വ­നി­താ അ­ഭി­ഭാ­ഷ­കർ തൊ­ഴിൽ രം­ഗ­ത്ത്‌ നേ­രി­ടു­ന്ന പ്ര­തി­സ­ന്ധി­കൾ

വ­നി­താ അ­ഭി­ഭാ­ഷ­കർ തൊ­ഴിൽ രം­ഗ­ത്ത്‌ നേ­രി­ടു­ന്ന പ്ര­തി­സ­ന്ധി­കൾ
May 20 04:50 2017

അ­ഡ്വ. ഇ­ന്ദി­രാ ര­വീ­ന്ദ്രൻ
പു­രു­ഷാ­ധി­പ­ത്യ­പ്ര­വ­ണ­ത­കൾ ഏ­റെ പ്ര­ബ­ല­ത പു­ലർ­ത്തു­ന്ന മേ­ഖ­ല­യിൽ പ്ര­വർ­ത്തി­ക്കു­ന്ന­വ­രാ­ണ്‌ വ­നി­ത­ക­ളാ­യ അ­ഭി­ഭാ­ഷ­കർ. സ­ഹ­അ­ഭി­ഭാ­ഷ­കർ, ജു­ഡീ­ഷ്യൽ ഓ­ഫീ­സർ­മാർ, പ്രോ­സി­ക്യൂ­ഷൻ, പൊ­ലീ­സ്‌, ക­ക്ഷി­കൾ വാ­ദി­യാ­യാ­ലും പ്ര­തി­യാ­യാ­ലും ഇ­വർ ബ­ഹു­ഭൂ­രി­പ­ക്ഷ­വും പു­രു­ഷ­ന്മാ­രാ­യി­രി­ക്കും. പു­രു­ഷാ­ധി­പ­ത്യ പ്ര­വ­ണ­ത­കൾ ഇ­വ­രിൽ കു­റ­ച്ചു­കൂ­ടു­ത­ലാ­യി കാ­ണ­പ്പെ­ടു­ന്നു­ണ്ട്‌. ഇ­ത്‌ ത­ങ്ങ­ളു­ടെ വ്യ­ക്തി­ത്വ­ത്തി­ന്റെ `തി­ള­ങ്ങു­ന്ന വ­ശ`മാ­യി­പ്പോ­ലും ഇ­ത്ത­ര­ക്കാർ കാ­ണു­ന്നു. ഏ­തു­മേ­ഖ­ല­യി­ലാ­യാ­ലും വ്യ­ത്യ­സ്‌­ത­രാ­യ കു­റേ­പ്പേ­രെ കാ­ണാൻ ക­ഴി­യും. അ­ത്‌ ഈ മേ­ഖ­ല­യി­ലും ഉ­ണ്ട്‌. അ­ത്‌ കാ­ണാ­തി­രു­ന്നു­കൂ­ടാ. എ­ങ്കി­ലും സ്‌­ത്രീ­യെ ഒ­രു ര­ണ്ടാം­കി­ട പൗ­ര­ത്വ­മു­ള്ള­വ­ളാ­യി കാ­ണു­ന്ന­വ­രാ­ണ്‌ ബ­ഹു­ഭൂ­രി­പ­ക്ഷ­വും. ഇ­ത്ത­ര­ക്കാ­രെ നേ­രി­ടു­ക എ­ന്ന­താ­ണ്‌ ഒ­രു അ­ഭി­ഭാ­ഷ­ക നേ­രി­ടു­ന്ന ആ­ദ്യ പ്ര­തി­സ­ന്ധി.
തൊ­ഴി­ലിൽ സ്ഥാ­നം ഉ­റ­പ്പി­ക്കു­ന്ന­തി­ന്‌ വ­നി­ത­ക­ളാ­യ അ­ഭി­ഭാ­ഷ­കർ­ക്ക്‌ പു­രു­ഷൻ­മാ­രാ­യ അ­ഭി­ഭാ­ഷ­ക­രെ അ­പേ­ക്ഷി­ച്ച്‌ ഏ­റെ കഠി­നാ­ദ്ധ്വാ­നം ചെ­യ്യേ­ണ്ട­തു­ണ്ട്‌. ഏ­തു കോ­ട­തി­യി­ലെ സ്ഥി­തി പ­രി­ശോ­ധി­ച്ചാ­ലും അ­വി­ടെ ന­ന്നാ­യി കേ­സ്‌ ന­ട­ത്തു­ന്ന സ്‌­ത്രീ അ­ഭി­ഭാ­ഷ­ക­രെ­ക്കാൾ വ­ക്കാ­ല­ത്തു­ണ്ടാ­കും മോ­ശ­മാ­യി കേ­സ്‌ ന­ട­ത്തു­ന്ന പു­രു­ഷ അ­ഭി­ഭാ­ഷ­കർ­ക്ക്‌. വ­ക്കാ­ല­ത്ത്‌ ക­ര­സ്ഥ­മാ­ക്കു­ന്ന­തി­ന്‌ ഇ­ക്കൂ­ട്ടർ ന­ട­ത്തു­ന്ന `അ­ഭ്യാ­സ`ങ്ങൾ ഈ മേ­ഖ­ല­യു­മാ­യി ബ­ന്ധ­പ്പെ­ട്ട­വർ­ക്കെ­ല്ലാം അ­റി­യാം. കു­റ­ഞ്ഞ­പ­ക്ഷം ബാ­റിൽ എ­ങ്കി­ലും.
