വി­ജ­യൻ; പ­ത്ര­പ്ര­വർ­ത്ത­ക­രു­ടെ അ­വ­കാ­ശ സ­മ­ര­ങ്ങ­ളി­ലെ മു­ന്ന­ണി­പ്പോ­രാ­ളി : കാ­നം

വി­ജ­യൻ; പ­ത്ര­പ്ര­വർ­ത്ത­ക­രു­ടെ അ­വ­കാ­ശ സ­മ­ര­ങ്ങ­ളി­ലെ മു­ന്ന­ണി­പ്പോ­രാ­ളി : കാ­നം
May 20 04:45 2017

തി­രു­വ­ന­ന്ത­പു­രം: ജ­ന­യു­ഗം വ­യ­നാ­ട്‌ ബ്യൂ­റോ ചീ­ഫ്‌ വി ­ജി വി­ജ­യ­ന്റെ ആ­ക­സ്‌­മി­ക നി­ര്യാ­ണ­ത്തിൽ സി­പി­ഐ സം­സ്ഥാ­ന സെ­ക്ര­ട്ട­റി കാ­നം രാ­ജേ­ന്ദ്രൻ അ­നു­ശോ­ചി­ച്ചു.
വി­ദ്യാർ­ഥി­-­യു­വ­ജ­ന­രം­ഗ­ത്ത്‌ പ്ര­വർ­ത്തി­ച്ച അ­നു­ഭ­വ സ­മ്പ­ത്തു­മാ­യി­ട്ടാ­ണ്‌ വി­ജ­യൻ പ­ത്ര­പ്ര­വർ­ത്ത­ക­നാ­കു­ന്ന­ത്‌. പ­ത്ര­പ്ര­വർ­ത്ത­ക യൂ­ണി­യൻ ഭാ­ര­വാ­ഹി­യെ­ന്ന നി­ല­യിൽ പ­ത്ര­പ്ര­വർ­ത്ത­ക­രു­ടെ അ­വ­കാ­ശ സ­മ­ര­ങ്ങ­ളിൽ വി­ജ­യൻ എ­ന്നും മുൻ­നി­ര­യി­ലു­ണ്ടാ­യി­രു­ന്നു. വി­ജ­യ­ന്റെ നി­ര്യാ­ണം പ­ത്ര­പ്ര­വർ­ത്ത­ക സ­മൂ­ഹ­ത്തി­നാ­കെ വ­ലി­യ ന­ഷ്‌­ട­മാ­ണു­ണ്ടാ­ക്കി­യി­രി­ക്കു­ന്ന­തെ­ന്ന്‌ കാ­നം അ­നു­ശോ­ച­ന സ­ന്ദേ­ശ­ത്തിൽ പ­റ­ഞ്ഞു.
കോ­ഴി­ക്കോ­ട്‌: വി­ദ്യാർ­ഥി രാ­ഷ്‌­ട്രീ­യ­ത്തി­ന്റെ കാ­ലം മു­തൽ അ­ടു­ത്തു പ­രി­ച­യ­മു­ള്ള വി­ ജി വി­ജ­യൻ അ­നിർ­വ­ച­നീ­യ­മാ­യ അ­ടു­പ്പം കാ­ത്തു­സൂ­ക്ഷി­ച്ച സു­ഹൃ­ത്തും സ­ഖാ­വു­മാ­യി­രു­ന്നു­വെ­ന്ന്‌ സി­പി­ഐ ദേ­ശീ­യ എ­ക്‌­സി­ക്യൂ­ട്ടീ­വ്‌ അം­ഗം ബി­നോ­യ്‌ വി­ശ്വം അ­നു­സ്‌­മ­രി­ച്ചു. തി­രു­വ­ന­ന്ത­പു­രം. പ്ര­മു­ഖ മാ­ധ്യ­മ­പ്ര­വർ­ത്ത­ക­നും കെ­യു­ഡ­ബ്ള്യു­ജെ മുൻ സം­സ്ഥാ­ന വൈ­സ്‌­പ്ര­സി­ഡന്റു­മാ­യ വി ജി വി­ജ­യ­ന്റെ നി­ര്യാ­ണ­ത്തിൽ കേ­ര­ള പ­ത്ര­പ്ര­വർ­ത്ത­ക യൂ­ണി­യൻ അ­നു­ശോ­ചി­ച്ചു. അ­ദ്ദേ­ഹം മാ­ധ്യ­മ­ലോ­ക­ത്തും സാ­മൂ­ഹി­ക മേ­ഖ­ല­ക­ളി­ലും നൽ­കി­യ സേ­വ­ന­ങ്ങൾ നി­സ്‌­തൂ­ല­മാ­ണെ­ന്ന്‌ കേ­ര­ള പ­ത്ര­പ്ര­വർ­ത്ത­ക യൂ­ണി­യൻ സം­സ്ഥാ­ന പ്ര­സി­ഡന്റ്‌ പി എ അ­ബ്‌­ദുൽ ഗ­ഫൂ­റും, ജ­ന­റൽ സെ­ക്ര­ട്ട­റി സി നാ­രാ­യ­ണ­നും ചൂ­ണ്ടി­ക്കാ­ട്ടി.
തി­രു­വ­ന­ന്ത­പു­രം: ദീർ­ഘ­കാ­ലം ഐ­പ്‌­സോ­യു­ടെ വ­യ­നാ­ട്‌ ജി­ല്ലാ­സെ­ക്ര­ട്ട­റി­യും സം­സ്ഥാ­ന കമ്മിറ്റി അം­ഗ­വു­മാ­യി­രു­ന്ന വി ജി വി­ജ­യ­ന്റെ നി­ര്യാ­ണ­ത്തിൽ ഐ­പ്‌­സോ സം­സ്ഥാ­ന ജ­ന­റൽ സെ­ക്ര­ട്ട­റി അ­ഡ്വ. വി ബി വി­നു അ­നു­ശോ­ചി­ച്ചു.

