‘റയീസിന്റെ’ റിലീസിനെതിരെ ശിവസേന രംഗത്ത്‌

‘റയീസിന്റെ’ റിലീസിനെതിരെ ശിവസേന രംഗത്ത്‌
January 12 04:45 2017

മുംബൈ: ബോളിവുഡ്‌ സൂപ്പർസ്റ്റാർ ഷാരൂഖ്‌ ഖാന്റെ പുതിയ ചിത്രം ‘റയീസിന്റെ’ റിലീസിനെതിരെ ശിവസേന രംഗത്ത്‌. ചിത്രം പുറത്തിറക്കിയാൽ വിവരം അറിയുമെന്നാണ്‌ ശിവസേനയുടെ ഭീഷണി. പാക്‌ നായിക മഹീറ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നതാണ്‌ ശിവസേനയുടെ എതിർപ്പിന്‌ കാരണമായത്‌. ചിത്രത്തിന്റെ വിതരണക്കാരനായ അക്ഷയ്‌ രതിക്ക്‌ അയച്ച കത്തിലാണ്‌ ശിവസേനയുടെ ഛത്തീസ്ഗഢ്‌ വിഭാഗം റിലീസിനെതിരെ ഭീഷണി മുഴക്കിയത്‌. ശിവസേന യുവജന വിഭാഗം നേതാവ്‌ ആദിത്യ താക്കറെയാണ്‌ പുതിയ ഭീഷണിക്ക്‌ പിന്നിൽ.
നേരത്തെ ചിത്രത്തിന്റെ ചിത്രീകരണവേളയിലും വിവാദങ്ങൾ ഉയർന്നിരുന്നു. പാക്‌ നായികയെ ചിത്രത്തിൽ അഭിനയിപ്പിക്കുന്നതിനെതിരെ നവനിർമാൺ സേന രംഗത്തെത്തുകയായിരുന്നു. എന്നാൽ രാജ്‌ താക്കറെയുമായുള്ള ഷാരൂഖിന്റെ കൂടിക്കാഴ്ച ഈ പ്രശ്നങ്ങൾ പരിഹരിക്കുകയായിരുന്നു. ചിത്രീകരണം പൂർത്തിയാക്കി ചിത്രം റീലിസിനൊരുങ്ങുമ്പോൾ വീണ്ടും വിവാദങ്ങൾ തലപൊക്കുകയായിരുന്നു. ഈമാസം 25നാണ്‌ റയീസ്‌ റിലീസ്‌ ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്‌.
ബോളിവുഡ്‌ ചിത്രങ്ങളിൽ പാക്‌ താരങ്ങൾ അഭിനയിക്കുന്നതിനെതിരെ ശിവസേന നേരത്തെയും രംഗത്തെത്തിയിട്ടുണ്ട്‌. പാക്‌ താരം ഫാവാദ്‌ ഖാൻ അഭിനയിച്ച ഏ ദിൽഹേ മുഷ്കിൽ എന്ന ചിത്രത്തിന്റെ റിലീസ്‌ ഇതുമൂലം വൈകിയിരുന്നു.

  Categories:
view more articles

About Article Author