രോഗമുക്തിക്ക്‌ മരുന്നിനേക്കാൾ ഫലം ചെയ്യുന്നത്‌ മനഃസാന്നിധ്യമെന്ന്‌ ഇന്നസെന്റ്‌ എംപി

രോഗമുക്തിക്ക്‌ മരുന്നിനേക്കാൾ ഫലം ചെയ്യുന്നത്‌ മനഃസാന്നിധ്യമെന്ന്‌ ഇന്നസെന്റ്‌ എംപി
October 20 04:55 2016

കൊച്ചി: രോഗം വരുമ്പോൾ മരുന്നിനേക്കാൾ ഫലം ചെയ്യുന്നത്‌ മനഃസാന്നിധ്യമാണെന്ന്‌ ഇന്നസെന്റ്‌ എംപി. മനസിന്‌ ധൈര്യമുണ്ടെങ്കിൽ മാത്രമേ ഏത്‌ മരുന്നും ഫലം ചെയ്യൂ. അതിന്‌ ഉദാഹരണം തന്റെ ജീവിതം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ലിസി ആശുപത്രിയിൽ അവയവമാറ്റം നടത്തിയവരുടെയും ദാതാക്കളുടെയും സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇന്നസെന്റ്‌.
അവയവങ്ങൾ മാറ്റി വെച്ചവരാരും ഇന്ന്‌ ജീവിച്ചിരിപ്പില്ലെന്ന്‌ ഒരു സുഹൃത്ത്‌ പറഞ്ഞത്‌ അറിവില്ലായ്മ കൊണ്ടാണ്‌. പിന്നീട്‌ അദ്ദേഹം അത്‌ തിരുത്തുകയും ചെയ്തിരുന്നു. അവയവങ്ങൾ മാറ്റി വെച്ചു കഴിഞ്ഞാൽ ജീവിതമില്ല എന്ന്‌ പറയുന്നത്‌ തെറ്റാണ്‌. അവയവമാറ്റ ശസ്ത്രക്രിയയ്ക്ക്‌ ശേഷവും പലരും സാധാരണ ജീവിതം നയിക്കുന്നതായി തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. അവയവമാറ്റം കച്ചവടമാണെന്നും അവയവമാറ്റം നടത്തിയവരാരും ജീവിച്ചിരിപ്പില്ലെന്നുമുള്ള നടൻ ശ്രീനിവാസന്റെ പ്രസ്താവന ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു ഇന്നസെന്റിന്റെ പ്രതികരണം.
ഒരു സിനിമയുടെ സെറ്റിൽ വെച്ചാണ്‌ തനിക്ക്‌ കാൻസർ ഉണ്ടെന്ന കാര്യമറിയുന്നത്‌. കേട്ടപ്പോൾ ആദ്യം വിഷമിച്ചെങ്കിലും പിന്നീട്‌ മനോധൈര്യത്തോടെ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

  Categories:
view more articles

About Article Author