സ്‌­ത്രീ­കൾ­ക്ക്‌ കു­ടും­ബ­ത്തി­ലെ കു­ട്ടി­ക­ളു­ടെ­യും മു­തിർ­ന്ന­വ­രു­ടെ­യും സം­ര­ക്ഷ­ണ­വും പ­രി­ച­ര­ണ­വും ഏ­റ്റെ­ടു­ക്കേ­ണ്ട­താ­യി വ­രു­ന്നു­ണ്ട്‌. ഇ­ത്‌ ഒ­രു അ­ധി­ക­യോ­ഗ്യ­ത­യാ­യി സ­മൂ­ഹ­മോ അ­ധി­കാ­രി­ക­ളോ കാ­ണു­ന്നു­മി­ല്ല. ഇ­തി­നു ന്യാ­യ­മാ­യും കി­ട്ടേ­ണ്ട ഒ­രു പ­രി­ഗ­ണ­ന­പോ­ലും ജു­ഡീ­ഷ്യ­റി­യിൽ നി­ന്നു കി­ട്ടു­ന്നു­മി­ല്ല. വ­ള­രെ മ­ത്സ­രാ­ധി­ഷ്ഠി­ത­വും ജീ­വൽ പ്ര­ധാ­ന­വു­മാ­യ ഒ­രു മേ­ഖ­ല­യി­ലാ­ണ്‌ വ­നി­താ അ­ഭി­ഭാ­ഷ­കർ പ്ര­വർ­ത്തി­ക്കു­ന്ന­ത്‌. അ­വി­ടെ ന­ട­ത്തി­പ്പി­ലെ ഒ­രു ചെ­റി­യ പോ­രാ­യ്‌­മ­പോ­ലും പർ­വ­തീ­ക­രി­ക്കാൻ ആ­ളു­ണ്ട്‌. എ­ന്നാ­ലും ലീ­ഗൽ സർ­വീ­സ­സ്‌ അ­തോ­റി­റ്റി­യി­ലെ­പോ­ലെ നാ­മ­മാ­ത്ര­മാ­യ പ്ര­തി­ഫ­ലം കി­ട്ടു­ന്ന സേ­വ­ന­ങ്ങൾ­ക്കു­പോ­ലും വ­നി­താ അ­ഭി­ഭാ­ഷ­ക­രെ പ­രി­മി­ത­മാ­യേ പ­രി­ഗ­ണി­ക്കാ­റു­ള്ളൂ.
വ­നി­ത­ക­ളാ­യ അ­ഭി­ഭാ­ഷ­കർ എ­ത്ര ന­ന്നാ­യി വാ­ദി­ച്ചാ­ലും സ്‌­ത്രീ­യാ­ണെ­ന്ന കാ­ര­ണ­ത്താൽ കാ­ര്യ­മാ­യി ശ്ര­ദ്ധി­ക്കാ­ത്ത, അ­സ­ഹി­ഷ്‌­ണു­ത­യും അ­ലം­ഭാ­വ­വും അ­ശ്ര­ദ്ധ­യും വ­ച്ചു­പു­ലർ­ത്തു­ന്ന ജു­ഡീ­ഷ്യൽ ഓ­ഫീ­സർ­മാ­രും ഇ­ല്ലാ­തി­ല്ല. വ­നി­താ­അ­ഭി­ഭാ­ഷ­ക­രു­ടെ വാ­ദ­ത്തെ അ­സ­ഹി­ഷ്‌­ണു­ത­യോ­ടെ­യും തെ­ല്ലു പ­രി­ഹാ­സ­ത്തോ­ടെ­യു­മാ­യി­രി­ക്കും പു­രു­ഷ അ­ഭി­ഭാ­ഷ­ക­രിൽ ചി­ല­രെ­ങ്കി­ലും കാ­ണു­ന്ന­ത്‌. ഇ­വ­രു­ടെ ഇ­ട­യിൽ­നി­ന്നു­വേ­ണം വ­നി­താ­അ­ഭി­ഭാ­ഷ­കർ അ­വ­രു­ടെ സ്ഥാ­നം ഉ­റ­പ്പി­ക്കേ­ണ്ട­ത്‌.
