രവിശങ്കറിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ

രവിശങ്കറിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ
April 21 04:45 2017

ന്യൂഡൽഹി: ആർട്ട്‌ ഒഫ്‌ ലിവിംഗ്‌ ആചാര്യൻ രവിശങ്കറിനെതിരെ രൂക്ഷവിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണൽ. യമുനാ നദിക്കരയിൽ രവിശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ മൂന്നു ദിവസത്തെ ലോക സാംസ്കാരികോത്സവം മൂലമുണ്ടായ പരിസ്ഥിതി നാശത്തിന്‌ ഡൽഹി സർക്കാരും ദേശീയ ഹരിത ട്രൈബ്യൂണലുമാണ്‌ ഉത്തരവാദികളെന്ന രവി ശങ്കറിന്റെ പ്രസ്താവനയാണ്‌ ട്രൈബ്യൂണലിനെ ചൊടിപ്പിച്ചത്‌.
നിങ്ങൾക്ക്‌ ഒരു ഉത്തരവാദിത്ത ബോധവുമില്ല. എന്തും വിളിച്ചു പറയാൻ ആരാണ്‌ അധികാരം തന്നത്‌. സാമൂഹികമായ ഉത്തരവാദിത്തം പാലിക്കാൻ എല്ലാവർക്കും കടമയുണ്ട്‌. നിങ്ങൾ തികഞ്ഞ ഉത്തരവാദിത്തബോധമില്ലായ്മയാണ്‌ കാണിക്കുന്നത്‌ ട്രൈബ്യൂണൽ രൂക്ഷമായ ഭാഷയിൽ രവിശങ്കറിനോട്‌ പറഞ്ഞു. കേസിന്റെ വാദം കേൾക്കുന്നത്‌ മേയ്‌ ഒമ്പതിലേക്ക്‌ മാറ്റി.
ലോക സാംസ്കാരികോത്സവം നടത്താൻ അനുമതി നൽകിയത്‌ ഗ്രീൻ ട്രൈബ്യൂണലും കേന്ദ്ര സർക്കാരും ഡൽഹി സർക്കാരുമാണെന്നും പരിപാടിയുടെ ഭാഗമായി യമുനാ തീരത്ത്‌ എന്തെങ്കിലും നാശമുണ്ടായിട്ടുണ്ടെങ്കിൽ അതിനു ഇവർക്കെല്ലാം ഉത്തരവാദിത്തം ഉണ്ടെന്നും രവിശങ്കർ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

  Categories:
view more articles

About Article Author