ലണ്ടനിൽ അറസ്റ്റിലായ വിജയ്‌ മല്യയെ ജാമ്യത്തിൽ വിട്ടു

ലണ്ടനിൽ അറസ്റ്റിലായ വിജയ്‌ മല്യയെ ജാമ്യത്തിൽ വിട്ടു
April 19 04:00 2017

ലണ്ടൻ: ലണ്ടനിൽ അറസ്റ്റിലായ വ്യവസായി വിജയ്‌ മല്യയെ ജാമ്യത്തിൽ വിട്ടു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ്‌ കോടതിയാണ്‌ മൂന്നുമണിക്കൂറിനുള്ളിൽ മല്യക്ക്‌ ജാമ്യം അനുവദിച്ചത്‌. അറസ്റ്റ്‌ ഇന്ത്യൻ മാധ്യമങ്ങളുടെ പതിവ്‌ ആഘോഷമെന്ന്‌ മല്യ ട്വീറ്റ്‌ ചെയ്തു. കൈമാറൽ അപേക്ഷയിൽ കോടതി വാദം കേട്ടു തുടങ്ങുന്നതേയുള്ളൂവെന്നും മല്യ വ്യക്തമാക്കി.
ഇന്നലെ ഉച്ചയ്ക്ക്‌ സ്കോട്ട്ലൻഡ്‌യാർഡാണ്‌ മല്യയെ അറസ്റ്റ്‌ ചെയ്തത്‌. കുറ്റവാളികളെ കൈമാറുന്നതിനുള്ള വാറണ്ട്‌ അനുസരിച്ചാണ്‌ ബ്രിട്ടൻ മല്യയെ അറസ്റ്റ്‌ ചെയ്തത്‌.കൈമാറൽ അപേക്ഷയിൽ തീരുമാനമെടുക്കേണ്ടത്‌ കോടതിയാണ്‌. മല്യയെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾക്കായി സിബിഐ സംഘം ലണ്ടനിലേക്ക്‌ പോകുമെന്ന്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.
ഇന്ത്യയിലെ 17 ബാങ്കുകളിൽ നിന്ന്‌ 9400 കോടി രൂപ വായ്പയെടുത്ത്‌ തരിച്ചടക്കാതെ ലണ്ടനിലേക്ക്‌ കടന്ന മല്യയെ പിടികൂടുന്നതിനായുള്ള എൻഫോഴ്മെന്ര്‌ ഡയറക്ടറേറ്റ്‌ നടപടികളുടെ പ്രധാന നീക്കമാണ്‌ ഇന്നലെയുണ്ടായത്‌. മല്യയെ ഇന്ത്യയിലേക്ക്‌ അയക്കാൻ സാധിക്കില്ലെന്നായിരുന്നു ബ്രിട്ടൻ നേരത്തേ വ്യക്തമാക്കിയത്‌. പിന്നീട്‌ ഇന്റർപോൾ വഴി എൻഫോഴ്സ്മെന്ര്‌ ഡയറക്ടറേറ്റ്‌ അധികൃതർ ശ്രമം തുടരുകയായിരുന്നു. കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാർ പ്രകാരം മല്യയെ വിട്ടുതരണമെന്ന്‌ ഇന്ത്യ ബ്രിട്ടനോട്‌ ഫെബ്രുവരിയിൽ ആവശ്യപ്പെട്ടിരുന്നു. മല്യയുടെ പാസ്പോർട്ട്‌ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ബാങ്ക്‌ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനു പുറമെ മല്യക്കെതിരെ നികുതി വെട്ടിപ്പിനും സാമ്പത്തിക ക്രമക്കേടിനും കേസുണ്ട്‌. കഴിഞ്ഞ വർഷം മാർച്ച്‌ രണ്ടിനാണ്‌ മല്യ രാജ്യം വിട്ടത്‌.

  Categories:
view more articles

About Article Author