ജു­ഡീ­ഷ്യ­റി­യിൽ സ്വാ­ധീ­ന­മു­ള്ള പു­രു­ഷ­ന്മാ­രു­ടെ കു­ടും­ബ­ത്തിൽ­പ്പെ­ട്ട­വർ, ബ­ന്ധു­ബ­ലം ഉ­ള്ള­വർ, പ്രാ­ധി­നി­ധ്യം വ­ഹി­ക്കു­ന്ന സ്ഥാ­പ­ന­ത്തി­ന്റെ ലേ­ബ­ലിൽ എ­ന്നി­ങ്ങ­നെ തൊ­ഴിൽ­പ­ര­മാ­യ പി­ന്തു­ണ കി­ട്ടു­ന്ന­വ­രും വ­നി­ത­ക­ളാ­യ അ­ഭി­ഭാ­ഷ­ക­രിൽ ഉ­ണ്ട്‌. ഈ പി­ന്തു­ണ തൊ­ഴിൽ­പ­ര­മാ­യ മി­ക­വി­നെ ആ­സ്‌­പ­ദ­മാ­ക്കി­യ­ല്ലാ­ത്ത­തു­കൊ­ണ്ട്‌ ഒ­രു മേ­ന്മ­യാ­യി കാ­ണാൻ ക­ഴി­യു­ക­യി­ല്ല. സ്‌­ത്രീ അ­ഭി­ഭാ­ഷ­ക­രു­ടെ സ്വ­ത­ന്ത്ര അ­സ്‌­തി­ത്വം അം­ഗീ­ക­രി­ക്കാൻ വൈ­മു­ഖ്യം പു­ലർ­ത്തു­ന്ന ഒ­രു സ­മൂ­ഹ­മാ­ണ്‌ ന­മ്മു­ടേ­ത്‌.
ഇ­ന്ത്യ­യി­ലെ ഹൈ­ക്കോ­ട­തി ജ­ഡ്‌­ജി­മാ­രിൽ 10.4 ശ­ത­മാ­നം മാ­ത്ര­മാ­ണ്‌ സ്‌­ത്രീ­കൾ. കീ­ഴ്‌­ക്കോ­ട­തി­ക­ളിൽ സ്‌­ത്രീ­ക­ളാ­യ ജു­ഡീ­ഷ്യൽ ഓ­ഫീ­സർ­മാ­രു­ടെ പ്രാ­തി­നി­ധ്യം 30 ശ­ത­മാ­നം വ­രെ­യു­ണ്ട്‌. ഇ­രു­പ­ത്തി­നാ­ല്‌ ഹൈ­ക്കോ­ട­തി­ക­ളി­ലെ ജ­ഡ്‌­ജി­മാ­രിൽ 632 പേ­രിൽ 68 പേർ മാ­ത്ര­മാ­ണ്‌ സ്‌­ത്രീ­കൾ. സ്‌­ത്രീ­ക­ളാ­യ ജ­ഡ്‌­ജി­മാർ ഇ­ല്ലാ­ത്ത എ­ട്ട്‌ ഹൈ­ക്കോ­ട­തി­കൾ ഉ­ണ്ട്‌.
വ­നി­താ അ­ഭി­ഭാ­ഷ­ക­രു­ടെ വാ­ദ­ങ്ങൾ­ക്ക്‌ പു­രു­ഷ അ­ഭി­ഭാ­ഷ­ക­രു­ടേ­തു­പോ­ലു­ള്ള പ­രി­ഗ­ണ­ന കി­ട്ടാ­റി­ല്ല. സ്‌­ത്രീ­കൾ വാ­ദി­ക്കു­മ്പോൾ ചി­ല പു­രു­ഷ­ജു­ഡീ­ഷ്യൽ ഓ­ഫീ­സർ­മാ­രു­ടെ­യും പു­രു­ഷ­വ­ക്കീ­ല­ന്മാ­രു­ടെ­യും ആം­ഗ്യ­ങ്ങ­ളും ശ­രീ­ര­ഭാ­ഷ­യും സ­ഭ്യ­മാ­ണെ­ന്ന്‌ പ­റ­യാൻ ക­ഴി­യി­ല്ല. സ­ഭ­യ്‌­ക്കു ചേർ­ന്ന­താ­ണ­ല്ലോ സ­ഭ്യം. അ­ല്ലാ­ത്ത­ത്‌ അ­സ­ഭ്യ­വും.
