വി­ജ­യ­നാ­യി വ­ന്നു; വി­ജ­യേ­ട്ട­നാ­യി മ­ട­ങ്ങി

വി­ജ­യ­നാ­യി വ­ന്നു; വി­ജ­യേ­ട്ട­നാ­യി മ­ട­ങ്ങി
May 20 04:45 2017

കൗ­മാ­രം മു­തൽ ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­ക്കൊ­പ്പം ന­ട­ന്ന വി­ജ­യൻ കാൽ­നൂ­റ്റാ­ണ്ടോ­ള­മാ­ണ്‌ വ­യ­നാ­ട്ടിൽ പ­ത്ര­പ്ര­വർ­ത്ത­നം ന­ട­ത്തി­യ­ത്‌. കാ­ലി­ക്ക­റ്റ്‌ യൂ­ണി­വേ­ഴ്‌­സി­റ്റി­യിൽ­നി­ന്നു ബി­രു­ദം നേ­ടി­യ അ­ദ്ദേ­ഹം ആ­കർ­ഷ­ക­മാ­യ അ­നേ­കം അ­വ­സ­ര­ങ്ങൾ വേ­റെ ഉ­ണ്ടാ­യി­ട്ടും പ­ത്ര­പ്ര­വർ­ത്ത­നം തൊ­ഴി­ലാ­യി സ്വീ­ക­രി­ക്കു­ക­യും അ­തിൽ ഉ­റ­ച്ചു­ നിൽ­ക്കു­ക­യു­മാ­യി­രു­ന്നു. ഒ­രു മാ­സം മു­മ്പ്‌ ക­ഴു­ത്തു­വേ­ദ­ന­യു­ടെ രൂ­പ­ത്തിൽ അ­ലോ­സ­രം സൃ­ഷ്‌­ടി­ച്ച രോ­ഗം ആ­ശു­പ­ത്രി­ക്കി­ട­ക്ക­യി­ലാ­ക്കു­ന്ന­തു­വ­രെ കർ­മ­നി­ര­ത­നാ­യി­രു­ന്നു വി ജി വി­ജ­യൻ

കൽ­പ­റ്റ : വെ­റും വി­ജ­യ­നാ­യി കൽ­പ­റ്റ­യിൽ പ­ത്ര­പ്ര­വർ­ത്ത­നം ആ­രം­ഭി­ച്ച വി ജി വി­ജ­യൻ മ­ണ്ണി­ലേ­ക്ക്‌ മ­ട­ങ്ങി­യ­ത്‌ വ­യ­നാ­ട്ടു­കാ­രു­ടെ പ്രി­യ­പ്പെ­ട്ട വി­ജ­യേ­ട്ട­നാ­യി. അ­ക്ഷ­രാർ­ത്ഥ­ത്തിൽ ഇ­ന്ന­ലെ കൽ­പ്പ­റ്റ ന­ഗ­ര­മൊ­ന്നാ­കെ എ­മി­ലി­യി­ലെ ഹ­രീ­ശ്രീ­യി­ലേ­ക്ക്‌ ഒ­ഴു­കു­ക­യാ­യി­രു­ന്നു. രാ­ഷ്‌­ട്രീ­യ നേ­താ­ക്ക­ളും സാം­സ്‌­കാ­രി­ക പ്ര­വർ­ത്ത­ക­രും എ­ഴു­ത്തു­കാ­രും പ­ത്ര­പ്ര­വർ­ത്ത­ക­രും സാ­ധാ­ര­ണ­ക്കാ­രും എ­ന്നു­വേ­ണ്ട നൂ­റു­ക­ണ­ക്കി­നാ­ളു­ക­ളാ­ണ്‌ വി­വി­ധ ജി­ല്ല­ക­ളിൽ നി­ന്നാ­യി ത­ങ്ങ­ളു­ടെ പ്രി­യ സു­ഹൃ­ത്തി­ന്‌ അ­ന്തി­മോ­പ­ചാ­ര­മർ­പ്പി­ക്കാൻ എ­ത്തി­യ­ത്‌.
രാ­ഷ്‌­ട്രീ­യ­-­സാ­മൂ­ഹി­ക­-­സം­സ്‌­കാ­രി­ക, ട്രേ­ഡ്‌ യൂ­ണി­യൻ രം­ഗ­ങ്ങ­ളി­ലെ വ­യോ­ധി­കർ പോ­ലും വി­ജ­യ­നെ സ്‌­നേ­ഹ­ത്തോ­ടെ സം­ബോ­ധ­ന ചെ­യ്‌­തി­രു­ന്ന­ത്‌ വി­ജ­യേ­ട്ടാ എ­ന്നാ­യി­രു­ന്നു. കൗ­മാ­രം മു­തൽ ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­ക്കൊ­പ്പം ന­ട­ന്ന വി­ജ­യൻ കാൽ­നൂ­റ്റാ­ണ്ടോ­ള­മാ­ണ്‌ വ­യ­നാ­ട്ടിൽ പ­ത്ര­പ്ര­വർ­ത്ത­നം ന­ട­ത്തി­യ­ത്‌. കാ­ലി­ക്ക­റ്റ്‌ യൂ­ണി­വേ­ഴ്‌­സി­റ്റി­യിൽ­നി­ന്നു ബി­രു­ദം നേ­ടി­യ അ­ദ്ദേ­ഹം ആ­കർ­ഷ­ക­മാ­യ അ­നേ­കം അ­വ­സ­ര­ങ്ങൾ വേ­റെ ഉ­ണ്ടാ­യി­ട്ടും പ­ത്ര­പ്ര­വർ­ത്ത­നം തൊ­ഴി­ലാ­യി സ്വീ­ക­രി­ക്കു­ക­യും അ­തിൽ ഉ­റ­ച്ചു­നിൽ­ക്കു­ക­യു­മാ­യി­രു­ന്നു. ഒ­രു മാ­സം മു­മ്പ്‌ ക­ഴു­ത്തു­വേ­ദ­ന­യു­ടെ രൂ­പ­ത്തിൽ അ­ലോ­സ­രം സൃ­ഷ്‌­ടി­ച്ച രോ­ഗം ആ­ശു­പ­ത്രി­ക്കി­ട­ക്ക­യി­ലാ­ക്കു­ന്ന­തു­വ­രെ കർ­മ­നി­ര­ത­നാ­യി­രു­ന്നു വി ജി വി­ജ­യൻ.
