വിദ്യാഭ്യാസ വായ്പ സർക്കാർ സഹായത്തിന്‌ മാർഗനിർദ്ദേശങ്ങളായി

വിദ്യാഭ്യാസ വായ്പ സർക്കാർ സഹായത്തിന്‌ മാർഗനിർദ്ദേശങ്ങളായി
May 20 04:45 2017
  • ഒ­മ്പ­ത്‌ ല­ക്ഷം വ­രെ­യു­ള്ള വാ­യ്‌­പ­കൾ­ക്ക്‍്‌ സ­ഹാ­യം
  • കു­ടും­ബ വാർ­ഷി­ക വ­രു­മാ­ന­ പരിധി ആ­റു­ല­ക്ഷം
  • അം­ഗീ­കൃ­ത സാ­ങ്കേ­തി­ക, പ്രൊ­ഫ­ഷ­ണൽ കോ­ഴ്‌­സു­കൾ­ക്ക്‍്‌ പ­ദ്ധ­തി ബാ­ധ­കം
  • മാ­നേ­ജ്‌­മെന്റ്‌, എൻആർഐ ക്വാ­ട്ട­ പ്രവേ­ശനം നേടി­യ­വരെ പരി­ഗ­ണി­ക്കില്ല

തി­രു­വ­ന­ന്ത­പു­രം: സം­സ്ഥാ­ന­ത്ത്‌ വി­ദ്യാ­ഭ്യാ­സ വാ­യ്‌­പ­യെ­ടു­ത്ത്‌ ക­ട­ക്കെ­ണി­യി­ലാ­യ­വ­രെ സ­ഹാ­യി­ക്കാ­നാ­യി ബ­ജ­റ്റിൽ പ്ര­ഖ്യാ­പി­ച്ച വി­ദ്യാ­ഭ്യാ­സ വാ­യ്‌­പാ തി­രി­ച്ച­ട­വ്‌ സ­ഹാ­യ­പ­ദ്ധ­തി സം­ബ­ന്ധി­ച്ച്‌ ധ­ന­വ­കു­പ്പ്‌ വി­ശ­ദ­മാ­യ മാർ­ഗ­നിർ­ദ്ദേ­ശ­ങ്ങൾ പു­റ­ത്തി­റ­ക്കി.
ഒ­മ്പ­ത്‌ ല­ക്ഷം രൂ­പ വ­രെ­യു­ള്ള വി­ദ്യാ­ഭ്യാ­സ വാ­യ്‌­പ­കൾ­ക്കാ­ണ്‌ സ­ഹാ­യം. ആ­റു­ല­ക്ഷം രൂ­പ വ­രെ കു­ടും­ബ വാർ­ഷി­ക വ­രു­മാ­ന­മു­ള്ള വി­ദ്യാർ­ത്ഥി­കൾ­ക്ക്‌ ഇ­തി­ന്റെ പ്ര­യോ­ജ­നം ല­ഭി­ക്കും. നാൽ­പ­ത്‌ ശ­ത­മാ­ന­ത്തി­നു മു­ക­ളിൽ അം­ഗ­വൈ­ക­ല്യ­മു­ള്ള വി­ദ്യാർ­ത്ഥി­കൾ­ക്ക്‌ വാർ­ഷി­ക വ­രു­മാ­ന പ­രി­ധി ഒ­മ്പ­തു­ല­ക്ഷം രൂ­പ­യാ­ണ്‌.
ഇ­ന്ത്യ­യി­ലെ അം­ഗീ­കൃ­ത സാ­ങ്കേ­തി­ക, പ്രൊ­ഫ­ഷ­ണൽ കോ­ഴ്‌­സു­കൾ­ക്കാ­ണ്‌ ഈ പ­ദ്ധ­തി ബാ­ധ­കം. മാ­നേ­ജ്‌­മെന്റ്‌, എൻ. ആർ. ഐ ക്വാ­ട്ട­യിൽ പ്ര­വേ­ശ­നം നേ­ടി­യ­വർ­ക്കും അം­ഗീ­കൃ­ത­മ­ല്ലാ­ത്ത സ്ഥാ­പ­ന­ങ്ങ­ളിൽ പഠി­ച്ച­വർ­ക്കും പ­ദ്ധ­തി­യു­ടെ സ­ഹാ­യം ല­ഭി­ക്കി­ല്ല.