സു­പ്രിം കോ­ട­തി­യു­ടെ പ­വി­ത്ര അ­തിർ­ത്തി­യിൽ പോ­ലും ന­ട­ക്കു­ന്ന ലിം­ഗ­വി­വേ­ച­ന­ത്തി­ന്‌ പ­രി­ഹാ­രം കാ­ണേ­ണ്ട­തു­ണ്ട്‌. തൊ­ഴി­ലി­ട­ങ്ങ­ളി­ലെ ലൈം­ഗി­ക ശ­ല്യം ത­ട­യു­ന്ന­തി­ന്‌ വി­ശാ­ഖ കേ­സിൽ 1997ൽ വി­ധി ഉ­ണ്ടാ­യി എ­ങ്കി­ലും ഒ­രു നി­യ­മം പാർ­ല­മെന്റ്‌ പാ­സാ­ക്കു­ന്ന­തു­വ­രെ ഇ­ത്‌ ലോ ഓ­ഫ്‌ ലാന്റ്‌ ആ­യി­രി­ക്കും എ­ന്ന്‌ വി­ധി­ന്യാ­യ­ത്തിൽ പ­റ­ഞ്ഞ കേ­സ്‌ സു­പ്രിം കോ­ട­തി­യിൽ പോ­ലും ഇ­ന്റേ­ണൽ കം­പ്ള­യന്റ്‌­സ്‌ ക­മ്മി­റ്റി (ഐ­സി­സി) രൂ­പ­വൽ­ക്ക­രി­ച്ച­ത്‌ 2013ൽ മാ­ത്ര­മാ­ണ്‌. ജ­സ്റ്റി­സ്‌ ഗാം­ഗു­ലി­ക്കെ­തി­രെ ഒ­രു നി­യ­മ­വി­ദ്യാർ­ഥി­നി കൊ­ടു­ത്ത പ­രാ­തി ഒർ­ക്കു­ന്നു.
സ്ഥാ­ന­ക്ക­യ­റ്റ­ത്തി­ന്‌ വ­നി­താ­ജ­ഡ്‌­ജി­മാ­രെ പ­രി­ഗ­ണി­ക്കു­മ്പോൾ പു­രു­ഷ­ന്മാ­രെ­ക്കാൾ സൂ­ക്ഷ്‌­മ­ത സ്‌­ത്രീ­ക­ളു­ടെ കാ­ര്യ­ത്തിൽ പു­ലർ­ത്തു­ന്നു. പു­രു­ഷ­ന്മാ­രു­ടെ കാ­ര്യ­ത്തിൽ അ­പ്ര­ധാ­ന­മാ­യി ക­രു­തു­ക­യോ അ­വ­ഗ­ണി­ക്കു­ക­യോ ചെ­യ്യു­ന്ന കാ­ര്യ­ങ്ങൾ സ്‌­ത്രീ­ക­ളു­ടെ കാ­ര്യ­ത്തിൽ വി­ശ­ദ­മാ­യ പ­രി­ശോ­ധ­ന­കൾ­ക്കും പ­ര്യാ­ലോ­ച­ന­കൾ­ക്കും വി­ധേ­യ­മാ­ക്കു­ന്നു.
കൊ­ളീ­ജി­യം, ജ­ഡ്‌­ജി­മാ­രാ­ക്കാൻ പാ­നൽ നിർ­ദ്ദേ­ശി­ക്കു­മ്പോൾ സ്‌­ത്രീ­കൾ­ക്ക്‌ അർ­ഹ­മാ­യ പ­രി­ഗ­ണ­ന കി­ട്ടു­ന്നി­ല്ല. ഉ­ദാ­ഹ­ര­ണ­ത്തി­ന്‌ അ­ല­ഹ­ബാ­ദ്‌ ഹൈ­ക്കോ­ട­തി­യിൽ­നി­ന്ന്‌ 44 പേ­രു­കൾ നിർ­ദ്ദേ­ശി­ച്ച­പ്പോൾ അ­തിൽ വ­നി­ത­കൾ ര­ണ്ട്‌ മാ­ത്രം.