ക­ടു­ത്ത പ്ര­കോ­പ­ന­ങ്ങ­ളെ­പോ­ലും നി­റ­ഞ്ഞ ചി­രി­യോ­ടെ നേ­രി­ട്ടി­രു­ന്ന­തി­ലും അ­തി­ജീ­വി­ക്കു­ന്ന­തി­ലും പ്ര­ത്യേ­ക വൈ­ഭ­വ­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്‌. ആ­ളു­ക­ളോ­ട്‌ ക­യർ­ത്തു സം­സാ­രി­ക്കാ­നും പി­ണ­ങ്ങാ­നും വി­ജ­യ­നു അ­റി­യു­മാ­യി­രു­ന്നി­ല്ല എ­ന്ന­താ­ണ്‌ വാ­സ്‌­ത­വം. മാ­ധ്യ­മ­പ്ര­വർ­ത്ത­ക­ൻ എ­ന്ന നി­ല­യിൽ ജ­ന­യു­ഗം, കേ­ര­ള കൗ­മു­ദി, മ­ല­യാ­ള മ­നോ­ര­മ എ­ന്നീ ദി­ന­പ്പ­ത്ര­ങ്ങ­ളി­ലും ആ­കാ­ശ­വാ­ണി, ദൂ­ര­ദർ­ശൻ എ­ന്നി­വ­യി­ലു­മാ­ണ്‌ ജോ­ലി ചെ­യ്‌­ത­ത്‌. പ­ത്രം ഏ­താ­യാ­ലും വി­ജ­യൻ ഇ­രി­ക്കു­ന്നി­ടം ക­ഷ്‌­ട­പ്പാ­ടു­ക­ളു­മാ­യി പൊ­രു­തു­ന്ന­വ­രു­ടെ­യും അ­ധർ­മ­ങ്ങൾ­ക്ക്‌ ഇ­ര­ക­ളാ­കു­ന്ന­വ­രു­ടെ­യും അ­ഭ­യ­കേ­ന്ദ്ര­മാ­യി­രു­ന്നു. ത­ന്നെ തേ­ടി­യെ­ത്തു­ന്ന­വ­രു­ടെ പ്ര­ശ്‌­ന­ങ്ങ­ളെ സ്വ­ന്തം പ്ര­ശ്‌­ന­മാ­യി ക­ണ്ടാ­ണ്‌ അ­ദ്ദേ­ഹം കൈ­കാ­ര്യം ചെ­യ്‌­തി­രു­ന്ന­ത്‌. ഇ­തിൽ രാ­ഷ്‌­ട്രീ­യ വി­വേ­ച­ന­ത്തി­ന്റെ സ്‌­പർ­ശം പോ­ലും ഉ­ണ്ടാ­യി­രു­ന്നി­ല്ല.
മാ­ധ്യ­മ­രം­ഗ­ത്തി­നു പു­റ­മേ രാ­ഷ്‌­ട്രീ­യ­-­ട്രേ­ഡ്‌ യൂ­ണി­യൻ മേ­ഖ­ല­ക­ളി­ലും ഒ­രേ­സ­മ­യം സ­ജീ­വ­മാ­യി­രു­ന്നു വി­ജ­യൻ. വ­യ­നാ­ടി­ന്റെ ഇ­ല്ലാ­യ്‌­മ­ക­ളും ആ­ദി­വാ­സി­ക­ളും തോ­ട്ടം തൊ­ഴി­ലാ­ളി­ക­ളും ഉൾ­പ്പ­ടെ പാർ­ശ്വ­വ­ത്‌­ക­രി­ക്ക­പ്പെ­ട്ട ജ­ന­വി­ഭാ­ഗ­ങ്ങ­ളു­ടെ ദൈ­ന്യ­വും ഭ­ര­ണാ­ധി­കാ­രി­ക­ളു­ടെ ശ്ര­ദ്ധ­യിൽ കൊ­ണ്ടു­വ­രു­ന്ന­തി­ലും പ­രി­ഹാ­രം കാ­ണു­ന്ന­തി­ലും ശ്ര­ദ്ധാ­ലു­വാ­യി­രു­ന്നു അ­ദ്ദേ­ഹം. വ­ട­ക്കേ വ­യ­നാ­ട്ടി­ലെ തി­രു­നെ­ല്ലി­യി­ല­ട­ക്ക­മു­ള്ള അ­വി­വാ­ഹി­ത ആ­ദി­വാ­സി അ­മ്മ­മാ­രി­ലേ­ക്കും അ­വ­രു­ടെ യാ­ത­ന നി­റ­ഞ്ഞ ജീ­വി­താ­വ­സ്ഥ­ക­ളി­ലേ­ക്കും ഭ­ര­ണാ­ധി­കാ­രി­ക­ളു­ടെ ശ്ര­ദ്ധ­തി­രി­ച്ച മാ­ധ്യ­മ­പ്ര­വർ­ത്ത­ക­രു­ടെ മുൻ­നി­ര­യി­ലാ­ണ്‌ അ­ദ്ദേ­ഹ­ത്തി­ന്‌ സ്ഥാ­നം. തോ­ട്ടം തൊ­ഴി­ലാ­ളി­ക­ളു­ടെ ജീ­വി­താ­വ­സ്ഥ­യു­മാ­യി ബ­ന്ധ­പ്പെ­ട്ട്‌ വി­ജ­യൻ ത­യാ­റാ­ക്കി­യ വാർ­ത്താ­പ­ര­മ്പ­ര അ­ധി­കാ­രി­ക­ളു­ടെ ക­ണ്ണു­തു­റ­പ്പി­ക്കാൻ ഉ­ത­കു­ക­യു­ണ്ടാ­യി. പ­ണ­ത്തി­ന്റെ­യും അ­ധി­കാ­ര­ത്തി­ന്റെ­യും പേ­രിൽ അ­ഹ­ങ്ക­രി­ക്കു­ന്ന­വ­രെ പ­രോ­ക്ഷ­മാ­യി കു­ത്തി­നോ­വി­ക്കു­ന്ന­താ­യി­രു­ന്നു വി­ജ­യൻ എ­ഴു­തി­യ പ­ല വാർ­ത്ത­ക­ളി­ലെ­യും ദ്വ­യാർ­ത്ഥ പ്ര­യോ­ഗ­ങ്ങൾ. മാ­ധ്യ­മ­പ്ര­വർ­ത്ത­ന­ത്തിൽ സ­ത്യ­ത്തി­ന്റെ­യും നീ­തി­യു­ടെ­യും പ­ക്ഷം­ചേർ­ന്നു നിൽ­ക്ക­ണ­മെ­ന്ന നിർ­ബ­ന്ധ­ബു­ദ്ധി അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നു. സ­ഹ­പ്ര­വർ­ത്ത­ക­രെ അ­തി­നു പ്രേ­രി­പ്പി­ക്കാ­നും മ­റ­ന്നി­രു­ന്നി­ല്ല.
