വോ­ട്ടി­ങ്‌ മെ­ഷീ­നി­ലെ കൃ­ത്രി­മം തെ­ര­ഞ്ഞെ­ടു­പ്പ്‌ ക­മ്മി­ഷ­ന്റെ അ­വ­ത­ര­ണം ഇ­ന്ന്‌

വോ­ട്ടി­ങ്‌ മെ­ഷീ­നി­ലെ കൃ­ത്രി­മം തെ­ര­ഞ്ഞെ­ടു­പ്പ്‌ ക­മ്മി­ഷ­ന്റെ അ­വ­ത­ര­ണം ഇ­ന്ന്‌
May 20 03:20 2017

ന്യൂ­ഡൽ­ഹി: രാ­ജ്യ­ത്ത്‌ തെ­ര­ഞ്ഞെ­ടു­പ്പു­ക­ളിൽ ഉ­പ­യോ­ഗി­ക്കു­ന്ന വോ­ട്ടി­ങ്‌ മെ­ഷീ­നി­ലെ കൃ­ത്രി­മം സം­ബ­ന്ധി­ച്ച്‌ തെ­ര­ഞ്ഞെ­ടു­പ്പ്‌ ക­മ്മി­ഷ­ന്റെ അ­വ­ത­ര­ണം ഇ­ന്ന്‌ ന­ട­ക്കും.
ഇ­ല­ക്‌­ട്രോ­ണി­ക്‌ വോ­ട്ടിങ്‌ യ­ന്ത്ര­ങ്ങ­ളു­ടെ വി­ശ്വാ­സ്യ­ത സം­ബ­ന്ധി­ച്ച്‌ വ്യാ­പ­ക­മാ­യി പ­രാ­തി­കൾ ഉ­യ­ർ­ന്ന സാ­ഹ­ച­ര്യ­ത്തി­ലാ­ണ്‌ യ­ന്ത്ര­ങ്ങ­ളിൽ കൃ­ത്രി­മം ന­ട­ത്താ­നാ­കി­ല്ലെ­ന്ന്‌ വ്യ­ക്ത­മാ­ക്കു­ന്ന­തി­ന്‌ വേ­ണ്ടി­ തി­ര­ഞ്ഞെ­ടു­പ്പ്‌ ക­മ്മി­ഷ­ന്റെ നേ­തൃ­ത്വ­ത്തിൽ ത­ത്സ­മ­യ അ­വ­ത­ര­ണം ഇ­ന്ന്‌ ന­ട­ത്തു­ന്ന­ത്‌. ഡൽ­ഹി­യി­ലെ വി­ജ്ഞാൻ ഭ­വ­നിൽ ക­മ്മി­ഷ­ന്റെ വാർ­ത്താ സ­മ്മേ­ള­ന­ത്തി­നി­ടെ­യാ­വും ര­ണ്ട്‌ മ­ണി­ക്കൂർ നീ­ളു­ന്ന ത­ത്സ­മ­യ അ­വ­ത­ര­ണം.
വോ­ട്ടി­ങ്‌ യ­ന്ത്ര­ങ്ങ­ളിൽ കൃ­ത്രി­മം ന­ട­ത്താൻ ക­ഴി­യു­മെ­ന്ന്‌ തെ­ളി­യി­ക്കാൻ അ­വ­സ­രം നൽ­കു­ന്ന ഇ വി എം ഹാ­ക്ക­ത്തോ­ണി­ന്റെ തീ­യ­തി­യും ക­മ്മി­ഷൻ ഇ­ന്ന്‌ പ്ര­ഖ്യാ­പി­ച്ചേ­ക്കും. അ­ടു­ത്തി­ടെ ന­ട­ന്ന തെ­ര­ഞ്ഞെ­ടു­പ്പു­ക­ളിൽ ബി ജെ പി വൻ വി­ജ­യം നേ­ടി­യ­ത്‌ വോ­ട്ടി­ങ്‌ യ­ന്ത്ര­ങ്ങ­ളിൽ കൃ­ത്രി­മം ന­ട­ത്തി­യതാ­ണെ­ന്ന ആ­രോ­പ­ണം ഉ­യർ­ന്ന സാ­ഹ­ച­ര്യ­ത്തി­ലാ­ണ്‌ ഇ വി എം ഹാ­ക്ക­ത്തോൺ ഉൾ­പ്പെ­ടെ­യു­ള്ള ന­ട­പ­ടി­ക­ളു­മാ­യി ക­മ്മി­ഷൻ രം­ഗ­ത്തെ­ത്തി­യ­ത്‌. കെ­ജ്‌­രി­വാ­ളി­ന്റെ ആം ആ­ദ്‌­മി പാർ­ട്ടി­യാ­ണ്‌ വോ­ട്ടി­ങ്‌ യ­ന്ത്ര­ങ്ങ­ളിൽ കൃ­ത്രി­മം ന­ട­ന്നു­വെ­ന്ന ആ­രോ­പ­ണ­വു­മാ­യി ആ­ദ്യം രം­ഗ­ത്തെ­ത്തി­യ­ത്‌. പി­ന്നീ­ട്‌ മ­റ്റു­പാർ­ട്ടി­ക­ളും സ­മാ­ന­മാ­യ ആ­രോ­പ­ണം ഉ­ന്ന­യി­ച്ചു. കോൺ­ഗ്ര­സി­ന്റെ നേ­തൃ­ത്വ­ത്തിൽ പ്ര­തി­പ­ക്ഷ പാർ­ട്ടി­കൾ രാ­ഷ്ട്ര­പ­തി പ്ര­ണ­ബ്‌ മു­ഖർ­ജി­യെ സ­ന്ദർ­ശി­ച്ച്‌ ഇ­തു­സം­ബ­ന്ധി­ച്ച പ­രാ­തി നൽ­കു­ക­യും ചെ­യ്‌­തി­രു­ന്നു. വോ­ട്ടി­ം­ങ്‌ ­മെ­ഷീ­നിൽ കൃ­ത്രി­മം കാ­ണി­ക്കാ­മെ­ന്ന്‌ ഡൽ­ഹി നി­യ­മ­സ­ഭ­യിൽ ആം ­ആ­ദ്‌­മി നേ­താ­ക്കൾ വി­വ­രി­ച്ച­തി­ന്‌ തൊ­ട്ടു­പി­ന്നാ­ലെ­യാ­ണ്‌ തെ­ര­ഞ്ഞെ­ടു­പ്പ്‌ ക­മ്മി­ഷ­ന്റെ അ­വ­ത­ര­ണം. വോ­ട്ടി­ങ്‌ മെ­ഷീ­നിൽ കൃ­ത്രി­മം കാ­ണി­ക്കാ­മെ­ന്ന ആം­ ആ­ദ്‌­മി­യു­ടെ വാ­ദ­ങ്ങ­ളെ­ല്ലാം ത­ള്ളി­യ തെ­ര­ഞ്ഞെ­ടു­പ്പ്‌ ക­മ്മി­ഷൻ മെ­ഷീ­ന്റെ ആ­ദ്യ­കാ­ല പ­തി­പ്പ്‌ ഉ­പ­യോ­ഗി­ച്ചാ­ണ്‌ കൃ­ത്രി­മം കാ­ണി­ക്കാ­മെ­ന്ന്‌ തെ­ളി­യി­ച്ച­തെ­ന്നും പ­രി­ഷ്‌­ക­രി­ക്കാ­ത്ത പ­തി­പ്പിൽ എ­ന്തു­മാ­ജി­ക്കും ആ­വാ­മെ­ന്നും പ­റ­ഞ്ഞു.
മെ­യ്‌ 12ന്‌ ഏ­ഴ്‌ ദേ­ശീ­യ പാർ­ട്ടി­ക­ളു­ടെ­യും 48 സം­സ്ഥാ­ന പാർ­ട്ടി­ക­ളു­ടെ­യും പ്ര­തി­നി­ധി­ക­ളെ വി­ളി­ച്ച്‌ വോ­ട്ടി­ങ്‌ മെ­ഷീ­നിൽ കൃ­ത്രി­മം കാ­ണി­ക്കാ­നാ­കി­ല്ലെ­ന്ന്‌ തെ­ര­ഞ്ഞെ­ടു­പ്പ്‌ ക­മ്മി­ഷൻ വ്യ­ക്ത­മാ­ക്കി­യി­രു­ന്നു. എ­ന്നാൽ യോ­ഗ­ത്തി­ന്‌ ശേ­ഷം കൃ­ത്രി­മം തെ­ളി­യി­ക്കാ­നാ­യി പ്ര­ദർ­ശ­നം സം­ഘ­ടി­പ്പി­ക്കാ­മെ­ന്ന വാ­ഗ്‌­ദാ­ന­ത്തിൽ നി­ന്ന്‌ തെ­ര­ഞ്ഞെ­ടു­പ്പ്‌ ക­മ്മി­ഷൻ പി­റ­കോ­ട്ട്‌ പോ­യെ­ന്ന്‌ എ എ പി നേ­താ­വ്‌ അ­ര­വി­ന്ദ്‌ കെ­ജ്‌­രി­വാൾ ആ­രോ­പി­ച്ചി­രു­ന്നു. തു­ടർ­ന്ന്‌ പ്ര­ദർ­ശ­ന­ത്തി­ന്റെ തീ­യ­തി ഉ­ടൻ പ്ര­ഖ്യാ­പി­ക്കു­മെ­ന്ന്‌ ക­മ്മി­ഷൻ അ­റി­യി­ക്കു­ക­യാ­യി­രു­ന്നു. ഈ­യി­ടെ അ­ഞ്ചു സം­സ്ഥാ­ന­ങ്ങ­ളി­ലേ­ക്ക്‌ ന­ട­ന്ന തെ­ര­ഞ്ഞെ­ടു­പ്പിൽ വോ­ട്ടിങ്‌ മെ­ഷീ­നിൽ കൃ­ത്രി­മം കാ­ണി­ച്ചാ­ണ്‌ ബി ജെ­പി വി­ജ­യം നേ­ടി­യ­തെ­ന്ന ആ­രോ­പ­ണ­വു­മാ­യി ആം ആ­ദ്‌­മി പാർ­ട്ടി­യും മാ­യാ­വ­തി­യു­ടെ ബ­ഹു­ജൻ സ­മാ­ജ്‌ പാർ­ട്ടി­യു­മാ­ണ്‌ ആ­ദ്യം രം­ഗ­ത്തെ­ത്തി­യി­രു­ന്ന­ത്‌.

  Categories:
view more articles

About Article Author