വെ­ള്ളി­വെ­ളി­ച്ച­ത്തിൽ നി­ന്നു­ള്ള വർ­ത്ത­മാ­ന­ങ്ങൾ

May 20 04:55 2017

മ­ല­യാ­ള സി­നി­മ­യു­ടെ അ­ക­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ര­ണ്ടു വാർ­ത്ത­കൾ ക­ഴി­ഞ്ഞ ദി­വ­സ­ങ്ങ­ളിൽ പു­റ­ത്തു­വ­ന്നി­ട്ടു­ണ്ട്‌. ര­ണ്ടിൽ ഒ­ന്നി­നു­മാ­ത്ര­മാ­ണ്‌ വ­ള­രെ­യ­ധി­കം പ്ര­ധാ­ന്യം ല­ഭി­ച്ച­തെ­ങ്കി­ലും ര­ണ്ടു വി­ഷ­യ­ങ്ങ­ളും മ­ല­യാ­ള ച­ല­ച്ചി­ത്ര­മേ­ഖ­ല­യെ സം­ബ­ന്ധി­ച്ച്‌ ഗൗ­ര­വ­മർ­ഹി­ക്കു­ന്ന­താ­ണ്‌.
പു­തു­താ­യി രൂ­പീ­ക­രി­ക്ക­പ്പെ­ട്ട വ­നി­ത ച­ല­ച്ചി­ത്ര പ്ര­വർ­ത്ത­ക­രു­ടെ സം­ഘ­ട­ന ക­ഴി­ഞ്ഞ ദി­വ­സം മു­ഖ്യ­മ­ന്ത്രി­യെ സ­ന്ദർ­ശി­ച്ച്‌ നൽ­കി­യ നി­വേ­ദ­ന­മാ­ണ്‌ ഇ­തിൽ ആ­ദ്യ­ത്തേ­ത്‌. അ­ത്ത­ര­മൊ­രു സം­ഘ­ട­ന രൂ­പം­കൊ­ള്ളു­ന്നു­വെ­ന്ന വാർ­ത്ത­കൾ നേ­ര­ത്തേ ത­ന്നെ പു­റ­ത്തു­വ­ന്നി­രു­ന്നു. ഈ മേ­ഖ­ല­യി­ലെ വ­നി­ത­കൾ അ­നു­ഭ­വി­ക്കു­ന്ന പ്ര­ശ്‌­ന­ങ്ങൾ പ­രി­ഹ­രി­ക്കു­ന്ന­തി­ന്‌ പ്ര­വർ­ത്തി­ക്കു­ക­യാ­ണ്‌ സം­ഘ­ട­ന­യു­ടെ ല­ക്ഷ്യ­മാ­യി പ്ര­ഖ്യാ­പി­ച്ചി­ട്ടു­ള്ള­ത്‌. എ­ന്തൊ­ക്കെ­യാ­ണ്‌ പ്ര­ധാ­ന പ്ര­ശ്‌­ന­ങ്ങ­ളെ­ന്നും അ­വ പ­രി­ഹ­രി­ക്കു­ന്ന­തി­ന്‌ സർ­ക്കാർ ത­ല­ത്തിൽ ഇ­ട­പെ­ട­ലു­കൾ ഉ­ണ്ടാ­ക­ണ­മെ­ന്നു­മാ­ണ്‌ സം­ഘ­ട­ന മു­ഖ്യ­മ­ന്ത്രി­ക്കു നൽ­കി­യ നി­വേ­ദ­ന­ത്തി­ന്റെ കാ­തൽ.