1922 മു­തൽ ഇ­ന്ത്യ­യിൽ സ്‌­ത്രീ­കൾ അ­ഭി­ഭാ­ഷ­ക­വൃ­ത്തി­യിൽ ഏർ­പ്പെ­ട്ടു­തു­ട­ങ്ങി­യെ­ങ്കി­ലും ഒ­രു വ­നി­ത ആ­ദ്യ­മാ­യി അ­ഡീ­ഷ­ണൽ സോ­ളി­സി­റ്റർ ജ­ന­റൽ വ­രെ­യെ­ങ്കി­ലും ആ­യ­ത്‌ 2009 ൽ മാ­ത്രം (അ­ഡ്വ. ഇ­ന്ദി­രാ ജ­യ്‌­സിം­ഗ്‌).
അ­ഭി­ഭാ­ഷ­ക­വൃ­ത്തി­യി­ലേ­ക്ക്‌ വ­രു­ന്ന സ്‌­ത്രീ­ക­ളിൽ തൊ­ഴിൽ തു­ട­രു­ന്ന­വർ വ­ള­രെ കു­റ­വാ­ണ്‌.
കീ­ഴ്‌­ക്കോ­ട­തി­ക­ളിൽ ജു­ഡീ­ഷ്യ ൽ ഓ­ഫീ­സർ­മാ­രാ­കു­ന്ന വ­നി­ത­ക­ളിൽ വ­ള­രെ­കു­റ­ച്ചു പേർ­ക്കു മാ­ത്ര­മേ മേൽ­ക്കോ­ട­തി­ക­ളി­ലേ­ക്ക്‌ സ്ഥാ­ന­ക്ക­യ­റ്റം കി­ട്ടു­ന്നു­ള്ളൂ.
സു­പ്രിം­കോ­ട­തി­യിൽ ഒ­രു വ­നി­ത ആ­ദ്യ­മാ­യി ജ­ഡ്‌­ജാ­കു­ന്ന­ത്‌ 1989ലാ­ണ്‌ (ജ­സ്റ്റി­സ്‌ ഫാ­ത്തി­മ്മ ബീ­വി). ഒ­രു വ­നി­ത ഇ­ന്ത്യ­യിൽ ആ­ദ്യ­മാ­യി ഹൈ­ക്കോ­ട­തി ജ­ഡ്‌­ജ്‌ ആ­കു­ന്ന­ത്‌ 1959 ലാ­ണ്‌. ര­ണ്ടു വ­നി­ത­കൾ ഒ­രേ­സ­മ­യം സു­പ്രിം­കോ­ട­തി ജ­ഡ്‌­ജി­മാ­രാ­യി­ട്ടു­ള്ള­ത്‌ വ­ള­രെ അ­പൂർ­വ­മാ­യി മാ­ത്ര­മേ സം­ഭ­വി­ച്ചി­ട്ടു­ള്ളു. ഇ­തു­വ­രെ സ്‌­ത്രീ­ക­ളാ­യി ആ­റ്‌ പേർ മാ­ത്ര­മെ സു­പ്രിം കോ­ട­തി­യിൽ ജ­ഡ്‌­ജി­മാ­രാ­യി­ട്ടു­ള്ളു. ഇ­ന്ത്യൻ ജു­ഡീ­ഷ്യ­റി ഒ­രു `പു­രു­ഷ ലോ­ക` മാ­ണെ­ന്നാ­ണ്‌ ക­ണ­ക്കു­കൾ സൂ­ചി­പ്പി­ക്കു­ന്ന­ത്‌.
ഹൈ­ക്കോ­ട­തി­ക­ളി­ലും സു­പ്രിം­കോ­ട­തി­ക­ളി­ലും സീ­നി­യർ­അ­ഭി­ഭാ­ഷ­ക പ­ദ­വി നൽ­കു­മ്പോ­ഴും ലിം­ഗ­വി­വേ­ച­നം ഉ­ണ്ടാ­കാ­റു­ണ്ട്‌. സു­പ്രിം കോ­ട­തി­യിൽ 12 വ­നി­ത­കൾ­ക്കേ ഇ­തേ­വ­രെ സീ­നി­യർ പ­ദ­വി കി­ട്ടി­യി­ട്ടു­ള്ളൂ. ഡൽ­ഹി ഹൈ­ക്കോ­ട­തി­യിൽ എ­ട്ട്‌ പേ­രെ­യും ബോം­ബെ ഹൈ­ക്കോ­ട­തി­യിൽ ആ­റ്‌ പേ­രെ­യും മാ­ത്ര­മേ ഇ­ങ്ങ­നെ ബ­ഹു­മാ­നി­ച്ചി­ട്ടു­ള്ളു. രാ­ജ്യ­ത്തെ ഏ­റ്റ­വും പാ­ര­മ്പ­ര്യ­മു­ള്ള അ­ല­ഹ­ബാ­ദ്‌ ഹൈ­ക്കോ­ട­തി­യിൽ ഒ­രാൾ­ക്ക്‌ മാ­ത്ര­മേ സീ­നി­യർ പ­ദ­വി ല­ഭി­ച്ചി­ട്ടു­ള്ളു. കേ­ര­ള ഹൈ­ക്കോ­ട­തി­യിൽ നി­ല­വിൽ ര­ണ്ടു സീ­നി­യർ അ­ഭി­ഭാ­ഷ­ക­രെ­യു­ള്ളു, നാ­ല്‌ വ­നി­താ ജ­ഡ്‌­ജി­മാ­രും. സീ­നി­യർ പ­ദ­വി നൽ­കു­ന്ന­തി­നു­ള്ള പ്ര­ക്രി­യ ഒ­ട്ടും സു­താ­ര്യ­വു­മ­ല്ല.
