‘വാനാക്രൈ’ കമ്പ്യൂട്ടർ സുരക്ഷ: ശ്രദ്ധിക്കേണ്ടത്‌

‘വാനാക്രൈ’ കമ്പ്യൂട്ടർ സുരക്ഷ: ശ്രദ്ധിക്കേണ്ടത്‌
May 16 04:50 2017

തിരുവനന്തപുരം: കേരളവും ‘വാനാക്രൈ’ എന്ന കമ്പ്യൂട്ടർ റാൻസംവെയറിന്റെ ആക്രമണ ഭീഷണിയിലാകയാൽ കമ്പ്യൂട്ടറുകളും അവയിൽ ശേഖരിച്ചിരിക്കുന്ന വിവരങ്ങളും ഓൺലൈൻ പ്രവർത്തനങ്ങളും സുരക്ഷിതമാക്കാൻ പരമാവധി ശ്രദ്ധിക്കണമെന്ന്‌ കേരള പൊലീസ്‌ സൈബർ വിഭാഗം അഭ്യർഥിച്ചു. ഉപയോക്താക്കൾ ഇതിനായി താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്‌.
കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്നത്‌ പകർപ്പവകാശമുള്ള ഓപ്പറേറ്റിങ്‌ സിസ്റ്റമാണെങ്കിൽ ഒറിജിനൽ മാത്രം ഉപയോഗിക്കുക. അല്ലെങ്കിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ ഓപ്പറേറ്റിങ്‌ സിസ്റ്റം ഉപയോഗിക്കുക.
റാൻസംവെയറുകൾ ബാധിച്ചാൽ ആവശ്യപ്പെടുന്ന മോചനദ്രവ്യം ഒരിക്കലും നൽകാൻ ശ്രമിക്കരുത്‌. അടിയന്തരമായി സിഇആർടി-കേരള/സിഇആർടി. ഇന്ത്യ/ഐടി മിഷൻ/സൈബർ പൊലീസ്‌ എന്നിവിടങ്ങളിൽ ബന്ധപ്പെടുക.
സുപ്രധാന വിവരങ്ങളുടെ ബാക്ക്‌ അപ്പ്‌ പതിവായി എടുക്കുകയും അത്‌ മറ്റൊരു സ്റ്റോറേജ്‌ ഡിവൈസിൽ ഓഫ്ലൈനിൽ സൂക്ഷിക്കുകയും വേണം.
സ്പാം തടയുന്നതിനുള്ള ഒരു ഇ-മയിൽ സാധൂകരണ സംവിധാനമായ ഡൊമെയ്ൻ പോളിസി ഫ്രെയിം വർക്ക്‌ (എസ്പിഎഫ്‌), ഡൊമെയ്ൻ മെസേജ്‌ ഓതെന്റിക്കേഷൻ റിപ്പോർട്ടിങ്‌ ആൻഡ്‌ കൺഫോമൻസ്‌ (ഡിഎംഎആർസി), ഡൊമെയ്ൻ കീസ്‌ ഐഡന്റിഫൈഡ്‌ മെയിൽ (ഡികെഐഎം) എന്നിവ സ്ഥാപിക്കുക. റാൻസംവെയർ സാമ്പിളുകൾ ഭൂരിഭാഗവും ഇ-മെയിൽ ബോക്സുകളിൽ എത്തുന്നു.

  Categories:
view more articles

About Article Author