വേനൽക്കാല കരിച്ചെള്ളുകളെ സൂക്ഷി­ക്കുക

വേനൽക്കാല കരിച്ചെള്ളുകളെ സൂക്ഷി­ക്കുക
May 20 04:45 2017

വ­ലി­യ­ശാ­ല രാ­ജു
വേ­നൽ­ക്കാ­ലം ക­രി­ച്ചെ­ള്ളു­ക­ളു­ടെ കൂ­ടി കാ­ല­മാ­ണ്‌. ഇ­രു­ട്ടും ചൂ­ടു­മാ­ണ്‌ ഇ­വ­യ്‌­ക്ക്‌ വ­ള­രെ ഇ­ഷ്‌­ടം. മ­ഴ­യും ത­ണു­പ്പും തു­ട­ങ്ങി­യാൽ പ­റ­ന്ന്‌ സം­ര­ക്ഷി­ത താ­വ­ളം തേ­ടി എ­വി­ടെ­യെ­ങ്കി­ലും പോ­കും. 1970ക­ളിൽ തെ­ക്കൻ കേ­ര­ള­ത്തി­ലെ മു­പ്ളി­യി­ലെ റ­ബർ തോ­ട്ട­ങ്ങ­ളി­ലാ­ണ്‌ ഇ­വ­യെ വ്യാ­പ­ക­മാ­യി ക­ണ്ടു­തു­ട­ങ്ങി­യ­ത്‌. അ­തു­കൊ­ണ്ട്‌ ഇ­വ­യെ മു­പ്ളി­വ­ണ്ടു­കൾ എ­ന്നും പ­റ­യു­ന്നു. ഓ­ട്ടു­റു­മ, ഓ­ടൊ­രു­മ, ഓ­ട്‌­വ­ണ്ട്‌ എ­ന്നീ പേ­രു­ക­ളും ഇ­വ­യ്‌­ക്കു­ണ്ട്‌. ലു­പ്രോ­പ്‌­സ്‌­ട്രി­സ്റ്റി­സ്‌ എ­ന്നാ­ണ്‌ ശാ­സ്‌­ത്ര­നാ­മം. റ­ബർ­തോ­ട്ട­ങ്ങ­ളോ­ട്‌ ചേർ­ന്നു­ള്ള വീ­ടു­ക­ളിൽ ഇ­വ­യെ ചൂ­ടു­കാ­ല­ത്ത്‌ വ്യാ­പ­ക­മാ­യി ക­ണ്ടി­രു­ന്നെ­ങ്കി­ലും ഇ­പ്പോൾ എ­ല്ലാ വീ­ടു­ക­ളി­ലെ മ­ച്ചി­ലും ക­ത­കു­കൾ­ക്കി­ട­യി­ലും ജ­നൽ­പാ­ളി­ക­ളി­ലും അ­ട്ടി­അ­ട്ടി­യാ­യി പ­റ്റി­പ്പി­ടി­ച്ചി­രി­ക്കും. ഒ­രു കെ­ട്ടി­ട­ത്തിൽ ത­ന്നെ അ­ഞ്ച്‌ ല­ക്ഷം മു­തൽ അ­മ്പ­ത്‌ ല­ക്ഷം വ­രെ എ­ണ്ണം ക­രി­ച്ചെ­ള്ളു­ക­ളു­ണ്ടാ­യി­രു­ന്ന­താ­യി രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്‌. പ­ല­പ്പോ­ഴും ന­മ്മൾ കാ­ണാ­ത്ത സ്ഥ­ല­ങ്ങ­ളി­ലാ­യി­രി­ക്കും ഇ­വ­യു­ടെ വാ­സം.
