വി വി എസ്‌ ലക്ഷ്മണിനെതിരെ കടുത്ത വിമർശനവുമായി ഓസീസ്‌ മാധ്യമങ്ങൾ

വി വി എസ്‌ ലക്ഷ്മണിനെതിരെ കടുത്ത വിമർശനവുമായി ഓസീസ്‌ മാധ്യമങ്ങൾ
March 21 04:45 2017

സിഡ്നി: ഇന്ത്യയും ഓസീസും തമ്മിലുള്ള മത്സരങ്ങൾക്കിടെ ഫിൽ ഹ്യൂഗ്സിനെ അനാവശ്യമായി വലിച്ചിഴയ്ക്കുന്നുവെന്നാരോപിച്ച്‌ മുൻ ഇന്ത്യൻ താരം വിവിഎസ്‌ ലക്ഷ്മണിനെതിരെ കടുത്ത വിമർശനവുമായി ഓസീസ്‌ മാധ്യമങ്ങൾ. ലക്ഷ്മണിന്റെ വിമർശനം ഒട്ടും യോജിക്കാത്തതാണ്‌. ഹ്യൂഗ്സിന്റെ കുടുംബത്തിന്‌ വിഷമം ഉണ്ടാക്കുന്നതാണ്‌ ഇത്‌. അനാവശ്യമായാണ്‌ ലക്ഷ്മൺ ഹ്യൂഗ്സിനെ കോലി യുടെ വിഷയവുമായി താരതമ്യം ചെയ്തതെന്നും മാധ്യമങ്ങൾ വിമർശിച്ചു.
ഫീൽഡിങ്ങിനിടെ പരിക്കേറ്റ കോലിക്ക്‌ രണ്ടുദിവസത്തോളം ഗ്രൗണ്ടിൽ നിന്നും വിട്ടു നിന്നിരുന്നു.
ബൗണ്ടറി തടയുന്നതിനിടെയാണ്‌ കോലിയുടെ ഷോൾഡറിന്‌ പരിക്കേറ്റത്‌. കഴിഞ്ഞദിവസം ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ സമാനരീതിയിൽ ഫീൽഡ്‌ ചെയ്തിരുന്നു. ഇതിനുശേഷം പരിക്കേറ്റതായി അഭിനയിച്ച്‌ അദ്ദേഹം കോലിയെ കളിയാക്കുകയായിരുന്നു.
ഇതിന്‌ പിന്നാലെ സ്മിത്തും കോലിയെ കളിയാക്കിയിരുന്നു.
എന്നാൽ ഇന്ത്യൻ നായകനെ കളിയാക്കുന്നതെന്ന പേരിൽ പുറത്ത്‌ വന്ന സ്മിത്തിന്റെ ചിത്രം വ്യാജമാണെന്ന്‌ പിന്നീട്‌ തെളിയുകയായിരുന്നു.

  Categories:
view more articles

About Article Author