ചെ­റു­പ്പ­ക്കാ­രാ­യ പ­ത്ര­പ്ര­വർ­ത്ത­ക­രോ­ടൊ­പ്പം നി­ന്ന്‌ കഠി­നാ­ധ്വാ­നം ചെ­യ്യാ­ൻ വ­ള­രെ മു­തിർ­ന്ന പ­ത്ര­പ്ര­വർ­ത്ത­ക­നാ­യി­രു­ന്ന അ­ദ്ദേ­ഹ­ത്തി­ന്‌ മ­ടി­യു­ണ്ടാ­യി­രു­ന്നി­ല്ല എ­ന്ന­തി­ന്‌ ഉ­ദാ­ഹ­ര­ണ­മാ­ണ്‌ അ­ഞ്ച്‌ സം­സ്ഥാ­ന സ്‌­കൂൾ ക­ലാ­മേ­ള­ക­ളിൽ ജ­ന­യു­ഗ­ത്തി­ന്റെ മാ­ധ്യ­മ­സം­ഘ­ത്തെ ന­യി­ച്ചു­കൊ­ണ്ട്‌ ശ്ര­ദ്ധേ­യ­മാ­യ രീ­തി­യിൽ ക­ലാ­മേ­ള റി­പ്പോർ­ട്ട്‌ ചെ­യ്‌­ത­ത്‌. ജ­ന­യു­ഗം സ്റ്റു­ഡന്റ്‌ ജേർ­ണ­ലി­സ്റ്റ്‌ അ­വാർ­ഡ്‌ വി ജി വി­ജ­യ­ന്റെ ആ­ശ­യ­മാ­യി­രു­ന്നു.
അ­നു­ദി­നം വി­ക­സി­ക്കു­ന്ന­താ­യി­രു­ന്നു വി­ജ­യ­ന്റെ സൗ­ഹൃ­ദ വ­ല­യം. വ്യ­ക്തി­ക­ളെ അ­റി­വി­ന്റെ­യും സ­മ്പ­ത്തി­ന്റെ­യും സ്വാ­ധീ­ന­ത്തി­ന്റെ­യും അ­ടി­സ്ഥാ­ന­ത്തിൽ അ­ദ്ദേ­ഹം ത­രം­തി­രി­ക്കു­ക­യോ സൗ­ഹൃ­ദ­വ­ല­യ­ത്തിൽ ചേർ­ക്കു­ക­യോ ചെ­യ്‌­തി­രു­ന്നി­ല്ല. മ­ന്ത്രി­മാ­രും ഉ­ദ്യോ­ഗ­സ്ഥ­പ്ര­മു­ഖ­രും സാ­ഹി­ത്യ­നാ­യ­ക­രും സ­മൂ­ഹ­ത്തി­ന്റെ താ­ഴ്‌­ത്ത­ട്ടി­ലു­ള്ള ആ­ദി­വാ­സി­ക­ളും തൊ­ഴി­ലാ­ളി­ക­ളും ഉൾ­പ്പെ­ടു­ന്ന­താ­ണ്‌ വി­ജ­യ­ന്റെ കൂ­ട്ടു­കാ­രു­ടെ നി­ര. ന­ന്മ­നി­റ­ഞ്ഞ­വ­രെ കൂ­ടെ നിർ­ത്താ­നും സ­ന്തോ­ഷ­ത്തി­ലും സ­ന്താ­പ­ത്തി­ലും അ­വർ­ക്കൊ­പ്പം നിൽ­ക്കാ­നു­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­നു ഇ­ഷ്‌­ടം.
ഇ­ട­ത്ത­രം കർ­ഷ­ക കു­ടും­ബ­ത്തിൽ ജ­നി­ച്ചു­വ­ള­ർ­ന്ന വി­ജ­യൻ ര­ണ്ടു­കാ­ലിൽ നിൽ­ക്കാ­മെ­ന്ന അ­വ­സ്ഥ­യി­ലും സ്വ­ജീ­വി­ത­ത്തിൽ ആ­ഢം­ബ­ര­ത്തി­നു ഇ­ടം കൊ­ടു­ത്തി­രു­ന്നി­ല്ല. ഉ­ടു­പ്പി­ലും ന­ട­പ്പി­ലും ലാ­ളി­ത്യ­മാ­യി­രു­ന്നു വി­ജ­യ­ന്റെ മു­ഖ­മു­ദ്ര. എ­ല്ലാ­ക്കാ­ല­ത്തും റ­ബ്ബർ വ­ള്ളി­ച്ചെ­രു­പ്പും മു­ണ്ടും നി­റം മ­ങ്ങി­യ ഷർ­ട്ടു­മാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ സ്ഥി­രം വേ­ഷം. കോ­ഴി­ക്കോ­ട്‌ ന­ഗ­ര­ത്തിൽ കോ­ളെ­ജ്‌ വി­ദ്യാ­ഭ്യാ­സ­ത്തി­നെ­ത്തി­യ അ­ദ്ദേ­ഹം പ­ട­ന­കാ­ല­ത്ത്‌ ജ­ന­യു­ഗം പ­ത്രം ന­ഗ­ര­ത്തിൽ വി­ത­ര­ണം ചെ­യ്‌­തു­കൊ­ണ്ടാ­ണ്‌ പാർ­ട്ടി­ മു­ഖ­പ­ത്ര­വു­മാ­യു­ള്ള ബ­ന്ധം തു­ട­ങ്ങി­യ­ത്‌ ബി­രു­ദ­പ­ഠ­ന­ത്തി­ന്‌ ശേ­ഷം ജ­ന­യു­ഗ­ത്തിൽ മു­ഴു­വൻ സ­മ­യ­പ­ത്ര­പ്ര­വർ­ത്ത­ക­നാ­കു­ക­യാ­യി­രു­ന്നു.
