വിവിപാറ്റ്‌ വോട്ടിങ്‌ യന്ത്രങ്ങൾ വാങ്ങുന്നതിന്‌ അംഗീകാരം

വിവിപാറ്റ്‌ വോട്ടിങ്‌ യന്ത്രങ്ങൾ വാങ്ങുന്നതിന്‌ അംഗീകാരം
April 20 04:45 2017

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ആർക്കാണ്‌ വോട്ട്‌ രേഖപ്പെടുത്തിയതെന്ന്‌ വോട്ടർക്ക്‌ ഉറപ്പിക്കാനുള്ള രസീത്‌ നൽകുന്ന സംവിധാനം (വിവിപാറ്റ്‌) ഉള്ള ഇലക്ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ ശുപാർശയ്ക്ക്‌ കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
വിവിപാറ്റ്‌ ഇല്ലാത്ത ഇലക്ട്രോണിക്‌ വോട്ടിങ്‌ യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനെതിരായ ഹർജിയിൽ കേന്ദ്രത്തിനും തിരഞ്ഞെടുപ്പ്‌ കമ്മിഷനും സുപ്രിംകോടതി നേരത്തെ നോട്ടീസ്‌ അയച്ചിരുന്നു. മേയ്‌ എട്ടിനകം മറുപടി നൽകാനാണ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌. വോട്ട്‌ രേഖപ്പെടുത്തുന്നയാൾക്ക്‌ താൻ ആർക്കാണ്‌ ചെയ്തതെന്ന്‌ ഉറപ്പുവരുത്താൻ സ്ലിപ്പ്‌ നൽകുന്നതാണ്‌ വിവിപാറ്റ്‌. ഈ സംവിധാനമുള്ള യന്ത്രങ്ങൾ ഇല്ലാത്തതിനാൽ ഉത്തർപ്രദേശിലടക്കം നടന്ന തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട്‌ നടന്നിട്ടുണ്ടെന്ന്‌ പ്രതിപക്ഷം പരാതി ഉന്നയിച്ചിരുന്നു.
2014 ലോക്സഭാ തെരഞ്ഞെടുപ്പ്‌ മുതൽ ഘട്ടംഘട്ടമായി നടപ്പാക്കാനായിരുന്നു നിർദ്ദേശം. വിവിപാറ്റ്‌ സംവിധാനം ഏർപ്പെടുത്താൻ 3000 കോടി രൂപയുടെ ചെലവ്‌ വരുമെന്നാണ്‌ കണക്കാക്കുന്നത്‌. ഈ തുകയാണ്‌ ഇപ്പോൾ സർക്കാർ അനുവദിച്ചത്‌.

  Categories:
view more articles

About Article Author