ലോക പാര അത്ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ സുന്ദർസിങ്ങിന്‌ സ്വർണം

ലോക പാര അത്ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ സുന്ദർസിങ്ങിന്‌ സ്വർണം
July 16 04:45 2017

ലണ്ടൻ: ലോക പാരാ അത്ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സുന്ദർസിങ്‌ ഗുർജറിന്‌ സ്വർണം.
പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ്‌ 46 വിഭാഗത്തിലായിരുന്നു ഗുർജറിന്റെ സ്വർണനേട്ടം. 60.36 മീറ്ററാണ്‌ എറിഞ്ഞത്‌. ഗുർജറിന്റെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണിത്‌.
നിലവിലെ ലോക ചാമ്പ്യൻ ചൈനയുടെ ചുൻലിയാങ്ങ്‌ ഗ്വോയെ തോൽപിച്ചാണ്‌ ഗുർജർ സ്വർണം നേടിയത്‌. ചുൻലിയാങ്ങിന്‌ വെങ്കലം കൊണ്ട്‌ തൃപ്തിപ്പെടേണ്ടിവന്നു. ശ്രീലങ്കയുടെ ദിനേഷ്‌ പ്രിയാന്ത ഹെരാത്തിനാണ്‌ വെള്ളി. ലോക പാര അത്ലറ്റിക്‌ ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ആദ്യത്തെ സ്വർണമെഡലാണിത്‌. റിയോ പാരാലിമ്പിക്സിൽ ടെക്നിക്കൽ പ്രശ്നം മൂലം ഗുർജർ അയോഗ്യനാക്കപ്പെടുകയായിരുന്നു.
എന്നാൽ, അതിനുശേഷം നടന്ന ഫാസാസ ഐപിസി അത്ലറ്റിക്‌ ഗ്രാൻപ്രീയിൽ ജാവലിൻ ത്രോയിലും ഷോട്ട്‌ പുട്ടിലും ഡിസ്ക്കസ്‌ ത്രോയിലും വിജയിച്ച്‌ ഹാട്രിക്‌ സ്വർണം തികച്ചിരുന്നു ഈ ഇരുപത്തിയൊന്നുകാരൻ.
ബ്രിട്ടന്റെ ഹാന്ന കോക്ക്രോഫ്റ്റ്‌ ടി 34 വിഭാഗം നൂറ്‌ മീറ്റർ ഓട്ടത്തിൽ പുതിയ ലോക റെക്കോഡിട്ടു. 17.18 സെക്കൻഡിലായിരുന്നു കോക്ക്രോഫ്റ്റിന്റെ ഫിനിഷ്‌.

  Categories:
view more articles

About Article Author