ര­ണ്ടാ­മൂ­ഴ­ത്തി­ന്റെ ഒ­ന്നാ­മൂ­ഴം അ­ബു­ദാ­ബി­യിൽ നി­ന്ന്‌

ര­ണ്ടാ­മൂ­ഴ­ത്തി­ന്റെ ഒ­ന്നാ­മൂ­ഴം അ­ബു­ദാ­ബി­യിൽ നി­ന്ന്‌
May 20 04:45 2017

പ­ത്യേ­ക ലേ­ഖ­കൻ
അ­ബു­ദാ­ബി: മ­ഹാ­ഭാ­ര­ത ക­ഥ ന­ട­ക്കു­ന്ന­ത്‌ ഭാ­ര­ത­ത്തി­ലെ­ങ്കി­ലും ഈ പു­രാ­ണ­ത്തെ ആ­സ്‌­പ­ദ­മാ­ക്കി എം ടി വാ­സു­ദേ­വൻ നാ­യർ ര­ചി­ച്ച `ര­ണ്ടാ­മൂ­ഴ`ത്തി­ന്റെ തി­ര­ക്ക­ഥ­യു­ടെ ഒ­ന്നാം ഊ­ഴം ചി­ത്രീ­ക­രി­ക്കു­ന്ന­ത്‌ അ­ബു­ദാ­ബി­യിൽ.
ത­ന്നെ വ­ളർ­ത്തി താ­നാ­ക്കി­യ മ­ണ്ണാ­യ­തി­നാ­ലാ­ണ്‌ അ­ബു­ദാ­ബി­യിൽ നി­ന്നു­ത­ന്നെ­യാ­ക­ണം മ­ഹാ­ഭാ­ര­ത­ത്തി­ന്റെ ചി­ത്രീ­ക­ര­ണ­ത്തു­ട­ക്ക­വു­മെ­ന്ന്‌ തീ­രു­മാ­നി­ച്ച­തെ­ന്ന്‌ ചി­ത്ര­ത്തി­ന്റെ നിർ­മ്മാ­താ­വാ­യ ഡോ. ബി­ആർ ഷെ­ട്ടി അ­റി­യി­ച്ചു.
ആ­യി­രം കോ­ടി മു­തൽ മു­ട­ക്കിൽ നിർ­മ്മി­ക്കു­ന്ന ഈ മെ­ഗാ­ബ­ജ­റ്റ്‌ ചി­ത്ര­ത്തി­ന്റെ ഔ­ദ്യോ­ഗി­ക പ്ര­ഖ്യാ­പ­നം വി­വി­ധ ലോ­ക­ന­ഗ­ര­ങ്ങ­ളി­ലെ വാർ­ത്താ­സ­മ്മേ­ള­ന­ങ്ങ­ളിൽ വെ­ളി­പ്പെ­ടു­ത്തു­ന്ന­തും ഒ­രു പു­തു­മ­യാ­വും. ഭീ­മ­നാ­യി അ­ഭി­ന­യി­ക്കു­ന്ന മോ­ഹൻ­ലാ­ലും തി­ര­ക്ക­ഥ­യെ­ഴു­തു­ന്ന എം­ടി­യും ത­ന്റെ സു­ഹൃ­ത്തു­ക്ക­ളാ­ണെ­ന്നു പ­റ­ഞ്ഞ ഡോ. ഷെ­ട്ടി അ­ബു­ദാ­ബി­ക്കു പു­റ­മേ ശ്രീ­ല­ങ്ക­യി­ലും മ­ഹാ­രാ­ഷ്‌­ട്ര­യി­ലും രാ­ജ­സ്ഥാ­നി­ലും ചി­ത്രീ­ക­ര­ണം ന­ട­ത്ത­ണ­മെ­ന്ന്‌ അ­വി­ട­ത്തെ സർ­ക്കാ­രു­കൾ അ­ഭ്യർ­ഥി­ച്ചി­ട്ടു­ണ്ട്‌. ആ­ര­ണ്യ­കാ­ണ്ഡ­ങ്ങൾ­ക്കൊ­ത്ത കാ­ടു­കൾ ചി­ത്രീ­ക­ര­ണ­ത്തി­നു വി­ട്ടു­കൊ­ടു­ക്കാ­മെ­ന്നാ­ണ്‌ ഈ സം­സ്ഥാ­ന­ങ്ങ­ളു­ടെ ഓ­ഫർ. സീ­ത­യെ അ­പ­ഹ­രി­ച്ചു­കൊ­ണ്ടു­പോ­യ രാ­വ­ണ­നെ­തി­രെ പോ­രാ­ടി­യെ­ന്ന്‌ ഐ­തി­ഹ്യ­ത്തിൽ പ­റ­യു­ന്ന ജ­ടാ­യു­-­രാ­വ­ണ­യു­ദ്ധം ന­ട­ന്ന­ത്‌ കൊ­ല്ലം ച­ട­യ­മം­ഗ­ല­ത്തെ ജ­ടാ­യു­പ്പാ­റ­യി­ലാ­ണെ­ന്നും ഐ­തി­ഹ്യ­മു­ണ്ട്‌. ജ­ടാ­യു­മം­ഗ­ലം ലോ­പി­ച്ചാ­ണ­ത്രേ ച­ട­യ­മം­ഗ­ല­മു­ണ്ടാ­യ­ത്‌. എ­ന്നാൽ കേ­ര­ള­ത്തിൽ നി­ന്ന്‌ അ­ത്ത­രം ഒ­രു വാ­ഗ്‌­ദാ­ന­മു­ണ്ടോ എ­ന്ന്‌ അ­ദ്ദേ­ഹം വ്യ­ക്ത­മാ­ക്കി­യി­ട്ടി­ല്ല.

  Categories:
view more articles

About Article Author