Tuesday
21 Nov 2017

ലോകത്തിലെ വിലകൂടിയ എസ്​.യു.വി സ്വന്തമാക്കി മലയാളി

By: Web Desk | Saturday 9 September 2017 3:10 PM IST

മ​സ്​​ക​ത്ത്​: ലോ​ക​ത്തി​ലെ വി​ല​കൂ​ടി​യ എ​സ്.​യു.​വി​ക​ളി​ലൊ​ന്നാ​യ ബെ​​െൻറ​യ്​​ഗ സ്വ​ന്ത​മാ​ക്കി മ​ല​യാ​ളി ബി​സി​ന​സു​കാ​ര​ൻ. ബ​ദ​ർ അ​ൽബദര്‍ അല്‍ സമ ഗ്രൂപ് മാനേജിങ് ഡയറക്ടറായ അബ്ദുല്‍ ലത്തീഫ് ഉപ്പളയാണ് ബ്രിട്ടീഷ് സൂപ്പര്‍ ലക്ഷ്വറി കാര്‍ നിര്‍മാതാക്കളായ ബെന്റലിയുടെ സൂപ്പര്‍ ലക്ഷ്വറി എസ്‌യുവിയുടെ പുതിയ മോഡല്‍ സ്വന്തമാക്കിയത്.ഒമാനില്‍ തന്നെ ഈ വാഹനം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് ലത്തീഫ്.

1.25 ലക്ഷത്തോളം ഒമാനി റിയാലാണ് ബെന്റയ്ഗയുടെ ഒണ്‍റോഡ് വില. കേരളത്തില്‍ ഇതിന് ആറു കോടി രൂപയോളം വിലയുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവി കൂടിയാണ് ബെന്റയ്ഗ. 301 കിലോമീറ്ററാണ് പരമാവധി വേഗം. 4.1 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കും.