രാജ്യത്ത്‌ 23 വ്യാജ സർവകലാശാലകൾ: യുജിസി

രാജ്യത്ത്‌ 23 വ്യാജ സർവകലാശാലകൾ: യുജിസി
March 21 04:44 2017

പട്ടികയിൽ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനവും
ന്യൂഡൽഹി: രാജ്യത്ത്‌ 23 വ്യാജ സർവകലാശാലകൾ പ്രവർത്തിക്കുന്നതായി യു ജി സിയുടെ മൂന്നാര്റിയിപ്പ്‌. മതിയായ രേഖകളോ അനുമതിയോ ഇല്ലാതെ പ്രവർത്തിക്കുന്ന 23 സർവകലാശാലകളുടെ പട്ടികയാണ്‌ യൂണിവേഴ്സിറ്റി ഗ്രാൻഡ്‌ കമ്മിഷൻ പുറത്തുവിട്ടിരിക്കുന്നത്‌. ലിസ്റ്റിൽ കേരളത്തിൽ പ്രവർത്തിക്കുന്ന വ്യാജ ടെക്നിക്കൽ ഇൻസ്റ്റിറ്റിയൂഷനെ കുറിച്ചും പരാമർശമുണ്ട്‌. അതേസമയം പുതിയ അധ്യായന വർഷത്തിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിക്കാനിരിക്കെയാണ്‌ യൂണിവേഴ്സിറ്റി ഗ്രാന്റ്സ്‌ കമ്മിഷന്റെ നിലപാടെന്നത്‌ ശ്രദ്ധേയമാണ്‌.
എട്ട്‌ സംസ്ഥാനങ്ങളിൽ നിന്നായി യുജിസി പുറത്തുവിട്ട 23 വ്യാജന്മാരുടെ പട്ടികയിൽ ഏറ്റവും കൂടുതൽ വ്യാജന്മാർ ഉത്തർപ്രദേശിലാണെന്ന്‌ പട്ടിക വ്യക്തമാക്കുന്നു. നിലവിൽ ഒമ്പത്‌ വ്യാജ സർവകലാശാലകളാണ്‌ ഉത്തർപ്രദേശിൽ യു ജി സി മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നത്‌. ദില്ലിയിൽ ഏഴ്‌, ബംഗാളിൽ രണ്ട്‌, ഒഡീഷയിൽ രണ്ട്‌, എന്നിങ്ങനെയുള്ള പട്ടികയോടൊപ്പം കേരളം, കർണാടക, മഹാരാഷ്ട്ര,ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ വ്യാജ ടെക്നിക്കൽ ഇൻസ്റ്റിറ്റിയൂഷനുകളെ സംബന്ധിച്ച വിശദാംശങ്ങളുമുണ്ട്‌. യു ജി സി പുറത്തുവിട്ട ലിസ്റ്റിൽ 279 വ്യാജ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ച വിശദാംശങ്ങളാണ്‌ അടങ്ങിയിരിക്കുന്നത്‌.
അടുത്ത അധ്യയനവർഷം വിദ്യാർഥി പ്രവേശനം നടത്തരുതെന്ന്‌ കാണിച്ച്‌ ഈ സ്ഥാപനങ്ങൾക്ക്‌ നോട്ടീസും നൽകിയിട്ടുണ്ട്‌. യുജിസി പുറത്തുവിട്ട വ്യാജ സർവകലാശാലകളുടെ പട്ടിക www.ugc.ac.in എന്ന വെബ്സൈറ്റ്‌ ലിങ്കിൽ ലഭ്യമാണ്‌.

  Categories:
view more articles

About Article Author