റിപ്പബ്ലിക്‌ ദിനത്തിൽ മുഖ്യാതിഥിയായി യുഎഇ രാജകുമാരൻ

റിപ്പബ്ലിക്‌ ദിനത്തിൽ മുഖ്യാതിഥിയായി യുഎഇ രാജകുമാരൻ
January 11 04:45 2017

ന്യൂഡൽഹി: ഇത്തവണ റിപ്പബ്ലിക്‌ ദിന പരേഡിലെ മുഖ്യാതിഥിയായി യുഎഇ രാജകുമാരൻ ഷെയ്ഖ്‌ മൊഹമ്മദ്‌ ബിൻ സെയ്ദ്‌ അൽ നഹ്‌യാൻ എത്തും. ആദ്യമായി ന്യൂഡൽഹിയിൽ അറബ്‌ സൈനികർ ഇന്ത്യൻ സൈന്യത്തോടൊപ്പം റിപ്പബ്ലിക്‌ ദിന മാർച്ചിൽ പങ്കെടുക്കും.
ഈ മാസം 20ന്‌ ഇരുരാജ്യങ്ങളും തമ്മിൽ ആദ്യ തന്ത്രപരമായ ചർച്ചകൾ നടത്തും. രാജ്യസുരക്ഷ, ഭീകരപ്രവർത്തനം, രഹസ്യ വിവങ്ങളുടെ പങ്കുവയ്ക്കൽ തുടങ്ങിയവയാകും വിദേശകാര്യ സഹമന്ത്രി എംജെ അക്ബറും യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ മൊഹമ്മദ്‌ ഗർഗാഷും പ്രധാനമായും ചർച്ച ചെയ്യുക. ഇത്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കും.

  Categories:
view more articles

About Article Author