ക­രി­ച്ചെ­ള്ളു­ക­ളെ കു­ടി­യൊ­ഴി­പ്പി­ക്കാൻ അ­ത്ര എ­ളു­പ്പ­മ­ല്ല. അ­ടർ­ത്തി മാ­റ്റാൻ ശ്ര­മി­ച്ചാൽ പ­ര­സ്‌­പ­രം ചേർ­ത്ത്‌ പി­ടി­ച്ച്‌ നിൽ­ക്കും. പ­ല­പ്പോ­ഴും ദേ­ഹ­ത്തും ഭ­ക്ഷ­ണ­ത്തി­ലു­മൊ­ക്കെ ഇ­വ വീ­ഴാ­റു­ണ്ട്‌. ഇ­വ പു­റ­പ്പെ­ടു­വി­ക്കു­ന്ന ഫി­നോ­ളി­ക്കാ­യി­ട്ടു­ള്ള സ്ര­വ­ങ്ങൾ തൊ­ലി പൊ­ള്ളി­ക്കും. കാ­തി­നു­ള­ളിൽ ക­യ­റി­യാൽ പ്ര­ശ്‌­ന­മാ­കും. വേ­റെ പ­റ­യ­ത്ത­ക്ക ശ­ല­‍്യ­മൊ­ന്നു­മി­ല്ലെ­ങ്കി­ലും ഇ­വ­യു­ടെ സാ­ന്നി­ധ്യം ന­മു­ക്ക്‌ അ­സ­‍്വ­സ്ഥ­ത­യു­ണ്ടാ­ക്കും.
ഒ­രു വർ­ഷ­മാ­ണ്‌ ഇ­വ­യു­ടെ ജീ­വി­ത­കാ­ല ച­ക്രം. ആൺ പെൺ വ­ണ്ടു­കൾ ത­മ്മിൽ കാ­ഴ്‌­ച­യിൽ പ്ര­ക­ട­മാ­യ വ്യ­താ­സ­മി­ല്ല. മു­ക്കാൽ സെന്റീ­മീ­റ്റർ നീ­ള­മു­ള്ള ഇ­വ­യ്‌­ക്ക്‌ ക­ട്ടി­യു­ള്ള പു­റ­ന്തോ­ടാ­ണു­ള്ള­ത്‌. പെൺ വ­ണ്ട്‌ 10 മു­തൽ 15 വ­രെ മു­ട്ട­യി­ടും. വി­രി­ഞ്ഞി­റ­ങ്ങു­ന്ന കു­ഞ്ഞ്‌ പു­ഴു­ക്കൾ­ക്ക്‌ വെ­ളു­ത്ത നി­റ­മാ­ണെ­ങ്കി­ലും കു­റ­ച്ചു­സ­മ­യം­കൊ­ണ്ട്‌ ക­റു­ക്കും. ഇ­ല­കൾ തി­ന്ന്‌ വ­ളർ­ച്ച­യു­ടെ അ­ഞ്ച്‌ ഘ­ട്ടം ഒ­രു മാ­സം­കൊ­ണ്ട്‌ തീർ­ത്ത്‌ പ്യൂ­പ്പ­യാ­യി മാ­റും. പ്യൂ­പ്പ­യ്‌­ക്ക്‌ വ­ണ്ടാ­യി മാ­റാൻ മൂ­ന്ന്‌ ദി­വ­സം മ­തി. ജീ­വി­ത­ത്തിൽ ഭൂ­രി­ഭാ­ഗം സ­മ­യ­വും ഭ­ക്ഷ­ണ­മി­ല്ലാ­തെ ക­ഴി­ഞ്ഞു­കൂ­ടാൻ ഇ­വ­യ്‌­ക്കാ­കും.
കേ­ര­ള­ത്തിൽ നാ­ലി­നം ക­രി­ച്ചെ­ള്ളു­ക­ളെ­യാ­ണ്‌ ഇ­തു­വ­രെ ക­ണ്ടെ­ത്തി­യി­ട്ടു­ള്ള­ത്‌. മ­ഴ തു­ട­ങ്ങി­യാൽ ഓ­രോ ത­ല­മു­റ­യും ഒ­ഴി­യാ­ബാ­ധ പോ­ലെ മുൻ ത­ല­മു­റ കൈ­യേ­റി­യ സ്ഥ­ലം ത­ന്നെ ക­യ്യ­ട­ക്കി സു­ര­ക്ഷി­ത­മാ­യി കു­ടി­യി­രി­ക്കും. പി­ന്നെ അ­ടു­ത്ത വേ­ന­ലാ­കും വ­രെ തീ­റ്റ­യും കു­ടി­യു­മൊ­ന്നു­മി­ല്ലാ­തെ ഒ­രു അ­ന­ക്ക­വും ഇ­ല്ലാ­തെ ഇ­രുൾ­മൂ­ല­ക­ളിൽ അ­ട്ടി­യി­ട്ട്‌ ഉ­റ­ക്കം. ക­റി­ച്ചെ­ള്ളു­ക­ളു­ടെ ഈ കെ­ട്ടി­ട കു­ടി­യാ­യ്‌­മ­യു­ടെ ര­ഹ­സ്യം ഇ­പ്പോ­ഴും അ­ജ്ഞാ­ത­മാ­ണ്‌. ത­ല­മു­റ ക­യ്യേ­റി ഇ­രു­പ­ത്‌ വർ­ഷം വ­രെ തു­ടർ­ച്ച­യാ­യി ഒ­രേ കെ­ട്ടി­ടം വി­ടാ­തെ കൈ­യ­ട­ക്കി­യ ക­രി­ച്ചെ­ള്ളു­ക­ളു­ള്ള പ്ര­ദേ­ശ­ങ്ങ­ളു­ണ്ട്‌.
