യു പി സർക്കാർ ജയിലുകളിൽ ഗോശാലകൾ നിർമ്മിക്കുന്നു

യു പി സർക്കാർ ജയിലുകളിൽ ഗോശാലകൾ നിർമ്മിക്കുന്നു
June 20 04:45 2017

ലക്നൗ: സംസ്ഥാനത്തെ ജയിലുകളിൽ ഗോശാലകൾ നിർമ്മിക്കാൻ ഉത്തർപ്രദേശ്‌ സർക്കാർ തയ്യാറെടുക്കുന്നു. ഇതിനായി ജയിൽ അധികൃതരുമായി ചർച്ചകൾ നടത്തുമെന്ന്‌ ജയിൽ മന്ത്രി ജയ്‌ കുമാർ സിങ്‌ പറഞ്ഞു. ഗൗതം ബുദ്ധ നഗർ ജയിലിലിൽ ഗോശാല നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ഹരിയാനയിലെ ജയിലുകളിലും ഗോശാലകൾ നിർമ്മിക്കുമെന്ന്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.
എല്ലാ ജയിലുകളിലും ഗോശാലകൾ പണിയാൻ ആവശ്യത്തിന്‌ സ്ഥലവുമുണ്ട്‌. അലഹബാദിലെ നളിനി ജയിലിൽ ഇപ്പോൾ തന്നെ ഒരു ഗോശാല ഉണ്ട്‌. മറ്റു ജയിലുകളിൽ കൂടി ഗോശാലകൾ പണിയാനുള്ള സാധ്യതകളെക്കുറിച്ചാണ്‌ ഞങ്ങൾ അന്വേഷിക്കുന്നത്‌. ഇതിനായി സർക്കാർ പ്രത്യേകം ഗ്രാൻഡ്‌ ആനുവദിക്കും. സാമൂഹ്യ പ്രവർത്തകരുടെയും മറ്റു പൗരൻമാരുടെയും സേവനം ഉപയോഗപ്പെടുത്തുമെന്നും ജയ്‌ കുമാർ സിങ്‌ പറഞ്ഞു.
തെരുവു പശുക്കൾക്കായി ഗോശാലകൾ നിർമ്മിക്കുമെന്ന്‌ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജയിലുകളിൽ ആരംഭിക്കാനിരിക്കുന്ന പദ്ധതി തെരുവു പശുക്കൾക്കു വേണ്ടിയുള്ളതല്ല. ജയിലുകളോട്‌ ചേർന്നുള്ള സ്ഥലങ്ങളിൽ ഓർഗാനിക്‌ ഫാമിങ്‌ ആരംഭിക്കാൻ പദ്ധതിയിടുന്നതായും പാൽ നൽകുന്ന പശുക്കളെയായിരിക്കും ജയിലുകളിൽ സ്ഥാപിക്കുന്ന ഗോശാലകളിൽ വളർത്തുകയെന്നും ജയ്‌ കുമാർ സിങ്‌ കൂട്ടിച്ചേർത്തു.

  Categories:
view more articles

About Article Author