വെ­ള്ളി­വെ­ളി­ച്ച­ത്തിൽ ശോ­ഭ­യോ­ടെ പ്ര­കാ­ശി­ക്കു­ന്നു­വെ­ന്ന ധാ­ര­ണ നി­ല­നിൽ­ക്കു­ന്ന ഈ മേ­ഖ­ല­യിൽ വി­വേ­ച­നം ഉ­ണ്ടെ­ന്നും സു­ര­ക്ഷി­ത­ത്വ­മി­ല്ലെ­ന്നു­മാ­ണ്‌ അ­വർ ത­ന്നെ പ­റ­ഞ്ഞി­രി­ക്കു­ന്ന­ത്‌. ച­ല­ച്ചി­ത്ര മേ­ഖ­ല­യിൽ അ­ടി­സ്ഥാ­ന­പ­ര­മാ­യ മ­നു­ഷ്യാ­വ­കാ­ശ­ങ്ങൾ പോ­ലും സ്‌­ത്രീ­കൾ­ക്ക്‌ നി­ഷേ­ധി­ക്ക­പ്പെ­ടു­ക­യാ­ണ്‌. സി­നി­മ ഷൂ­ട്ടിം­ഗ്‌ ന­ട­ക്കു­ന്ന ലൊ­ക്കേ­ഷ­നു­ക­ളും ലൈം­ഗി­ക പീ­ഡ­ന നി­രോ­ധ­ന നി­യ­മ­ത്തി­ന്റെ പ­രി­ധി­യിൽ കൊ­ണ്ടു­വ­ര­ണം. ലൊ­ക്കേ­ഷ­നു­ക­ളിൽ ലൈം­ഗി­ക പീ­ഡ­ന പ­രാ­തി പ­രി­ഹാ­ര സെൽ രൂ­പീ­ക­രി­ക്ക­ണം. എ­ന്നി­ങ്ങ­നെ അ­തീ­വ ഗൗ­ര­വ­മു­ള്ള പ്ര­ശ്‌­ന­ങ്ങ­ളാ­ണ്‌ വ­നി­ത ച­ല­ച്ചി­ത്ര പ്ര­വർ­ത്ത­കർ ത­ന്നെ മു­ന്നോ­ട്ടു­വ­ച്ചി­രി­ക്കു­ന്ന­ത്‌.
അ­നാ­ശാ­സ്യ­ക­ര­മാ­യ നി­ര­വ­ധി പ്ര­വ­ണ­ത­കൾ ച­ല­ചി­ത്ര­മേ­ഖ­ല­യിൽ ഉ­ണ്ടെ­ന്ന­ത്‌ പ­ര­സ്യ­മാ­യ ര­ഹ­സ്യ­മാ­ണ്‌. ലൈം­ഗി­ക ചൂ­ഷ­ണം മാ­ത്ര­മ­ല്ല, സാ­മ്പ­ത്തി­ക ചൂ­ഷ­ണ­വും അ­തിൽ ഉൾ­പ്പെ­ടു­ന്നു­ണ്ട്‌. ഈ­യ­ടു­ത്ത്‌ പ്ര­മു­ഖ ന­ടി­ക്കു­നേ­രെ­ അ­ക്ര­മ­മു­ണ്ടാ­യ­പ്പോൾ പു­റ­ത്തു­വ­ന്ന സാ­മ്പ­ത്തി­ക മാ­ന­ങ്ങൾ­ക്ക്‌ സ്ഥി­രീ­ക­ര­ണം ഉ­ണ്ടാ­യി­ട്ടി­ല്ല. ന­ടി­ക്കു­നേ­രെ­യു­ണ്ടാ­യ അ­ക്ര­മ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട്‌ ഈ വി­ഷ­യം ഉ­ണ്ടാ­യി­രി­ക്കാ­നി­ട­യി­ല്ലെ­ങ്കി­ലും സാ­മ്പ­ത്തി­ക വി­ഷ­യ­ങ്ങൾ പൂർ­ണ­മാ­യും അ­വി­ശ്വ­സി­ക്കാ­വു­ന്ന­ത­ല്ല.
