വൻ ഇളവുകളുമായി എയർ എഷ്യ

വൻ ഇളവുകളുമായി എയർ എഷ്യ
March 15 04:50 2017

മുംബൈ: ആഭ്യന്തര വിമാന യാത്ര നിരക്കിൽ വൻ ഇളവുകളുമായി എയർ എഷ്യ. തെരഞ്ഞെടുത്ത റൂട്ടുകളിൽ 899 രൂപക്ക്‌ സഞ്ചരിക്കാനുള്ള ഓഫറാണ്‌ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്‌. സെപ്റ്റംബർ ഒന്ന്‌ മുതൽ 2018 ജൂൺ അഞ്ച്‌ വരെയാണ്‌ ഈ ഓഫർ പ്രകാരം യാത്ര ചെയ്യാൻ സാധിക്കുക. ഓഫർ ലഭ്യമാകണമെങ്കിൽ മാർച്ച്‌ 19നകം ടിക്കറ്റുകൾ ബുക്ക്‌ ചെയ്യണം.
ഹൈദരാബാദിൽ നിന്ന്‌ ബംഗളൂരുവിലേക്ക്‌ ഓഫർ പ്രകാരം 899 രൂപ നൽകി പറക്കാം. കേരളത്തിൽ കൊച്ചിയിൽ നിന്ന്‌ ബംഗളൂരുവിലേക്ക്‌ 1299 രൂപയും ഹൈദരാബാദിലേക്ക്‌ 1599 രൂപയും വിശാഖപട്ടണത്തേക്ക്‌ 2599 രൂപയുമാണ്‌ നിരക്ക്‌. അന്താരാഷ്ട്ര വിമാന സർവീസുകൾക്കും എയർ ഏഷ്യ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. കൊച്ചിയിൽ നിന്ന്‌ ബാങ്കോക്കിലേക്ക്‌ 3,990 രൂപയും ക്വാലാലംപൂരിലേക്ക്‌ 2,999 രൂപയുമാണ്‌ എയർ എഷ്യയുടെ നിരക്ക്‌.

  Categories:
view more articles

About Article Author