പൊ­തു­ജീ­വി­ത­ത്തി­ലും കു­ടും­ബ­ജീ­വി­ത­ത്തി­ലും നർ­മ­ബോ­ധ­വും എ­ണ്ണ­വ­റ്റാ­ത്ത വി­ള­ക്കു­പോ­ലെ വി­ജ­യൻ കൊ­ണ്ടു­ന­ട­ന്നു. രോ­ഗാ­വ­സ്ഥ­യ­റി­ഞ്ഞ്‌ വീ­ട്ടി­ലും ആ­ശു­പ­ത്രി­യി­ലും കാ­ണാൻ ചെ­ല്ലു­ന്ന­വ­രോ­ട്‌, സം­സാ­രി­ക്കാ­നു­ള്ള പ്ര­യാ­സ­ത്തി­നി­ട­യി­ലും ത­മാ­ശ­ക­ളാ­ണ്‌ വി­ജ­യൻ പ­റ­ഞ്ഞ­ത്‌. അ­ദ്ദേ­ഹം ഇ­ന്ന­ലെ എ­ന്ന­ന്നേ­ക്കു­മാ­യി വീ­ടി­നോ­ടും നാ­ടി­നോ­ടും വി­ട­പ­റ­യു­മ്പോൾ ഈ ത­മാ­ശ­കൾ അ­നേ­കം മു­ഖ­ങ്ങ­ളി­ലാ­ണ്‌ ക­ണ്ണീർ­മ­ണി­ക­ൾ­ക്ക്‌ വ­ഴി­മാ­റി­യ­ത്‌.
മൃ­ത­ദേ­ഹം പൊ­തു­ദർ­ശ­ന­ത്തി­നു­വ­ച്ച വ­യ­നാ­ട്‌ പ്ര­സ്‌­ക്ള­ബി­ലും കൽ­പ­റ്റ എ­മി­ലി­യി­ലെ വ­സ­തി­യി­ലു­മാ­യി സ­മൂ­ഹ­ത്തി­ന്റെ നാ­നാ­തു­റ­ക­ളി­ലു­ള­ള­വ­രാ­ണ്‌ വി­ജ­യ­ന്‌ അ­ന്ത്യോ­പ­ചാ­രം അർ­പ്പി­ക്കാ­നെ­ത്തി­യ­ത്‌.


കാത്തു­സൂ­ക്ഷിച്ചത്‌ കമ്മ്യൂ­ണിസ്റ്റ്‌ വ്യക്തിത്വം

സത്യൻ മൊകേരി
(സിപിഐ സംസ്ഥാന അസി­സ്റ്റന്റ്‌ സെക്ര­ട്ടറി)

ക­മ്മ്യൂ­ണി­സ്റ്റ്‌ വ്യ­ക്തി­ത്വം ഇ­ത്ര­യേ­റെ പ്ര­ക­ട­മാ­യ മ­റ്റൊ­രു പ­ത്ര­പ്ര­വർ­ത്ത­ക­നെ­യും വി­ജ­യ­നെ­പ്പോ­ലെ കാ­ണാൻ ക­ഴി­യു­മെ­ന്ന്‌ തോ­ന്നു­ന്നി­ല്ല. ജ­ന­യു­ഗ­ത്തി­ലാ­യാ­ലും മ­റ്റ്‌ മാ­ധ്യ­മ­സ്ഥാ­പ­ന­ങ്ങ­ളി­ലാ­യാ­ലും മാ­ധ്യ­മ­പ്ര­വർ­ത്ത­ന­ത്തെ വർ­ഗ­രാ­ഷ്‌­ട്രീ­യ­ത്തി­ന്റെ പ്ര­യോ­ഗ­മേ­ഖ­ല­യാ­യി­ത്ത­ന്നെ­യാ­ണ്‌ അ­ദ്ദേ­ഹം ക­ണ്ടി­രു­ന്ന­ത്‌.
വ്യ­ക്തി­ജീ­വി­ത­ത്തിൽ അ­ദ്ദേ­ഹം പു­ലർ­ത്തി­യ ലാ­ളി­ത്യം പ്ര­വർ­ത്ത­ന മേ­ഖ­ല­ക­ളി­ലും രാ­ഷ്‌­ട്രീ­യ സാം­സ്‌­കാ­രി­ക ട്രേ­ഡ്‌ യൂ­ണി­യൻ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലും വി­ട്ടു­വീ­ഴ്‌­ച­യി­ല്ലാ­തെ തു­ട­രാൻ അ­ദ്ദേ­ഹ­ത്തി­ന്‌ ക­ഴി­ഞ്ഞു. അ­തു­കൊ­ണ്ടാ­ണ്‌ കൽ­പ­റ്റ­യി­ലും വ­യ­നാ­ട്ടി­ലും വി ജി വി­ജ­യൻ സി പി ഐ­യു­ടെ­യും ജ­ന­യു­ഗ­ത്തി­ന്റെ­യും ആൾ­രൂ­പ­മാ­യി മാ­റി­യ­ത്‌.