ഇ­തോ­ടൊ­പ്പം ത­ന്നെ­യാ­ണ്‌ ഈ മേ­ഖ­ല­യി­ലെ സ്‌­ത്രീ­പ­ങ്കാ­ളി­ത്ത­ത്തി­ന്റെ വി­ഷ­യ­വും ഉ­ന്ന­യി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­ത്‌. മ­ല­യാ­ള ച­ല­ച്ചി­ത്ര­മേ­ഖ­ല സാ­മൂ­ഹ്യ­മാ­യി ഇ­നി­യും മു­ന്നേ­റി­യി­ട്ടി­ല്ലെ­ന്ന യാ­ഥാർ­ഥ്യം കൂ­ടി സ്‌­ത്രീ­പ­ങ്കാ­ളി­ത്ത­ത്തി­ന്റെ കാ­ര്യം പ­രി­ശോ­ധി­ക്കു­മ്പോ­ഴെ­ങ്കി­ലും വെ­ളി­പ്പെ­ടു­ത്തു­ന്നു­ണ്ട്‌. എ­ല്ലാ തൊ­ഴിൽ മേ­ഖ­ല­യി­ലും സ്‌­ത്രീ പ­ങ്കാ­ളി­ത്തം വർ­ധി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണ്‌. അ­തി­ന­നു­സൃ­ത­മാ­യ സു­ര­ക്ഷാ ക്ര­മീ­ക­ര­ണ­ങ്ങൾ നി­യ­മ­പ­ര­മാ­യി ത­ന്നെ നി­ഷ്‌­കർ­ഷി­ക്ക­പ്പെ­ടു­ന്നു­മു­ണ്ട്‌. കേ­ര­ള­ത്തി­ലാ­ണെ­ങ്കിൽ ത്രി­ത­ല പ­ഞ്ചാ­യ­ത്ത്‌ തെ­ര­ഞ്ഞെ­ടു­പ്പു­ക­ളിൽ പോ­ലും അ­മ്പ­ത്‌ ശ­ത­മാ­നം സം­വ­ര­ണ­മാ­ണ്‌ നി­ല­നിൽ­ക്കു­ന്ന­ത്‌. എ­ന്നാൽ സി­നി­മ മേ­ഖ­ല­യി­ലെ സാ­ങ്കേ­തി­ക മേ­ഖ­ല­ക­ളിൽ 30 ശ­ത­മാ­ന­ത്തി­ന്റെ പ­ങ്കാ­ളി­ത്ത­മെ­ങ്കി­ലും ഉ­റ­പ്പാ­ക്ക­ണ­മെ­ങ്കിൽ കൂ­ടു­തൽ സു­ര­ക്ഷി­ത­ത്വ­മൊ­രു­ക്ക­ണ­മെ­ന്നാ­ണ്‌ സം­ഘ­ട­ന ആ­വ­ശ്യ­മു­ന്ന­യി­ച്ചി­രി­ക്കു­ന്ന­ത്‌. പ­ല ലൊ­ക്കേ­ഷ­നു­ക­ളി­ലും സ്‌­ത്രീ­കൾ­ക്ക്‌ മൂ­ത്ര­മൊ­ഴി­ക്കാൻ പോ­ലും സൗ­ക­ര്യ­മി­ല്ലെ­ന്ന പ­രാ­തി­യും ഉ­ന്ന­യി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ട്‌. ഇ­തെ­ല്ലാം മേ­ഖ­ല­യു­ടെ ശോ­ച­നീ­യ­വാ­സ്ഥ­യു­ടെ ആ­ഴ­മാ­ണ്‌ വ്യ­ക്ത­മാ­ക്കു­ന്ന­ത്‌.
ഇ­ക്കാ­ര്യ­ത്തിൽ അ­ടി­യ­ന്ത­ര ന­ട­പ­ടി­കൾ കൈ­ക്കൊ­ള്ളാ­മെ­ന്ന്‌ മു­ഖ്യ­മ­ന്ത്രി ഉ­റ­പ്പു നൽ­കി­യി­ട്ടു­ണ്ട്‌. ന­ട­പ­ടി­കൾ ഫ­ല­പ്ര­ദ­മാ­ക­ണ­മെ­ങ്കിൽ അ­തി­ന­നു­സൃ­ത­മാ­യ പൊ­ളി­ച്ചെ­ഴു­ത്ത്‌ വ­രു­ത്താൻ മേ­ഖ­ല­യ്‌­ക്ക­ക­ത്തു­ത­ന്നെ മുൻ­ക­യ്യു­ണ്ടാ­ക­ണം.