ക്രി­മി­നൽ­ക്കേ­സു­കൾ ന­ട­ത്തു­ന്ന വ­നി­താ അ­ഭി­ഭാ­ഷ­ക­രു­ടെ എ­ണ്ണം വ­ള­രെ കു­റ­വാ­ണ്‌. കേ­സ്‌ ന­ട­ത്തു­മ്പോൾ അ­പൂർ­വം ബ­ഞ്ചു­ക­ളിൽ നി­ന്നേ അ­സം­തൃ­പ്‌­തി ഉ­ണ്ടാ­കാ­തി­രി­ക്കു­ന്നു­ള്ളു. അ­സം­തൃ­പ്‌­തി പ്ര­ത്യ­ക്ഷ­മാ­യി­ത്ത­ന്നെ പ്ര­ക­ടി­പ്പി­ക്കു­ന്ന ബ­ഞ്ചു­ക­ളാ­ണ്‌ ഏ­റെ.
വ­നി­ത­ക­ളാ­യ അ­ഭി­ഭാ­ഷ­കർ­ക്ക്‌ സ്വ­ത­ന്ത്ര­മാ­യും സു­ര­ക്ഷി­ത­മാ­യും അ­വ­രു­ടെ തൊ­ഴിൽ ചെ­യ്യാ­നു­ള്ള അ­വ­സ­രം മി­ക്ക­പ്പോ­ഴും കി­ട്ടു­ന്നി­ല്ല.
തൊ­ഴിൽ രം­ഗ­ത്ത്‌ വ്യ­ക്ത­മാ­യ അ­ഭി­പ്രാ­യ­മു­ള്ള വ­നി­താ അ­ഭി­ഭാ­ഷ­ക­രെ മോ­ശ­ക്കാ­രാ­യി ചി­ത്രീ­ക­രി­ക്കു­മ്പോൾ ത­ന്നെ ഇ­തേ രീ­തി പ്ര­ക­ടി­പ്പി­ക്കു­ന്ന പു­രു­ഷ അ­ഭി­ഭാ­ഷ­ക­ന്റെ കാ­ര്യ­ത്തിൽ ഇ­ത്‌ തൊ­ഴി­ലി­ന്റെ ഭാ­ഗ­മാ­യി മാ­റു­ന്നു.
തൊ­ഴിൽ­പ­ര­മാ­യ കാ­ര്യ­ങ്ങ­ളും ക്ഷേ­മ­കാ­ര്യ­ങ്ങ­ളും ചർ­ച്ച ചെ­യ്യു­ന്നി­ട­ങ്ങ­ളിൽ സ്‌­ത്രീ­ക­ളെ അ­ടു­പ്പി­ക്കാ­തി­രി­ക്കാൻ സ­വി­ശേ­ഷ ശ്ര­ദ്ധ പു­ലർ­ത്തു­ന്ന­ത്‌ വ­നി­താ അ­ഭി­ഭാ­ഷ­കർ കാ­ണാ­തി­രു­ന്നു­കൂ­ടാ.
സ്‌­ത്രീ­യെ­ന്ന പ­രി­മി­തി­നി­മി­ത്തം ഉ­ണ്ടാ­കു­ന്ന കേ­സു­ക­ളു­ടെ വൈ­ജാ­ത്യ­ക്കു­റ­വ്‌ നേ­രി­ട്ടു ജ­ഡ്‌­ജി­മാ­രാ­യി നി­യ­മി­ക്ക­പ്പെ­ടു­ന്ന­തി­ന്‌ ത­ട­സ­മാ­കു­ന്നു­ണ്ട്‌.