സാ­ധാ­ര­ണ മി­ക്ക ചെ­റു­വ­ണ്ടു­ക­ളെ­യും അ­ന­ങ്ങാ­തി­രു­ന്ന്‌ പി­ടി­ക്കു­ന്ന പ­ല്ലി­ക­ളോ മ­റ്റ്‌ ഇ­ര­പി­ടി­യൻ­മാ­രോ ഈ ക­രിം­വ­ണ്ടു­ക­ളു­ടെ അ­ടു­ത്ത്‌ പോ­ലും വ­രി­ല്ല. ഇ­വ­യു­ടെ വ­ല്ലാ­ത്ത ദുർ­ഗ­ന്ധ­മാ­ണി­തി­ന്‌ കാ­ര­ണ­മെ­ന്നാ­ണ്‌ നി­ഗ­മ­നം.
മു­പ്പി­വ­ണ്ടു­ക­ളെ ന­ശി­പ്പി­ക്കാൻ ഇ­ന്ത്യൻ റ­ബർ ഗ­വേ­ഷ­ണ­കേ­ന്ദ്രം ഇ­പ്പോൾ ശു­പാർ­ശ ചെ­യ്യു­ന്ന കീ­ട­നാ­ശി­നി­യാ­ണ്‌ “ഫെൻ­വാ­ലി­റേ­റ്റ്‌”. ഇ­തി­ന്റെ .02 ശ­ത­മാ­നം വീ­ര­‍്യ­മു­ള്ള ലാ­യ­നി (ടാ­റ്റാ­ഫെൻ20ഇ­സി അ­ല്ലെ­ങ്കിൽ ആർ­ഥെൻ 20ഇ­സി ഒ­രു മി­ല്ലി ലി­റ്റർ ഒ­രു ലി­റ്റർ വെ­ള്ള­ത്തിൽ ക­ലർ­ത്തി­യ­ത്‌) വ­ണ്ടു­കൾ കൂ­ടി­യി­രി­ക്കു­ന്ന സ്ഥ­ല­ങ്ങ­ളിൽ സ്‌­പ്രേ ചെ­യ്‌­താൽ മ­തി­യാ­കും. കീ­ട­നാ­ശി­നി പ്ര­യോ­ഗി­ക്കു­മ്പോൾ ആ­രോ­ഗ­‍്യ­പ്ര­ശ്‌­നം ഉ­ണ്ടാ­കാ­തി­രി­ക്കാൻ വേ­ണ്ട മുൻ­ക­രു­ത­ലെ­ടു­ക്ക­ണം.
ആ­ഗോ­ള­താ­പ­നം വർ­ധി­ക്കു­ന്ന­ത്‌ ഈ ജീ­വി­ക്ക്‌ അ­നു­കൂ­ല സാ­ഹ­ച­ര്യ­മു­ണ്ടാ­ക്കും. കാ­ലാ­വ­സ്ഥ വ്യ­തി­യാ­ന­മാ­ണ്‌ മു­പ്ളി വ­ണ്ടു­കൾ പെ­റ്റു­പെ­രു­കാൻ കാ­ര­ണ­മാ­കു­ന്ന­ത്‌. മ­ഴ­ക്കാ­ലം കു­റ­യു­ന്ന­ത്‌ ഇ­വ­യ്‌­ക്ക്‌ അ­നു­ഗ്ര­ഹ­മാ­ണ്‌.

  Categories:
view more articles

About Article Author