പ­തി­റ്റാ­ണ്ടു­ക­ളാ­യി അ­ടു­ത്ത­റി­യാ­വു­ന്ന സു­ഹൃ­ത്തി­ന്റെ വി­യോ­ഗം പാർ­ട്ടി­ക്കും പാർ­ട്ടി മു­ഖ­പ­ത്ര­ത്തി­നും പ­ത്ര­മേ­ഖ­ല­യ്‌­ക്കും വി­പു­ല­മാ­യ സു­ഹൃ­ദ്‌­വ­ല­യ­ത്തി­നും കു­ടും­ബ­ത്തി­നും പൊ­തു­സ­മൂ­ഹ­ത്തി­നും തീ­രാ­ന­ഷ്‌­ട­മാ­ണ്‌. ശാ­രീ­രി­കാ­സ്വ­സ്ഥ­ത­ക­ളെ അ­വ­ഗ­ണി­ച്ചു­കൊ­ണ്ട്‌ കർ­മ്മ­നി­ര­ത­നാ­യി­രു­ന്ന അ­ദ്ദേ­ഹം. ലോ­ക്‌­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പിൽ ഇ­ട­തു­മു­ന്ന­ണി സ്ഥാ­നാർ­ത്ഥി­യാ­യി മ­ത്സ­രി­ക്കു­മ്പോൾ പ­ത്ര­പ്ര­വർ­ത്ത­ക­നെ­ന്ന­തി­ലു­പ­രി അ­ടു­ത്ത സു­ഹൃ­ത്തും പാർ­ട്ടി സ­ഖാ­വു­മെ­ന്ന നി­ല­യിൽ അ­ദ്ദേ­ഹം രാ­പ­കൽ കഠി­നാ­ധ്വാ­നം ചെ­യ്‌­ത­ത്‌ ഈ അ­വ­സ­ര­ത്തിൽ ഓർ­മ്മി­ക്കു­ക­യാ­ണ്‌. ത­ന്റെ അ­റി­വിൽ ആർ­ക്കെ­ങ്കി­ലും എ­ന്തെ­ങ്കി­ലും സ­ഹാ­യം ആ­വ­ശ്യ­മാ­യി വ­ന്നാൽ വി­ളി­ക്കു­ക­യും അ­ക്കാ­ര്യം ന­ട­ക്കു­ന്ന­തു­വ­രെ ശ്ര­ദ്ധ­പു­ലർ­ത്തു­ക­യും ചെ­യ്‌­തി­രു­ന്നു. പ്രി­യ സ­ഖാ­വി­ന്റെ വേർ­പാ­ട്‌ നി­ക­ത്താ­നാ­നാ­വാ­ത്ത ദു­ഖ­മാ­ണു­ണ്ടാ­ക്കി­യി­രി­ക്കു­ന്ന­ത്‌.


ഡി­ലീ­റ്റ്‌ ചെ­യ്യാ­നാ­കാ­ത്ത ജീ­വി­തം
അ­ബ്‌­ദുൾ ഗ­ഫൂർ
ആ­ദ്യം ക­ണ്ടു­മു­ട്ടി­യ­ത്‌ എ­പ്പോ­ഴാ­യി­രു­ന്നു­വെ­ന്നൊ­ന്നു­ം ഓർ­മ്മ­യി­ല്ല. ക­ണ്ടു­മു­ട്ടി­യ­തി­നു ശേ­ഷം പ­ക്ഷേ ആ സൗ­ഹൃ­ദം ജീ­വി­ത­ത്തി­ന്റെ ഭാ­ഗ­മാ­യി­രു­ന്നു. എ­ഐ­എ­സ്‌­എ­ഫ്‌ കാ­ല­ത്തി­ന്റെ ഓർ­മ­ക­ളിൽ വ­യ­നാ­ട്ടെ വി­ജ­യേ­ട്ട­നു­ണ്ട്‌. ഇ­ന്ന­ലെ പു­ലർ­ച്ചെ അ­ന്ത­രി­ച്ച വി ജി വി­ജ­യൻ. പി­ന്നീ­ട്‌ എ­ഐ­വൈ­എ­ഫ്‌ കാ­ല­ത്തേ­യും. ജ­ന­യു­ഗ­ത്തി­ന്റെ പു­തി­യ കാ­ല­ത്തെ­ത്തു­മ്പോ­ഴാ­ണ്‌ ആ സൗ­ഹൃ­ദ­ത്തി­ന്‌ ആ­ഴ­വും പ­ര­പ്പു­മു­ണ്ടാ­യ­തെ­ന്നു­മാ­ത്രം.
അ­തി­നെ­ല്ലാം മു­മ്പു­ത­ന്നെ അ­ച്ച­ടി മാ­ധ്യ­മ­രം­ഗ­ത്തെ അ­ന്വേ­ഷ­ണാ­ത്മ­ക പ­ത്ര­പ്ര­വർ­ത്ത­ന­ത്തിൽ അ­ട­യാ­ള­പ്പെ­ടു­ത്ത­പ്പെ­ട്ട പേ­രാ­യി­രു­ന്നു അ­ത്‌. ജ­ന­യു­ഗ­ത്തി­ന്റെ ലേ­ഖ­ക­നാ­യി­രി­ക്കേ മാ­ന­സി­കാ­രോ­ഗ്യ­കേ­ന്ദ്ര­ത്തിൽ നി­ന്നു­ള്ള വാർ­ത്ത­കൾ തേ­ടി പോ­യ­ത്‌ വി­ജ­യൻ പ­ത്ര­പ്ര­വർ­ത്ത­ക­ന്റെ വേ­ഷ­ത്തി­ലാ­യി­രു­ന്നി­ല്ല, ആ­ശു­പ­ത്രി­യി­ലെ ജീ­വ­ന­ക്കാ­ര­ന്റെ വേ­ഷ­മ­ണി­ഞ്ഞാ­യി­രു­ന്നു. വ­യ­നാ­ട്ടി­ലെ പ­ത്ര­പ്ര­വർ­ത്ത­ന­ത്തി­ന്റെ ഘ­ട്ട­ത്തി­ലാ­ണ്‌ നി­ര­വ­ധി എ­ക്‌­സ്‌­ക്ളൂ­സീ­വു­കൾ പി­റ­ന്ന­ത്‌. ആ­ദി­വാ­സി ജീ­വി­ത­ത്തി­ന്റെ ദു­രി­ത­ങ്ങ­ളി­ലൂ­ടെ, വ­യ­നാ­ട്ടി­ലെ കർ­ഷ­ക­രു­ടെ­യും കു­ടി­യേ­റ്റ­ക്കാ­രു­ടെ­യും ഭൂ­പ്ര­ശ്‌­ന­ങ്ങ­ളി­ലൂ­ടെ…­ക­ണ്ണു ന­ന­യി­ക്കു­ന്ന ജീ­വി­ത­ക­ഥ­ക­ളി­ലൂ­ടെ… പേ­ന­യും തു­ണ്ടു­പേ­പ്പ­റു­മാ­യി ന­ട­ന്ന്‌ വി­ജ­യേ­ട്ടൻ വാർ­ത്ത­കൾ ശേ­ഖ­രി­ച്ചു.
