രാംനാഥ്‌ കോവിന്ദ്‌ എൻ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാർഥി

രാംനാഥ്‌ കോവിന്ദ്‌ എൻ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാർഥി
June 19 14:33 2017

ന്യൂഡൽഹി: ബീഹാർ ഗവർണൗം ദളിത്‌ മോർച്ചാ നേതാവുമായ രാംനാഥ്‌ കോവിന്ദ്‌ എൻ ഡി എ യുടെ രാഷ്ട്രപതി സ്ഥാനാർഥിയാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി യോഗത്തിലാണ് തീരുമാനം. ബിജെപി – ആർ എസ്‌ എസ്‌ ബന്ധമുള്ള നേതാവാണ്‌ രാംനാഥ്‌ കോവിന്ദ്‌. 2 തവണ ഉത്തർപ്രദേശിൽ നിന്ന് രാജ്യസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സുപ്രീം കോടതി അഭിഭാഷകൻ കൂടി ആയിരുന്നു.  ബിജെപി അധ്യക്ഷൻ അമിത്ഷാ വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്‌.

  Categories:
view more articles

About Article Author