ഉ­യർ­ന്ന കോ­ട­തി­ക­ളി­ലേ­ക്ക്‌ ജ­ഡ്‌­ജി­മാ­രാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്ന­തി­നു­ള്ള ഉ­പാ­ധി­ക­ളി­ലൊ­ന്നാ­യ പ­ത്തു­വർ­ഷ­ത്തെ നി­ര­ന്ത­ര­പ്രാ­ക്ട്രീ­സ്‌ എ­ന്ന ക­ട­മ്പ, സ്‌­ത്രീ സ­ഹ­ജ­മാ­യ കാ­ര­ണ­ങ്ങൾ­നി­മി­ത്തം പ­ലർ­ക്കും പൂർ­ത്തീ­ക­രി­ക്കാ­നാ­വു­ന്നി­ല്ല. ഇ­ക്കാ­ര്യ­ത്തിൽ നാ­ഷ­ണൽ ലോ സ്‌­കൂ­ളു­ക­ളി­ലും നി­യ­മം പഠി­പ്പി­ക്കു­ന്ന സ്വ­കാ­ര്യ സർ­വ­ക­ലാ­ശാ­ല­ക­ളി­ലും പ്ര­ത്യേ­കം ബോ­ധ­വൽ­ക്ക­ര­ണം ന­ട­ത്തു­ന്നു­ണ്ട്‌. സ്‌­ത്രീ­സ­ഹ­ജ­മാ­യ കാ­ര­ണ­ങ്ങ­ളാൽ പ്രാ­ക്ടീ­സ്‌ കാ­ല­ത്തി­ന്‌ ഇ­ടർ­ച്ച ഉ­ണ്ടാ­യാൽ അ­തി­ന്‌ സ­വി­ശേ­ഷ പ­രി­ഗ­ണ­ന നൽ­കു­ന്ന വി­ധ­ത്തി­ലേ­ക്ക്‌ നി­യ­മം മാ­റ്റ­ണം. വി­ശേ­ഷി­ച്ചും പ്ര­സ­വാ­വ­ധി ആ­റ്‌ മാ­സം­വ­രെ നൽ­കു­ന്ന ഇ­ക്കാ­ല­ത്ത്‌.
സ്‌­ത്രീ­കൾ­ക്ക്‌ ജു­ഡീ­ഷ്യൽ ഓ­ഫീ­സർ­മാ­രാ­കാൻ പ്ര­ത്യേ­ക പ­രി­ഗ­ണ­ന നൽ­ക­ണ­മെ­ന്ന്‌ പാർ­ല­മെന്റി­ന്റെ സ്റ്റാൻ­ഡി­ങ്‌ ക­മ്മി­റ്റി കേ­ന്ദ്ര­സർ­ക്കാ­രി­ന്‌ 2015ൽ ശു­പാർ­ശ നൽ­കി­യെ­ങ്കി­ലും ഇ­ക്കാ­ര്യം ഇ­തു­വ­രെ പ­രി­ഗ­ണ­ന­യിൽ വ­ന്നി­ട്ടി­ല്ല.
ജു­ഡീ­ഷ്യൽ ഓ­ഫീ­സർ­മാ­രു­ടെ തെ­ര­ഞ്ഞെ­ടു­പ്പു പ്ര­ക്രി­യ­യി­ലും വ­നി­ത­ക­ളെ അ­വ­ഗ­ണി­ക്കു­ന്നു. കൊ­ളീ­ജി­യം സ­മ്പ്ര­ദാ­യ­ത്തെ­പ്പ­റ്റി­യും അ­തി­ലെ നി­ഗൂ­ഢ­ത­ക­ളെ­പ്പ­റ്റി­യും പ­രാ­തി­കൾ ഇ­പ്പോൾ പു­റ­ത്തു­പ­റ­യാൻ ധൈ­ര്യം കാ­ണി­ക്കു­ന്ന­വ­രു­ണ്ട്‌. കൊ­ളീ­ജി­യം കു­റ്റ­മ­റ്റ ഒ­രു സം­വി­ധാ­ന­മ­ല്ല ഒ­ട്ടും സു­താ­ര്യ­ത­യും ഇ­ല്ല.
