വിവാദ തീരുമാനം റദ്ദാക്കിയതായി ഇന്ത്യൻ ഒളിമ്പിക്സ്‌ അസോസിയേഷൻ

വിവാദ തീരുമാനം റദ്ദാക്കിയതായി ഇന്ത്യൻ ഒളിമ്പിക്സ്‌ അസോസിയേഷൻ
January 11 04:45 2017

ഡൽഹി: ഇന്ത്യൻ ഒളിമ്പിക്സ്‌ അസോസിയേഷന്റെ (ഐഒഎ) ആജീവനാന്ത പ്രസിഡന്റായി സുരേഷ്‌ കൽമാഡിയേയും സെക്രട്ടറിയായി അഭയ്‌ ചൗട്ടാലയേയും നിയമിക്കാനുള്ള തീരുമാനം ഐഒഎ റദ്ദാക്കി.
ചെന്നൈയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ നിയമനത്തിന്‌ അംഗീകാരം നൽകിയിരുന്നില്ലെന്ന്‌ ഐഒഎ പ്രസിഡന്റ്‌ എൻരാമചന്ദ്രന്റെ വിശദീകരണം.
ഐഒഎയുടെ വാർഷിക യോഗത്തിലാണ്‌ കൽമാഡിയെയും അഭയ്‌ സിംഗ്‌ ചൗട്ടാലയെയും ആജീവനാന്ത പ്രസിഡന്റുമാരായി തെരഞ്ഞെടുത്തത്‌. നേരത്തെ ഐഒഎയുടെ തീരുമാനം പിൻവലിച്ചില്ലെങ്കിൽ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കുമെന്ന്‌ കേന്ദ്ര കായിക മന്ത്രാലയം മൂന്നാര്റിയിപ്പ്‌ നൽകിയിരുന്നു.
ഇന്ത്യൻ ഒളിമ്പികസ്്‌ അസോസിയേഷന്റെ നിയമപ്രകാരം കുറ്റാരോപിതരായവർ ഭരണസമിതിയിൽ വരാൻ പാടില്ല.
എന്നാൽ ഇത്‌ മറികടന്ന്‌ കോമൺവെൽത്ത്‌ ഗെയിംസ്‌ അഴിമതിക്കേസിൽ പത്ത്‌ മാസം ജയിൽ കിടന്ന കൽമാഡിയേയും അഴിമതി ആരോപണ വിധേയനായ ചൗട്ടാലയേയും തെരഞ്ഞെടുത്തത്‌ വൻ വിവാദത്തിന്‌ കാരണമായിരുന്നു.
കേന്ദ്ര കായിക മന്ത്രി വിജയ്‌ ഗോയലും മുൻ കായികമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ അജയ്‌ മാക്കനടക്കം നിരവധി പേർ ഐഒഎയുടെ തീരുമാനത്തെ വിമർശിച്ചിരുന്നു.

  Categories:
view more articles

About Article Author