ലീ­ഗൽ മെ­ട്രോ­ള­ജി വ­കു­പ്പി­ന്റെ പ്ര­വർ­ത്ത­നം കൂ­ടു­തൽ കാ­ര്യ­ക്ഷ­മ­മാ­ക്കും: മ­ന്ത്രി പി തി­ലോ­ത്ത­മൻ

ലീ­ഗൽ മെ­ട്രോ­ള­ജി വ­കു­പ്പി­ന്റെ പ്ര­വർ­ത്ത­നം കൂ­ടു­തൽ കാ­ര്യ­ക്ഷ­മ­മാ­ക്കും: മ­ന്ത്രി പി തി­ലോ­ത്ത­മൻ
May 20 04:45 2017

പു­തു­താ­യി അ­നു­വ­ദി­ച്ച വാ­ഹ­ന­ങ്ങ­ളു­ടെ ഫ്‌­ളാ­ഗ്‌ ഓ­ഫും ലീ­ഗൽ മെ­ട്രോ­ള­ജി മാ­ന്വൽ പ്ര­കാ­ശ­ന­വും മ­ന്ത്രി നിർ­വ­ഹി­ച്ചു

തി­രു­വ­ന­ന്ത­പു­രം: ഉ­പ­ഭോ­ക്തൃ താ­ത്‌­പ­ര്യ­ങ്ങൾ സം­ര­ക്ഷി­ക്കു­ന്ന­തി­നു ലീ­ഗൽ­മെ­ട്രോ­ള­ജി വ­കു­പ്പ്‌ അ­ങ്ങേ­യ­റ്റം പ്ര­തി­ജ്ഞാ­ബ­ദ്ധ­മാ­ണെ­ന്ന്‌ ഭ­ക്ഷ്യ­പൊ­തു­വി­ത­ര­ണ വ­കു­പ്പ്‌ മ­ന്ത്രി പി തി­ലോ­ത്ത­മൻ പ­റ­ഞ്ഞു. സാ­ധ­ന­സാ­മ­ഗ്രി­ക­ളു­ടെ അ­ള­വു­തൂ­ക്ക­ത്തിൽ കൃ­ത്യ­ത ഉ­റ­പ്പു വ­രു­ത്തു­ന്ന­തി­ലും ഭ­ക്ഷ്യ­വ­സ്‌­തു­ക്ക­ളിൽ മാ­യം­ക­ലർ­ത്തു­ന്ന­ത്‌ ക­ണ്ടെ­ത്തി കർ­ശ­ന ന­ട­പ­ടി­ക­ളെ­ടു­ക്കു­ന്ന­തി­ലും ലീ­ഗൽ മെ­ട്രോ­ള­ജി വ­കു­പ്പ്‌ ന­ട­ത്തു­ന്ന പ്ര­വർ­ത്ത­ന­ങ്ങൾ ശ്ളാ­ഘ­നീ­യ­മാ­ണെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു. വ­കു­പ്പി­ന്റെ പ്ര­വർ­ത്ത­നം കൂ­ടു­തൽ ശ­ക്ത­മാ­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യി പു­തു­താ­യി അ­നു­വ­ദി­ച്ച 14 വാ­ഹ­ന­ങ്ങ­ളു­ടെ ഫ്‌­ളാ­ഗ്‌ ഓ­ഫും ലീ­ഗൽ മെ­ട്രോ­ള­ജി മാ­ന്വൽ പ്ര­കാ­ശ­ന­വും നിർ­വ­ഹി­ച്ച്‌ സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേ­ഹം.
ലീ­ഗൽ മെ­ട്രോ­ള­ജി വ­കു­പ്പി­ന്റെ ആ­സ്ഥാ­ന­മ­ന്ദി­ര നിർ­മാ­ണം അ­വ­സാ­ന­ഘ­ട്ട­ത്തി­ലാ­ണ്‌. മ­ന്ദി­രം പ്ര­വർ­ത്ത­ന നി­ര­ത­മാ­കു­ന്ന­തോ­ടെ ജ­ന­ങ്ങൾ വ­ഞ്ചി­ത­രാ­കാ­തി­രി­ക്കാ­നു­ള്ള എ­ല്ലാ ന­ട­പ­ടി­ക­ളും കൂ­ടു­തൽ കാ­ര്യ­ക്ഷ­മ­ത­യോ­ടെ നിർ­വ­ഹി­ക്കാൻ വ­കു­പ്പി­നു സാ­ധി­ക്കു­മെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു. ഉ­പ­ഭോ­ക്തൃ താ­ത്‌­പ­ര്യ­പ്ര­കാ­രം ഹൈ­ക്കോ­ട­തി പു­റ­പ്പെ­ടു­വി­ച്ച പ്ര­ശ­സ്‌­ത വി­ധി ന്യാ­യ­ങ്ങ­ള­ട­ങ്ങു­ന്ന ലീ­ഗൽ മെ­ട്രോ­ള­ജി മാ­ന്വൽ കേ­ന്ദ്ര ഉ­പ­ഭോ­ക്തൃ­കാ­ര്യ വ­കു­പ്പ്‌ ജോ­യിന്റ്‌ സെ­ക്ര­ട്ട­റി പി വി രാ­മ­ശാ­സ്‌­ത്രി­ക്കു നൽ­കി മ­ന്ത്രി പ്ര­കാ­ശ­നം ചെ­യ്‌­തു.
കെ മു­ര­ളീ­ധ­രൻ എം­എൽ­എ അ­ധ്യ­ക്ഷ­ത വ­ഹി­ച്ച ച­ട­ങ്ങിൽ ലീ­ഗൽ മെ­ട്രോ­ള­ജി വ­കു­പ്പ്‌ കൺ­ട്രോ­ളർ മു­ഹ­മ്മ­ദ്‌ ഇ­ക്‌­ബാൽ സ്വാ­ഗ­തം പ­റ­ഞ്ഞു. ഡെ­പ്യൂ­ട്ടി മേ­യർ അ­ഡ്വ. രാ­ഖി ര­വി­കു­മാർ, വാർ­ഡ്‌ കൗൺ­സി­ലർ ഐ പി ബി­നു, കേ­ന്ദ്ര ഉ­പ­ഭോ­ക്തൃ­കാ­ര്യ, ലീ­ഗൽ മെ­ട്രോ­ള­ജി വ­കു­പ്പ്‌ ഡ­യ­റ­ക്ടർ ബി എൻ ദീ­ക്ഷി­ത്‌, ലീ­ഗൽ മെ­ട്രോ­ള­ജി ജോ­യിന്റ്‌ കൺ­ട്രോ­ളർ റീ­നാ ഗോ­പാൽ ആർ എ­ന്നി­വർ പ്ര­സം­ഗി­ച്ചു.

  Categories:
view more articles

About Article Author