മാ­നേ­ജ്‌­മെന്റ്‌ ക്വാ­ട്ട­യിൽ ന­ഴ്‌­സിം­ഗ്‌ കോ­ഴ്‌­സു­കൾ­ക്ക്‌ പ്ര­വേ­ശ­നം ല­ഭി­ച്ച­വ­രെ സ­ഹാ­യ പ­രി­ധി­യിൽ ഉൾ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്‌. 2016 ഏ­പ്രിൽ ഒ­ന്നി­ന്‌ മുൻ­പ്‌ തി­രി­ച്ച­ട­വ്‌ ആ­രം­ഭി­ച്ച­വർ­ക്കാ­ണ്‌ സ­ഹാ­യം ല­ഭി­ക്കു­ക.
ആ­ദ്യ വർ­ഷം 90 ശ­ത­മാ­ന­വും ര­ണ്ടാം വർ­ഷം 75 ശ­ത­മാ­ന­വും മൂ­ന്നാം വർ­ഷം 50 ശ­ത­മാ­ന­വും നാ­ലാം വർ­ഷം 25 ശ­ത­മാ­ന­വും തു­ക സർ­ക്കാർ നൽ­കും.
നാ­ലു ല­ക്ഷം രൂ­പ­വ­രെ വി­ദ്യാ­ഭ്യാ­സ വാ­യ്‌­പ എ­ടു­ത്ത­തും 2016 മാർ­ച്ച്‌ 31ന്‌ മു­മ്പ്‌ നി­ഷ്‌­ക്രി­യാ­സ്‌­തി­യാ­യ­തു­മാ­യ വി­ഭാ­ഗ­ങ്ങ­ളിൽ സർ­ക്കാർ അ­ടി­സ്ഥാ­ന തു­ക­യു­ടെ 60 ശ­ത­മാ­നം സ­ഹാ­യം നൽ­കും. ബാ­ക്കി 40 ശ­ത­മാ­നം ലോ­ണെ­ടു­ത്ത­യാൾ അ­ട­യ്‌­ക്ക­ണം. നേ­ര­ത്തെ തു­ക അ­ട­ച്ചി­ട്ടു­ണ്ടെ­ങ്കിൽ അ­ത്‌ നാൽ­പ്പ­ത്‌ ശ­ത­മാ­ന­ത്തി­ലെ വി­ഹി­ത­മാ­യി ക­ണ­ക്കാ­ക്കും.
നാ­ലു ല­ക്ഷം രൂ­പ­യ്‌­ക്കു മു­ക­ളിൽ പ­ര­മാ­വ­ധി ഒൻ­പ­ത്‌ ല­ക്ഷം രൂ­പ വ­രെ ലോൺ എ­ടു­ക്കു­ക­യും നി­ഷ്‌­ക്രി­യാ­സ്‌­തി­യാ­യി മാ­റു­ക­യും ചെ­യ്‌­ത വി­ഭാ­ഗ­ങ്ങ­ളിൽ 50 ശ­ത­മാ­നം തു­ക, പ­ര­മാ­വ­ധി 2.40 ല­ക്ഷം രൂ­പ, ബാ­ങ്കു­ക­ളു­ടെ സ­മ്മ­ത­ത്തോ­ടെ പ്ര­ത്യേ­ക പാ­ക്കേ­ജിൽപെ­ടു­ത്തി നൽ­കും.
വാ­യ്‌­പാ­കാ­ല­യ­ള­വിൽ മ­ര­ണ­പ്പെ­ട്ട­തോ, അ­പ­ക­ടം മൂ­ലം ശാ­രീ­രി­ക­മാ­യോ മാ­ന­സി­ക­മാ­യോ വൈ­ക­ല്യം നേ­രി­ടു­ക­യോ ചെ­യ്‌­ത വി­ദ്യാർ­ത്ഥി­ക­ളു­ടെ വാ­യ്‌­പ­യു­ടെ മു­ഴു­വൻ പ­ലി­ശ­യും ബാ­ങ്ക്‌ ഇ­ള­വ്‌ ചെ­യ്‌­തു­കൊ­ടു­ക്കു­ന്ന­പ­ക്ഷം, മു­ഴു­വൻ വാ­യ്‌­പാ തു­ക­യും സർ­ക്കാർ നൽ­കും.

  Categories:
view more articles

About Article Author