നി­യ­മ­സ്ഥാ­പ­ന­ങ്ങൾ സ്‌­ത്രീ­കൾ ന­യി­ക്കു­ന്ന­ത്‌ വ­ള­രെ കു­റ­വാ­ണ്‌. ഡൽ­ഹി ആ­സ്ഥാ­ന­മാ­യ വു­മൻ ഇൻ ലോ ആൻ­ഡ്‌ ലി­റ്റി­ഗേ­ഷൻ എ­ന്ന സം­ഘ­ട­ന അ­ഭി­ഭാ­ഷ­കർ, ജ­ഡ്‌­ജി­മാർ, നി­യ­മ ഉ­ദ്യോ­ഗ­സ്ഥർ എ­ന്നീ രം­ഗ­ങ്ങ­ളിൽ പ്ര­വർ­ത്തി­ക്കു­ന്ന സ്‌­ത്രീ­ക­ളു­ടെ സം­ഘ­ട­ന­യാ­ണ്‌. നി­യ­മ­ലോ­ക­ത്ത്‌ സ്‌­ത്രീ­കൾ നേ­രി­ടു­ന്ന അ­വ­ഗ­ണ­ന അ­ധി­കാ­രി­ക­ളു­ടെ ശ്ര­ദ്ധ­യിൽ­കൊ­ണ്ടു­വ­രാൻ ഇ­വർ ശ്ര­മി­ക്കു­ന്നു. ഇ­തി­ന്റെ പ്ര­വർ­ത്ത­നം മാ­തൃ­ക­യാ­ക്കാ­വു­ന്ന­താ­ണ്‌.
വ­നി­താ ബാർ അ­സോ­സി­യേ­ഷ­നു­കൾ ഉ­ണ്ടാ­കേ­ണ്ട­തു­ണ്ട്‌. ഇ­ത്‌ ബാർ അ­സോ­സി­യേ­ഷ­നു­കൾ­ക്ക്‌ ബ­ദൽ ആ­കാ­ന­ല്ല. സ്‌­ത്രീ­പ്ര­ശ്‌­ന­ങ്ങൾ ചർ­ച്ച ചെ­യ്യു­ന്ന­തി­നും പ­രി­ഹാ­രം ക­ണ്ടെ­ത്തു­ന്ന­തി­നു­മാ­ണ്‌.
ജു­ഡീ­ഷ്യൽ ഓ­ഫീ­സേ­ഴ്‌­സി­ന്റെ തെ­ര­ഞ്ഞെ­ടു­പ്പിൽ പു­രു­ഷ സ്‌­ത്രീ അ­ഭി­ഭാ­ഷ­കർ ഒ­രേ ഗ്രേ­ഡ്‌ നേ­ടു­മ്പോൾ സ്‌­ത്രീ­കൾ­ക്ക്‌ മുൻ­ഗ­ണ­ന നൽ­കാ­വു­ന്ന­താ­ണ്‌.
വ­നി­ത­ക­ളാ­യ അ­ഭി­ഭാ­ഷ­ക­രു­ടെ പ്ര­ശ്‌­ന­ങ്ങൾ പഠി­ക്കു­ന്ന­തി­നും പ­രി­ഹാ­ര നിർ­ദ്ദേ­ശ­ങ്ങൾ നൽ­കു­ന്ന­തി­നു­മാ­യി ഒ­രു ക­മ്മി­ഷ­നെ നി­യ­മി­ക്ക­ണ­മെ­ന്ന്‌ കേ­ര­ള ഗ­വൺ­മെന്റി­നോ­ട്‌ ആ­വ­ശ്യ­പ്പെ­ടു­ന്നു.
ഹ­യർ ജു­ഡീ­ഷ്യ­റി­യി­ലേ­ക്ക്‌ സ്‌­ത്രീ­കൾ­ക്ക്‌ അർ­ഹ­മാ­യ പ­രി­ഗ­ണ­ന നൽ­കു­ക.
വ­നി­താ അ­ഭി­ഭാ­ഷ­ക­രു­ടെ പ­രാ­തി­കൾ­ക്കു യു­ക്ത­മാ­യ പ­രി­ഹാ­രം ക­ണ്ടെ­ത്താ­നാ­യി­ എ­ല്ലാ ബാർ അ­സോ­സി­യേ­ഷ­നു­ക­ളി­ലും ഐ­സി­സി യു­ടെ മാ­തൃ­ക­യിൽ ഓ­രോ ക­മ്മ­റ്റി­കൾ രൂ­പ­വ­ത്‌­ക്ക­രി­ക്ക­ണം. പൊ­തു­പ്രാ­ധാ­ന്യ­മു­ള്ള കേ­സു­കൾ ഏ­റ്റെ­ടു­ത്ത്‌ സൗ­ജ­ന്യ­മാ­യി വ­നി­താ അ­ഭി­ഭാ­ഷ­കർ ന­ട­ത്തി വി­ജ­യി­പ്പി­ക്ക­ണം. നി­യ­മ­സ­ഹാ­യ­സ­മി­തി­കൾ രൂ­പ­വൽ­ക­രി­ക്ക­ണം.

  Categories:
view more articles

About Article Author