ശ്രീജേഷിന്‌ പരിക്ക്‌; ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായി മൻപ്രീത്‌ സിങ്ങിനെ നിയമിച്ചു

ശ്രീജേഷിന്‌ പരിക്ക്‌; ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായി മൻപ്രീത്‌ സിങ്ങിനെ നിയമിച്ചു
May 19 04:45 2017

ബെർലിൻ: ജർമനിയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനായി മൻപ്രീത്‌ സിങ്ങിനെ നിയമിച്ചു.
മലയാളിയായ നായകൻ പി ആർ ശ്രീജേഷിന്‌ പരിക്കേറ്റതിനെ തുടർന്നാണ്‌ മൻപ്രീത്‌ സിങ്ങിനെ പുതിയ ക്യാപ്റ്റനായി ചുമതല നൽകിയത്‌. കാൽമുട്ടിനേറ്റ പരുക്ക്‌ മൂലം ടൂർണമെന്റ്‌ നിന്ന്‌ ശ്രീജേഷിനു നഷ്ടപ്പെടും. ജർമ്മനി യെയും ബെൽജിയത്തിനെയും ആയിരിക്കും ഇന്ത്യആദ്യ ടൂർണമെന്റിൽ നേരിടുക.
അതിനു ശേഷം കാനഡ, നെതർലാൻഡ്സ്‌, പാക്കിസ്ഥാൻ, സ്കോട്ട്‌ ലാൻഡ്‌ എന്നീ രാജ്യങ്ങളുമായുള്ള ടൂർണമെന്റ്‌ ലണ്ടനിൽ വെച്ച്‌ നടക്കും.
ഗോൾകീപ്പർമാർ: ആകാശ്‌ ചിക്ടെ, വികാസ്‌ ദാഹിയ ഡിഫെൻഡേർസ്സ്‌ : പർദീപ്‌ മോർ, കോതജിത്‌ സിംഗ്‌, സുരേണ്ടർ കുമാർ, രൂപീന്ദർപാൽ സിംഗ്‌, ഹർമൻപ്രീത്‌ സിംഗ്‌.
മിഡ്ഫീൽഡർമാർ: ചിംഗ്ലൻസ സിംഗ്‌ കങ്ങാംഗം (വൈസ്‌ ക്യാപ്റ്റൻ), എസ്‌.കെ. ഉത്തപ്പ, സത്ബീർ സിംഗ്‌, സർദാർ സിംഗ്‌, മൻപ്രീത്‌ സിംഗ്‌ (ക്യാപ്റ്റൻ), ഹർജീത്‌ സിംഗ്‌. ഫോർവേർഡ്സ്‌: രാമന്ദീപ്‌ സിംഗ്‌, എസ്‌.വി. സുനിൽ, തൽവിന്ദർ സിങ്‌, മൻദീപ്‌ സിംഗ്‌, ആകാശ്ദീപ്‌ സിംഗ്‌ എന്നിവരാണ്‌ മറ്റ്‌ ടീം അംഗങ്ങൾ.

  Categories:
view more articles

About Article Author