രണ്ടരലക്ഷം കോടി മടങ്ങിവരില്ലെന്ന്‌ എസ്ബിഐ

രണ്ടരലക്ഷം കോടി മടങ്ങിവരില്ലെന്ന്‌ എസ്ബിഐ
January 11 04:50 2017

മുംബൈ: അസാധുവാക്കിയ രണ്ടരലക്ഷം കോടി രൂപ മടങ്ങിവരാൻ ഇടയില്ലെന്ന്‌ എസ്ബിഐയുടെ എക്കണോമിക്‌ റിസർച്ച്‌ വിഭാഗത്തിന്റെ റിപ്പോർട്ട്‌. മൊത്തം 15.44 ലക്ഷം കോടി കറൻസിയാണ്‌ അസാധുവാക്കിയത്‌. ഇതിൽ രണ്ടര ലക്ഷം കോടി മടങ്ങിവരില്ലെന്നാണ്‌ എസ്ബിഐയുടെ കണക്ക്‌. 13 ലക്ഷം കോടി രൂപ തിരിച്ചുവരും. റിപ്പോർട്ടിൽ പറയുന്നു.
നോട്ട്‌ അസാധുവാക്കിയതിനു ശേഷം രാജ്യത്തൊട്ടാകെ തുടങ്ങിയത്‌ രണ്ടു കോടിയിലേറെ ബാങ്ക്‌ അക്കൗണ്ടുകളാണ്‌. ഇവയിൽ മൊത്തമെത്തിയത്‌ മൂന്നു ലക്ഷം കോടി രൂപയും. ഇവയിൽ പല അക്കൗണ്ടുകളിലും ദുരൂഹതയുണ്ട്‌.

  Categories:
view more articles

About Article Author