ശുചീകരണ പ്രവർത്തനങ്ങൾക്ക്‌ ജനങ്ങളാകെ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി പിണറായി വിജയൻ

ശുചീകരണ പ്രവർത്തനങ്ങൾക്ക്‌ ജനങ്ങളാകെ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി പിണറായി വിജയൻ
June 19 04:45 2017

തിരുവനന്തപുരം: പനിയും പകർച്ചവ്യാധികളും വ്യാപിക്കുന്നത്‌ തടയാൻ ജനങ്ങൾ ഒറ്റക്കെട്ടായി ശുചീകരണ പ്രവർത്തനങ്ങൾക്ക്‌ മുന്നിട്ടിറങ്ങണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. രാഷ്ട്രീയ പാർട്ടികളും തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകളും ക്ലബ്ബുകളുമെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം.
മാലിന്യ നിർമ്മാർജ്ജനത്തിന്‌ പൊതുജന സഹകരണത്തോടെ സർക്കാർ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തി വരികയാണ്‌. എന്നാൽ അതിൽ പൂർണ്ണ വിജയം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യമാണ്‌ പകർച്ചപ്പനി വ്യാപിക്കാൻ ഇടയാക്കുന്നത്‌. മാലിന്യ നിർമ്മാർജ്ജനവും കൊതുക്‌ നശീകരണവും ഫലപ്രദമായി നടത്തിയ പ്രദേശങ്ങളിൽ പനി വ്യാപിക്കുന്നതിൽ കുറവ്‌ ഉണ്ടായിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പനി വ്യാപിക്കുന്നത്‌ തടയാനും രോഗം ബാധിച്ചവർക്ക്‌ അടിയന്തിര ചികിത്സ ലഭ്യമാക്കാനും സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്‌.
എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യത്തിന്‌ മരുന്നും ഡോക്ടമാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്‌. മാലിന്യ നിർമാർജ്ജനം പൂർണ്ണമാക്കുകയും ശുചീകരണത്തിൽ ശ്രദ്ധിക്കുകയും ചെയ്തില്ലെങ്കിൽ പകർച്ചവ്യാധികളെ അകറ്റി നിർത്താൻ കഴിയില്ല. വ്യക്തിശുചിത്വം മാത്രം പോരാ, വീടും പരിസരവും പൊതുസ്ഥലങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കാൻ ഓരോ വ്യക്തിക്കും ഉത്തരവാദിത്വമുണ്ട്‌. പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട്‌ ജനങ്ങളാകെ ഒറ്റ മനസ്സോടെ ശുചീകരണ പ്രവർത്തനങ്ങൾക്ക്‌ മുന്നിട്ടിറങ്ങണമെന്ന്‌ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

  Categories:
view more articles

About Article Author