ഉ­രുൾ­പൊ­ട്ടൽ ഭൂ­മി­യി­ലേ­യ്‌­ക്ക്‌ ന­ട­ന്നു­ക­യ­റി. സർ­ക്കാർ ഓ­ഫീ­സു­ക­ളു­ടെ അ­ക­ത്ത­ള­ങ്ങ­ളിൽ നി­ന്ന്‌ ആ­രു­മ­റി­യാ­ത്ത വാർ­ത്ത­കൾ പു­റം­ലോ­ക­ത്തെ­ത്തി­ച്ചു. കോ­ഴി­ക്കോ­ട്ടെ വി­ദ്യാർ­ഥി ജീ­വി­ത­വും എ­ഐ­എ­സ്‌­എ­ഫ്‌ ജീ­വി­ത­വും സ­മ്മാ­നി­ച്ച തീ­ക്ഷ്‌­ണാ­നു­ഭ­വ­ങ്ങ­ളു­ടെ മൂ­ശ­യിൽ പി­റ­ന്ന ചെ­റു­പ്പ­ക്കാ­രൻ അവസാ­ന­കാ­ലം വരെ ആ തീ­ക്ഷ്‌­ണ­ത കൈ­വെ­ടി­ഞ്ഞി­ല്ല. അ­തു­കൊ­ണ്ടു­ത­ന്നെ ജ­ന­യു­ഗ­ത്തി­ന്റെ വ­യ­നാ­ട്‌ പ്രാ­ദേ­ശി­ക പേ­ജ്‌ ജ­ന­റൽ പേ­ജു­പോ­ലെ പ്ര­ത്യേ­ക­വാർ­ത്ത­കൾ കൊ­ണ്ട്‌ എ­ല്ലാ­യ്‌­പോ­ഴും സ­മ്പ­ന്ന­മാ­യി­രു­ന്നു.
അ­ടി­യ­ന്ത­രാ­വ­സ്ഥ­യ്‌­ക്കെ­തി­രാ­യ എ­ഐ­വൈ­എ­ഫ്‌ – എ­സ്‌­എ­ഫ്‌ സ­മ­ര­ത്തി­ന്റെ ഭാ­ഗ­മാ­യി വെ­സ്റ്റ്‌ ഹി­ല്ലി­ലെ ഹെ­ലി­പാ­ഡിൽ വ­ന്നി­റ­ങ്ങി­യ പ്ര­ധാ­ന­മ­ന്ത്രി ഇ­ന്ദി­രാ­ഗാ­ന്ധി­ക്കെ­തി­രെ പ്ര­തി­ഷേ­ധി­ച്ച­വ­രിൽ പ്ര­മു­ഖൻ വി­ജ­യേ­ട്ട­നാ­യി­രു­ന്നു.
പ­ണി­യെ­ടു­ത്തും മ­ണ്ണു ചു­മ­ന്നു­മാ­യി­രു­ന്നു കോ­ഴി­ക്കോ­ട്ടെ ജീ­വി­തം. പാർ­ട്ടി ഓ­ഫീ­സിൽ താ­മ­സി­ച്ച്‌ പഠി­ക്കു­മ്പോ­ഴും എ­സ്‌­എ­ഫ്‌ പ്ര­വർ­ത്ത­ന­ങ്ങൾ ന­ട­ത്തു­മ്പോ­ഴും ജീ­വി­ക്കാ­നു­ള്ള വ­ഴി ക­ണ്ടെ­ത്തി­യ­ത്‌ അ­ങ്ങ­നെ­യൊ­ക്കെ­യാ­യി­രു­ന്നു. എ­സ്‌­എ­ഫ്‌ കാ­ലം ക­ഴി­ഞ്ഞ്‌ ജ­ന­യു­ഗ­ത്തിൽ ചേർ­ന്ന­തോ­ടെ ആ ജി­വി­താ­നു­ഭ­വ­ങ്ങ­ളു­ടെ കൂ­ടി പിൻ­ബ­ല­മു­ണ്ടാ­യി­രു­ന്ന­തി­നാൽ സാ­മൂ­ഹ്യ ജീ­വി­ത­ത്തി­ലേ­യ്‌­ക്ക്‌ തു­റ­ന്നു­വ­യ്‌­ക്കു­­ന്ന­താ­ണ്‌ വാർ­ത്ത­ക­ളെ­ന്ന യാ­ഥാർ­ഥ്യ­ത്തെ അ­ക്ഷ­രം­പ്ര­തി പി­ന്തു­ട­രു­ന്ന ഒ­രു പ­ത്ര­പ്ര­വർ­ത്ത­ക­ന്റെ ജ­ന­ന­മു­ണ്ടാ­യി. അ­പ്പോ­ഴും രാ­ഷ്‌­ട്രീ­യ പ്ര­വർ­ത്ത­നം തു­ടർ­ന്നു. ക­മ്മ്യൂ­ണി­സ്റ്റ്‌ പാർ­ട്ടി­യു­ടെ ജി­ല്ലാ കൗൺ­സി­ലിൽ, കി­സാൻ­സ­ഭ­യിൽ. അ­തി­നൊ­പ്പം ത­ന്നെ പ­ത്ര­പ്ര­വർ­ത്ത­ക യൂ­ണി­യ­ന്റെ നേ­തൃ­സ്ഥാ­ന­ങ്ങ­ളിൽ.
