ശശികലക്ക്‌ ജയിലിൽ പ്രത്യേക പരിഗണന; വീഡിയോ ചിലർ നശിപ്പിച്ചതായി ഡിഐജി ഡി രൂപ

ശശികലക്ക്‌ ജയിലിൽ പ്രത്യേക പരിഗണന; വീഡിയോ ചിലർ നശിപ്പിച്ചതായി ഡിഐജി ഡി രൂപ
July 17 04:44 2017

ബംഗളൂരു: പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ എഐഎഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി കെ ശശികലയ്ക്കുള്ള പ്രത്യേക പരിഗണന തെളിയിക്കുന്ന വീഡിയോ ദൃശ്യം ഉദ്യോഗസ്ഥരിൽ ചിലർ തന്നെ നശിപ്പിച്ചതായി ജയിൽ ഡിഐജി ഡി രൂപ. താൻ സമർപ്പിച്ച റിപ്പോർട്ടിനെ സാധൂകരിക്കുന്ന ദൃശ്യങ്ങൾ വിഡിയോ ക്യാമറയിൽ പകർത്തിയിരുന്നു.
ജയിൽ ഓഫീസിലെ വീഡിയോ ക്യാമറയാണ്‌ ഉപയോഗിച്ചത്‌. ജയിൽ ഓഫീസിലെ ഉദ്യോഗസ്ഥനോട്‌ വീഡിയോ ഡൗൺലോഡ്‌ ചെയ്തു പെൻഡ്രൈവിലാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ക്യാമറ തിരികെ കിട്ടിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉണ്ടായിരുന്നില്ല.
ശശികലയ്ക്കു ജയിലിൽ അനുവദിച്ചിരിക്കുന്ന സൗകര്യങ്ങളുടെ തെളിവുകളെല്ലാം വീഡിയോയിൽ ഉണ്ടായിരുന്നുവെന്നും രൂപ അവകാശപ്പെട്ടു. സന്ദർശകരെ കാണാൻ ശശികലയ്ക്കു പ്രത്യേക സ്ഥലം തന്നെ അനുവദിച്ചിരുന്നു. വനിതാ സെൽ സന്ദർശിച്ചിട്ടില്ലെന്ന ഡിജിപി സത്യനാരായണ റാവുവിന്റെ പ്രസ്താവനയും ഡിഐജി തള്ളി. ജൂലൈ പത്തിനാണു ശശികലയെ പാർപ്പിച്ച സെൽ സന്ദർശിച്ചത്‌. ജയിലിലെ കൂടുതൽ ക്രമക്കേടുകൾ ചീഫ്‌ സെക്രട്ടറിക്കു സമർപ്പിക്കുന്ന രണ്ടാമത്തെ റിപ്പോർട്ടിൽ ഉൾപ്പെടുത്തുമെന്നും അവർ പറഞ്ഞു. വിവരങ്ങൾ ശേഖരിക്കുന്നതിനിടെ ഡിഐജിയും ജയിലിലെ ഒരു ജീവനക്കാരനുമായി വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്‌. ആരോപണങ്ങൾ അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സംഘം എത്തുന്നതിനു മുന്നോടിയായാണ്‌ ഇരു ഉദ്യോഗസ്ഥരും ജയിലിലെത്തിയത്‌.

  Categories:
view more articles

About Article Author