിഷനിൽ തത്സമയമാണ്‌ സോനു തലമൊട്ടയടിച്ചത്‌. എല്ലാമതങ്ങളിലും തനിക്ക്‌ വിശ്വാസമുണ്ട്‌. ഏതെങ്കിലും മതത്തിന്‌ എതിരെയല്ല തന്റെ പരാമർശം. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ തനിക്ക്‌ അവകാശമുണ്ട്‌. മതേതരനായ ഒരു വ്യക്തിയാണ്‌ താൻ. ബാങ്ക്‌ വിളിക്കല്ല മറിച്ച്‌ ഉച്ചത്തിലുള്ള ശബ്ദത്തിന്റെ പേരിലാണ്‌ പ്രതിഷേധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

  Categories:
view more articles

About Article Author