ജ­ന­യു­ഗ­ത്തി­ന്റെ ക­ണ്ണൂർ എ­ഡി­ഷൻ തു­ട­ങ്ങു­ന്ന­തി­നു മു­മ്പു­ള്ള ഒ­ന്ന­ര­മാ­സം, 2009 ലെ ലോ­ക്‌­സ­ഭ തെ­ര­ഞ്ഞെ­ടു­പ്പു കാ­ല­ത്തെ കൽ­പ്പ­റ്റ വാ­സ­ത്തി­നി­ട­യിൽ, കോ­ട്ട­യ­ത്തും തി­രു­വ­ന­ന്ത­പു­ര­ത്തും പാർ­ട്ടി സം­സ്ഥാ­ന സ­മ്മേ­ള­ന­ങ്ങ­ളു­ടെ റി­പ്പോർ­ട്ടി­ങ്‌ വേ­ള­യിൽ, കോ­ഴി­ക്കോ­ട്‌ ഡ­സ്‌­കി­ലെ ജോ­ലി­ക്കി­ട­യിൽ ഒ­രു­മി­ച്ചു ജീ­വി­ച്ച, ഓ­ഫീ­സ്‌ മു­റി­യി­ലെ ബെ­ഞ്ചി­ലും ഡ­സ്‌­കി­ലു­മാ­യി ഒ­രു­മി­ച്ചു­റ­ങ്ങി­യ എ­ത്ര­യോ ഓർ­മ­കൾ ബാ­ക്കി­യാ­ണ്‌.
2009ലെ ലോ­ക്‌­സ­ഭാ തെ­ര­ഞ്ഞെ­ടു­പ്പു­കാ­ല­ത്താ­ണ്‌ വി­ജ­യേ­ട്ട­നൊ­പ്പം കൽ­പ്പ­റ്റ­യിൽ ജീ­വി­ച്ച­ത്‌. അ­പ്പോ­ഴ­റി­ഞ്ഞ­താ­ണ്‌ ആ സൗ­ഹൃ­ദ­ത്തി­ന്റെ വ്യാ­പ്‌­തി. ഓ­ട്ടോ­ഡ്രൈ­വർ­മാർ, പീ­ടി­ക­ത്തൊ­ഴി­ലാ­ളി­കൾ, രാ­ഷ്ട്രീ­യ­പാർ­ട്ടി നേ­താ­ക്കൾ, പ്ര­വർ­ത്ത­കർ, അ­ധ്യാ­പ­കർ, വി­ദ്യാർ­ഥി­കൾ, സ്‌­ത്രീ­ത്തൊ­ഴി­ലാ­ളി­കൾ അ­ങ്ങ­നെ­യ­ങ്ങ­നെ എ­ല്ലാ­വി­ഭാ­ഗ­ങ്ങ­ളു­മാ­യും. ഇ­റ­ങ്ങു­ന്നേ­ട­ത്തെ­ല്ലാം സൗ­ഹൃ­ദ­മു­ണ്ടാ­യി­രു­ന്നൊ­രാൾ.
കൈ­നീ­ട്ടി നിർ­ത്തു­ന്ന ഓ­ട്ടോ­യി­ലെ ഡ്രൈ­വർ ഒ­ന്നും ചോ­ദി­ക്കി­ല്ല, വി­ജ­യേ­ട്ടൻ ക­യ­റി അ­ക­ത്തി­രു­ന്നാൽ പ­റ­യും എ­മി­ലി­യി­ലേ­യ്‌­ക്ക്‌ എ­ന്ന്‌. വി­ജ­യേ­ട്ടൻ വീ­ട്ടി­ലേ­ക്കാ­ണ്‌ എ­ന്നാ­ണർ­ഥ­മെ­ന്ന്‌ ആ ഡ്രൈ­വർ­ക്ക­റി­യാം. വ­ള­വും തി­രി­വും ക­ഴി­ഞ്ഞ്‌ വ­ണ്ടി വീ­ട്ടി­ന­ടു­ത്ത ഇ­ട­വ­ഴി­യിൽ ചെ­ന്നേ നിൽ­ക്കൂ.
പ്രാ­യം കു­റ­ഞ്ഞ­വ­രും കൂ­ടി­യ­വ­രു­മെ­ല്ലാം വി­ജ­യേ­ട്ട­നെ­ന്നാ­ണ്‌ സം­ബോ­ധ­ന. അ­തി­ന്‌ വി­ജ­യേ­ട്ട­ന്റെ ത­ന്നെ വ്യ­‍ാഖ്യാ­ന­മു­ണ്ട്‌. വ­ള­രെ ചെ­റു­പ്പ­ത്തിൽ ത­ന്നെ ത­ല മു­ഴു­വൻ ന­ര­ച്ച­തി­നാൽ എ­ല്ലാ­വ­രും ധ­രി­ച്ച­ത്‌ പ്രാ­യ­മേ­റെ­യാ­യെ­ന്നാ­ണ്‌. അ­തു­കൊ­ണ്ട്‌ എ­ല്ലാ­വ­രും വി­ജ­യേ­ട്ട­നെ­ന്നു വി­ളി­ക്കു­ന്നു. പ്രാ­യ­വ്യ­ത്യാ­സ­മി­ല്ലാ­തെ.
എ­ല്ലാ ദി­വ­സ­വു­മെ­ന്ന­പോ­ലെ­യു­ള്ള ഫോൺ­വി­ളി ആ­രം­ഭി­ക്കു­ന്ന­തു­ത­ന്നെ കൗ­തു­ക­ക­ര­മാ­യ ഏ­തെ­ങ്കി­ലും കാ­ര്യ­ങ്ങൾ പ­റ­ഞ്ഞു­കൊ­ണ്ടാ­യി­രു­ന്നു. അ­ല്ലെ­ങ്കിൽ നു­റു­ങ്ങു­ത­മാ­ശ­യു­മാ­യി. അ­തു­മ­ല്ലെ­ങ്കിൽ വി­ജ­യേ­ട്ടൻ ത­ന്നെ വി­ശ­ദീ­ക­രി­ക്കാ­റു­ള്ള­തു­പോ­ലെ `പ­ര­ദൂ­ഷ­ണം പ­റ­യാ­ലോ` എ­ന്നു­മാ­യി.
