ശ്രീനിവാസൻ ആദ്യമായി പാടിയ ചലച്ചിത്ര ഗാനം പുറത്തിറങ്ങി

ശ്രീനിവാസൻ ആദ്യമായി പാടിയ ചലച്ചിത്ര ഗാനം പുറത്തിറങ്ങി
June 16 04:45 2017

കൊച്ചി: അയാൾ ശശി എന്ന ചിത്രത്തിന്‌ വേണ്ടി നടൻ ശ്രീനിവാസൻ ആദ്യമായി പാടിയ ഗാനം പുറത്തിറങ്ങി. വി വിനയകുമാർ രചിച്ച്‌ ബാസിൽ സി ജെ ഈണമിട്ട ‘അക്കനെയിൽ തന്നാൽ ചക്കനെയില്‌’ എന്ന ഗാനം യൂട്യൂബിലാണ്‌ പുറത്തിറക്കിയത്‌. കൊച്ചു പ്രേമൻ, മറിമായം ശ്രീകുമാർ, അനിൽ നെടുമങ്ങാട്‌, ദിവ്യ ഗോപിനാഥ്‌ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റ്‌ അഭിനേതാക്കൾ. ഏറെ നിരൂപകശ്രദ്ധ നേടിയ ‘അസ്തമയം വരെ’ എന്ന ചിത്രത്തിന്‌ ശേഷം സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച രണ്ടാമത്തെ ചലച്ചിത്രമാണ്‌ അയാൾ ശശി. പിക്സ്‌ ആൻഡ്‌ ടേൽസിന്റെ ബാനറിൽ ഛായാഗ്രാഹകൻ പി സുകുമാറും സുധീഷ്‌ പിള്ളയും ചേർന്നാണ്‌ ചിത്രം നിർമിച്ചിരിക്കുന്നത്‌.

  Categories:
view more articles

About Article Author