സൂ­പ്പർ­താ­ര­ങ്ങ­ളു­ടെ നി­യ­ന്ത്ര­ണ­ത്തിൽ മ­ല­യാ­ള­സി­നി­മ­യിൽ പ­രോ­ക്ഷ­മാ­യി നി­ല­നിൽ­ക്കു­ന്ന ജ­ന്മി­കു­ടി­യാൻ ബ­ന്ധ­ങ്ങ­ളെ സം­ബ­ന്ധി­ച്ചാ­യി­രു­ന്നു അ­ത്ര­യൊ­ന്നും വാർ­ത്താ പ്രാ­ധാ­ന്യം കി­ട്ടാ­തെ പോ­യ സം­വി­ധാ­യ­കൻ വി­ന­യ­ന്റെ പ­രാ­മർ­ശം. അ­ത്‌ അ­വ­സാ­നി­പ്പി­ക്കു­ന്ന­തി­ന്‌ താൻ ന­ട­ത്തി­യ നി­യ­മ­പോ­രാ­ട്ട­ത്തെ­കു­റി­ച്ചും അ­ദ്ദേ­ഹം പ­റ­ഞ്ഞു­വ­ച്ചി­ട്ടു­ണ്ട്‌.
സൂ­പ്പർ­താ­ര­ങ്ങ­ളും, സം­വി­ധാ­യ­ക­രും, അ­വ­രു­ടെ സിൽ­ബ­ന്ദി­ക­ളും നി­യ­ന്ത്രി­യ്‌­ക്കു­ന്ന വ­ലി­യൊ­രു മാ­ഫി­യ­സം­ഘം ത­ന്നെ മ­ല­യാ­ള സി­നി­മ­ലോ­ക­ത്ത്‌ ഉ­ണ്ടാ­കു­ക­യും, അ­വർ­ക്ക്‌ ഇ­ഷ്ട­മ­ല്ലാ­ത്ത ആ­രെ­യും വി­ല­ക്കേർ­പ്പെ­ടു­ത്തി, പു­റ­ത്താ­ക്കു­ക­യും ചെ­യ്യു­ന്ന സ്ഥി­തി­യു­ണ്ടെ­ന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞി­ട്ടു­ണ്ട്‌.
നേ­ര­ത്തേ­യും ഈ നി­ല­പാ­ട്‌ ത­ന്നെ­യാ­ണ്‌ അ­ദ്ദേ­ഹം സ്വീ­ക­രി­ച്ചി­രു­ന്ന­ത്‌. അ­ദ്ദേ­ഹം ന­ട­ത്തി­യ നി­യ­മ­പോ­രാ­ട്ട­ത്തി­ന്‌ അ­ടു­ത്ത­കാ­ല­ത്തു­ണ്ടാ­യ പ­രി­സ­മാ­പ്‌­തി­യും അ­ദ്ദേ­ഹം സൂ­ചി­പ്പി­ക്കു­ക­യു­ണ്ടാ­യി. സി­നി­മ­യ്‌­ക്ക­ക­ത്തു മാ­ത്ര­മ­ല്ല പു­റ­ത്തു­ള്ള വി­വാ­ദ­ങ്ങ­ളി­ലും സി­നി­മ മേ­ഖ­ല­യി­ലു­ള്ള­വർ ആ­രോ­പി­ത­രാ­കു­ന്നു­വെ­ന്ന­ത്‌ മേ­ഖ­ല­യ്‌­ക്ക്‌ അ­ക­ത്തു നി­ല­നിൽ­ക്കു­ന്ന ദു­ഷ്‌­പ്ര­വ­ണ­ത­കൾ കൊ­ണ്ടു­കൂ­ടി­യാ­ണ്‌. അ­തി­നാൽ ത­ന്നെ ശു­ദ്ധീ­ക­ര­ണ­പ്ര­ക്രി­യ അ­ക­ത്തു­നി­ന്നാ­ണ്‌ ശ­ക്ത­മാ­യി ആ­രം­ഭി­ക്കേ­ണ്ട­ത്‌.

  Categories:
view more articles

About Article Author