മു­ഖ്യ­മ­ന്ത്രി അ­നു­ശോ­ചി­ച്ചു
തി­രു­വ­ന­ന്ത­പു­രം: വി ജി വി­ജ­യ­ന്റെ നി­ര്യാ­ണ­ത്തിൽ മു­ഖ്യ­മ­ന്ത്രി പി­ണ­റാ­യി വി­ജ­യൻ അ­നു­ശോ­ച­നം രേ­ഖ­പ്പെ­ടു­ത്തി.
പ­ത്ര­പ്ര­വർ­ത്ത­ക യൂ­ണി­യൻ നേ­തൃ­നി­ര­യി­ലു­ണ്ടാ­യി­രു­ന്ന വി­ജ­യൻ, വ­യ­നാ­ട്ടി­ലെ ആ­ദി­വാ­സി വി­ഭാ­ഗ­ത്തി­ന്റെ ക­ഷ്ട­ത­കൾ പു­റം ലോ­ക­ത്തെ അ­റി­യി­ക്കു­ന്ന­തിൽ മു­ഖ്യ­പ­ങ്ക്‌ വ­ഹി­ച്ചി­രു­ന്നു.മി­ക­ച്ച ഒ­രു പൊ­തു­പ്ര­വർ­ത്ത­ക­നെ­യാ­ണ്‌ ന­മു­ക്ക്‌ ന­ഷ്ട­മാ­വു­ന്ന­തെ­ന്നും മു­ഖ്യ­മ­ന്ത്രി അ­നു­ശോ­ച­ന സ­ന്ദേ­ശ­ത്തിൽ അ­റി­യി­ച്ചു. കൃ­ഷിമ­ന്ത്രി വി എ­സ്‌ സു­നിൽ­കു­മാർ, റ­വ­ന്യൂമ­ന്ത്രി ഇ ച­ന്ദ്ര­ശേ­ഖ­രൻ, ഭ­ക്ഷ്യ­-­സി­വിൽ സ്‌­പ്ളൈ­സ്‌ മ­ന്ത്രി പി തി­ലോ­ത്ത­മൻ, വ­നംമ­ന്ത്രി കെ ­രാ­ജു തുട­ങ്ങി­യ­വരും അനു­ശോ­ചനം രേഖ­പ്പെ­ടു­ത്തി.

  Categories:
view more articles

About Article Author