വെള്ളം പ്രാണവായുവിനോളം വിലപ്പെട്ട സമ്പത്ത്‌

വെള്ളം പ്രാണവായുവിനോളം വിലപ്പെട്ട സമ്പത്ത്‌
April 16 04:45 2017

വെള്ളം പ്രാണവായുവിനോളം വിലപ്പെട്ട സമ്പത്ത്‌ എന്ന്‌ ഓർമ്മപ്പെടുത്തുന്ന സമകാലീന വിഷയത്തെ ആസ്പദമാക്കി ശിവരാജ്‌ കഥയും,തിരക്കഥയും,എഴുതി സംവിധാനം ചെയ്യുന്ന മുപ്പത്‌ മിനിറ്റ്‌ ദൈർഘ്യം ഉള്ള ‘വെള്ളം’എന്ന സിനിമയുടെ ചിത്രീകരണം കൊല്ലത്തു ആരംഭിച്ചു.വറ്റിവരണ്ട ജലാശയങ്ങൾ കുടിവെള്ള സംഭരണികൾ എന്നും ഫയലുകളിൽ ഒതുങ്ങി തീരാൻ മാത്രം വിധിക്കപെട്ട ജല സംഭരണ പദ്ധതികൾ. മണലെടുപ്പും മാലിന്യ നിക്ഷേപം കൊണ്ടും മലീമസമായ ശുദ്ധജലതടാകങ്ങൾ.
വറ്റിവരണ്ടപുഴകൾ നമ്മൾ ചോദിക്കുന്ന ചോദ്യങ്ങൾക്കു കൃത്യമായ ഉത്തരം തരാതെ വഴിമാറിപോകുന്ന അധികാരികൾ.രൂക്ഷമായ ജലക്ഷാമം മൂലം മനുഷ്യർ വെള്ളത്തിനുവേണ്ടി ആയുധമെടുക്കുന്ന കാലം അതിവിദൂരമല്ല എന്നും പിടിവിട്ടുപോയ പ്രകൃതിയെ ഇനിയും .തിരികെ കൊണ്ടുവരാൻ നമുക്ക്‌ കഴിയുമെന്നും ഓർമ്മപ്പെടുത്തുന്ന ചിത്രം കാലത്തിന്റെ മറവിലയിലേക്കു ആണ്ടു പൊയ്ക്കൊണ്ടിരുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ ജലസ്രോതസ്സായ ശാസ്താംകോട്ട തടാകത്തിന്റെ ദൃശ്യപശ്ചാത്തലത്തിൽ നമുക്ക്‌ വറ്റിവരണ്ട ജലാശയങ്ങൾ സംരക്ഷിക്കാം എന്ന സന്ദേശമുയർത്തുന്ന രീതിയിൽ ആണ്‌ ചിത്രീകരിക്കുന്നത്‌ ജലാശയങ്ങൾ സംരക്ഷിക്കാൻ ഇന്നത്തെ യുവതലമുറയെ ബോധവൽക്കരിക്കാൻ സ്കൂൾ കോളേജ്‌ വിദ്യാർത്ഥികളെ അണിനിരത്തി തങ്കം ഹായ്‌ ഡെഫനിഷന്റെ ബാനറിൽ നിർമ്മിക്കുന്ന സിനിമയുടെ ക്യാമറ,എഡിറ്റിങ്‌ കണ്ണൻ,സുരേഷ്‌ ചൈത്രം,സോണിവിദ്യാധരൻ,അഖിൽരാജ്‌ ,മാസ്റ്റർ നവീൻ,അനു,ജയ,ബേബി ദിയ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.സിനിമയുടെ സ്വിച്ച്‌ ഓൺ കർമ്മം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജഗദമ്മ ടീച്ചർ നിർവഹിച്ചു.കൊല്ലത്തെ ചൈത്രം ഫിലിം സൊസൈറ്റി ആണ്‌ സിനിമയുടെ പ്രൊമോഷൻ.

  Categories:
view more articles

About Article Author