ആ കൗ­തു­ക­ത്തിൽ, നു­റു­ങ്ങ്‌ ത­മാ­ശ­ക­ളിൽ ബ­ത്തേ­രി­യി­ലെ മ­ത്താ­യി, പി­ണ­ങ്ങോ­ട്ടെ മ­മ്മ­ദ്‌­ക്ക, വൈ­ത്തി­രി­യി­ലെ…­കൽ­പ്പ­റ്റ­യി­ലെ…­പ­ടി­ഞ്ഞാ­റെ­ത്ത­റ­യി­ലെ…­ഏ­തെ­ങ്കി­ലും നാ­ടൻ ക­ഥാ­പാ­ത്ര­ത്തി­ന്റെ ജീ­വി­ത­മു­ണ്ടാ­കും. അ­വ­രു­ടെ വാ­ക്കു­ക­ളി­ലൂ­ടെ­യാ­കും അ­നു­ഭ­വ­ങ്ങ­ളി­ലൂ­ടെ­യാ­കും കൗ­തു­ക­ക­ര­മാ­യ ഏ­തെ­ങ്കി­ലും കാ­ര്യ­ങ്ങൾ നീ­ണ്ടു­പോ­കു­ക.
ക­ഴു­ത്തു­വേ­ദ­ന­യാ­ണെ­ന്നും ചി­കി­ത്സ­യ്‌­ക്കു ­പോ­ക­ണ­മെ­ന്നും പ­റ­യാൻ വി­ളി­ച്ച­പ്പോ­ഴും പി­ന്നീ­ട്‌ ചി­കി­ത്സ­യെ­ന്തെ­ന്ന­റി­യാൻ അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടു­മാ­യി വി­ളി­ച്ച­പ്പോ­ഴു­മെ­ല്ലാം വി­ജ­യേ­ട്ടൻ കൗ­തു­ക­ക­ര­മാ­യ കാ­ര്യ­ങ്ങൾ പ­റ­ഞ്ഞു, നു­റു­ങ്ങു­ത­മാ­ശ­ക­ളും.
മെ­യ്‌ ഒ­ന്നി­ന്‌ വി­ളി­ച്ച­ത്‌ ടീ­ച്ച­റാ­യി­രു­ന്നു (ഭാ­ര്യ). ആർ­സി­സി­യി­ലേ­യ്‌­ക്ക്‌ വ­രു­ന്നു­വെ­ന്ന്‌ പ­റ­യാൻ. ര­ണ്ടാ­ഴ്‌­ച­മു­മ്പ്‌ തു­ട­ങ്ങി­യ ക­ഴു­ത്തു­വേ­ദ­ന­യ്‌­ക്ക്‌ ആർ­സി­സി­യിൽ എ­ന്തു ചി­കി­ത്സ­യെ­ന്നാ­ണ്‌ ആ­ദ്യം ആ­ലോ­ചി­ച്ച­ത്‌. തി­രു­വ­ന­ന്ത­പു­ര­ത്തെ­ത്തി­യ­ത്‌ മൂ­ന്നി­നാ­യി­രു­ന്നു. പ­രി­ശോ­ധ­ന­കൾ ക­ഴി­ഞ്ഞു മ­ട­ങ്ങു­ന്നു­വെ­ന്ന­റി­യി­ച്ച­ത്‌ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന മ­ക­ളു­ടെ ഭർ­ത്താ­വാ­യി­രു­ന്നു.
വി­ജ­യേ­ട്ട­ന്റെ മൊ­ബൈൽ ന­മ്പ­റിൽ അ­ദ്ദേ­ഹ­മാ­യി­രു­ന്നി­ല്ല പി­ന്നീ­ട്‌ സം­സാ­രി­ച്ച­ത്‌, ഭാ­ര്യ­യോ മ­ക­ളു­ടെ ഭർ­ത്താ­വോ ആ­യി­രു­ന്നു.
അ­ടു­ത്ത നി­യ­മ­സ­ഭ സ­മ്മേ­ള­നം റി­പ്പോർ­ട്ടു­ചെ­യ്യാ­നെ­ത്തു­മെ­ന്ന്‌ വാ­ക്കു­പ­റ­ഞ്ഞി­രു­ന്ന­താ­ണ്‌. പാർ­ട്ടി സം­സ്ഥാ­ന സ­മ്മേ­ള­നം അ­ടു­ത്ത­വർ­ഷ­മാ­ണെ­ന്ന്‌ ഓർ­മി­പ്പി­ച്ച­പ്പോൾ അ­തി­നു­ണ്ടാ­വി­ല്ലെ­ന്നും വി­ര­മി­ക്കാൻ തീ­രു­മാ­നി­ച്ചു­വെ­ന്നും പ­റ­ഞ്ഞ­തു­മാ­ണ്‌. പാർ­ട്ടി പ്ര­വർ­ത്ത­ന­ത്തി­ന്‌ കൂ­ടു­തൽ സ­മ­യം നീ­ക്കി­വ­യ്‌­ക്ക­ണ­മെ­ന്നും.
ഇ­ത്ര­യും സാ­ഹോ­ദ­ര്യ­ത്തോ­ടെ സം­സാ­രി­ക്കാൻ ആ ന­മ്പ­റി­ന­പ്പു­റം വി­ജ­യേ­ട്ട­നി­ല്ല. ഇ­നി­യാ ന­മ്പ­റു­മു­ണ്ടാ­വി­ല്ല, എ­ല്ലാ രേ­ഖ­ക­ളിൽ നി­ന്നും വി­ജ­യേ­ട്ട­ന്റെ പേ­രി­നൊ­പ്പ­മു­ള്ള ആ ന­മ്പർ ഡി­ലീ­റ്റ്‌ ചെ­യ്യ­പ്പെ­ടും. പ­ക്ഷേ ആ ജീ­വി­ത­ത്തിൽ നി­ന്ന­നു­ഭ­വി­ക്കാ­നാ­യ കു­ളിർ­മ­യും സൗ­ഹൃ­ദ­വും ഓർ­മ­ക­ളും ഡി­ലീ­റ്റ്‌ ചെ­യ്യാ­നാ­വാ­തെ ഒ­പ്പം തു­ട­രും.

  Categories:
view more articles

About Article Author