രാജമല സന്ദർശകർക്കായി തുറന്നു

രാജമല സന്ദർശകർക്കായി തുറന്നു
April 13 04:50 2017

രാജാക്കാട്‌ (ഇടക്കി): രാജമല ദേശിയോദ്യാനം വീണ്ടും സന്ദർശകർക്കായി തുറന്നു. ഫെബ്രുവരി ആദ്യവാരമായിരുന്നു വരയാടുകളുടെ പ്രജനനകാലത്തോടനുബന്ധിച്ച്‌ ഉദ്യാനം താൽക്കാലികമായി അടച്ചത്‌. ഇത്തവണ 93 വരയാട്ടിൻകുട്ടികൾ രാജമലയിൽ പിറന്നുവെന്നാണ്‌ കണക്ക്‌. കഴിഞ്ഞ തവണ 74 ആട്ടിൻ കുട്ടികളായിരുന്നു ഉദ്യാനത്തിൽ പിറന്നത്‌. ഇടുക്കി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ദേശീയ ഉദ്യാനമായ രാജമലയിൽ വരയാടുകളുടെ പ്രജനനകാലമാകുന്നതോടെ അടച്ചിടുന്നത്‌ പതിവാണ്‌. രാജമലയിൽ സന്തർശകർ എത്തുന്നത്‌ ഏറെ ആകർഷകമായ വരയാടുകളെ കാണുന്നതിനാണ്‌. അതുകൊണ്ട്‌ തന്നെ വിലക്ക്‌ മാറ്റിയതിന്‌ ശേഷം ആദ്യ ദിവസം തന്നെ വിദേശീയരടക്കമുള്ള നൂർക്കണക്കിന്‌ സഞ്ചാരികളാണ്‌ എത്തിയത്‌.

  Categories:
view more articles

About Article Author