രഞ്ജി ട്രോഫി ഫൈനൽ: ഗുജറാത്തിന്‌ ഇന്നിങ്ങ്സ്‌ ലീഡ്‌

രഞ്ജി ട്രോഫി ഫൈനൽ: ഗുജറാത്തിന്‌ ഇന്നിങ്ങ്സ്‌ ലീഡ്‌
January 12 04:45 2017

ഇൻഡോർ: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈയുടെ ഒന്നാം ഇന്നിംഗ്സ്‌ സ്കോറായ 228 റൺസ്‌ പിന്തുടർന്ന ഗുജറാത്തിന്‌ നിർണായക ഒന്നാം ഇന്നിംഗ്സ്‌ ലീഡ്‌. ഗുജറാത്ത്‌ രണ്ടാംദിനം കളി അവസാനിപ്പിക്കുമ്പോൾ 291/6 എന്ന നിലയിലാണ്‌. നാലുവിക്കറ്റ്‌ ശേഷിക്കെ ഗുജറാത്തിന്‌ 63 റൺസ്‌ ലീഡുണ്ട്‌. പാർഥിവ്‌ പട്ടേൽ(90), മൻപ്രീത്‌ ജുനേജ(77) എന്നിവരുടെ മികച്ച പ്രകടനമാണ്‌ ഗുജറാത്തിന്‌ ഒന്നാം ഇന്നിംഗ്സ്‌ ലീഡ്‌ നൽകിയത്‌. മുംബൈക്കായി അഭിഷേക്‌ നായർ മൂന്നും ഷർദുൽ ഠാക്കൂർ രണ്ടും വിക്കറ്റ്‌ നേടി.
നേരത്തെ, മുംബൈയുടെ ആദ്യ ഇന്നിംഗ്സ്‌ 228ൽ അവസാനിച്ചിരുന്നു. പൃഥ്വി ഷാ(71), സൂര്യകുമാർ യാദവ്‌(57) എന്നിവർക്കു മാത്രമാണ്‌ മുംബൈ നിരയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞത്‌.

  Categories:
view more articles

About Article Author