റോഡ്‌ അപകടങ്ങൾക്കെതിരെ ബബിൽ പെരുന്നയുടെ ഒറ്റയാൾ നാടകം

റോഡ്‌ അപകടങ്ങൾക്കെതിരെ ബബിൽ പെരുന്നയുടെ ഒറ്റയാൾ നാടകം
January 12 04:45 2017

കൊച്ചി: റോഡ്‌ അപകടത്തിൽ മാരകമായി പരിക്കേറ്റ്‌ ജീവനായ്‌ കേഴുന്നവരെ ഗൗനിക്കാത്ത കേരളീയരുടെ നിലപാടിനെതിരെയുള്ള ബബിൽ പെരുന്നയുടെ ഒറ്റയാൾ നാടകം ശ്രദ്ധേയമായി.
യുവതലമുറയുടെ അശ്രദ്ധയും വാഹനം കൈകാര്യം ചെയ്യുന്ന രീതിയും അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്‌. ഇത്‌ നിരവധി അപകടങ്ങൾക്ക്‌ കാരണമാകുന്നു. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളാണ്‌ ഇത്തരം അപകടങ്ങളിലൂടെ തകർന്നടിയുന്നത്‌. ഇതിന്‌ പരിഹാരം കാണാൻ യുവാക്കൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും ശക്തമായ ബോധവത്കരണം നടത്തേണ്ടതിന്റെ ആവശ്യകത സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ്‌ ബബിൽപെരുന്ന. വാഹനാപകടത്തിൽപ്പെട്ട്‌ മാരകമായി പരിക്കേറ്റയാളായായിരുന്നു ബബിലിന്റെ ഇന്നലത്തെ പ്രകടനം. സാമൂഹ്യവിഷയങ്ങളിൽ അധികൃതരുടെ ശ്രദ്ധക്ഷണിക്കുന്നതിനായി പതിനായിരത്തിൽപരം ഏകാംഗനാടകങ്ങൾ അദ്ദേഹം ഇതുവരെ അവതരിപ്പിച്ചിട്ടുണ്ട്‌.
ചങ്ങനാശ്ശേരി പെരിന്ന താമരശ്ശേരിയിൽ ബബിൽ ഇതിനോടകം അഴിമതി, ദളിതരോടും ആദിവാസികളോടുമുള്ള അവഗണന, നിത്യോപയോഗ സാധനങ്ങളുടെ വിലവർധന, ജലമലിനീകരണം, മദ്യവിപത്ത്‌, തീവ്രവാദം, മയക്കുമരുന്ന്‌, ബ്ലേഡ്‌ മാഫിയ തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിട്ടുണ്ട്‌.
തെരുവിനെ അരങ്ങാക്കിയുള്ള കഴിഞ്ഞ നാൽപത്‌ വർഷമായി പ്രവർത്തിക്കുന്ന ഈ കലാകാരൻ കേരളത്തിലുടനീളം നാടകയാത്ര നയിച്ചിട്ടുണ്ട്‌. റേഡിയോ, ടിവി പരിപാടികളിലും നാടകങ്ങളിലും സജീവസാന്നിധ്യമായ ഈ ബബിൽ നാടകസംവിധായകൻ കൂടിയാണ്‌.

  Categories:
view more articles

About Article Author