Thursday
17 Aug 2017

ഷാഡോ

By: Web Desk | Sunday 18 June 2017 4:45 AM IST

ലോക സിനിമയിൽ ആദ്യമായി ഒരു ക്യാമറാമാനും, ക്യാമറായും പ്രധാന കഥാപാത്ര ങ്ങളായി എത്തുന്ന ചിത്രമാണ്‌ ‘ഷാഡോ. പ്രമുഖ കന്നട സംവിധായകൻ രവിശ്രീവാസ്തവ, തമിഴ്‌ സംവിധായകൻ രാജ്‌ കപൂർ എന്നിവരുടെ അസോസിയേറ്റ്‌ ഡയറക്ടറായ രാജ്‌ ഗോകുൽദാസ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘ഷാഡോ’. കെനട്ടോസ്കോപ്പ്‌ പ്രൊഡക്ഷൻസിനും, ആരോമൽ സിനിക്രിയേഷൻസിനും വേണ്ടി , എൻ. മഞ്ജുനാഥ്‌ ആണ്‌ ചിത്രം നിർമ്മിക്കുന്നത്‌. സമുദ്രക്കനി നായകനായ ‘തർക്കാപ്പ്‌’ എന്ന ചിത്രത്തിനുശേഷം മഞ്ജുനാഥ്‌ നിർമ്മിക്കുന്ന ചിത്രമാണിത്‌. ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിനുശേഷം സ്നേഹ റോസ്‌ ജോൺ നായിക ആകുന്ന ചിത്രത്തിൽ, അനിൽ മുരളി, ടോഷ്ക്രിസ്റ്റി, മുരളീധർ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
പൂനയിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ പഠിക്കുന്ന അഞ്ച്‌ യുവതി യുവാക്കളുടെ കഥയാണ്‌ ചിത്രം പറയുന്നത്‌. പൂനയിൽ നിന്ന്‌ ഒരു ദിവസം, എബി (മുരളീധർ), രേവതി (സ്നേഹ റോസ്‌ ജോൺ), നന്ദു (അൻസിൽ), ആദി (രതീഷ്‌ ടോം), മെറീന (സ്നേഹ) എന്നീ കുട്ടികൾ ഒരു ഡോക്യുമെന്ററിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ്‌ കേരളത്തിൽ എത്തിയത്‌. കേരള-തമിഴ്‌നാട്‌ ബോർഡറായ കമ്പംമേട്ടിലാണ്‌ മെറീനയുടെ വീട്‌. രാഷ്ട്രീയ പ്രമുഖനും, ബിസിനസ്സുകാരനുമായ മൈക്കിളിന്റെ മകളാണ്‌ മെറീന. മൈക്കിളിന്റെ ബംഗ്ലാവിൽ താമസിച്ചുകൊണ്ട്‌ അവർ ഡോക്യുമെന്ററി ഫിലിമിന്റെ നിർമ്മാണം ആരംഭിച്ചു.
കമ്പംമേടിന്റെ സുന്ദരമായ പ്രകൃതി, അവർ ക്യാമറായിൽ പകർത്തി. അതിനിടയിൽ എബിയുടേയും മെറീനയുടേയും പ്രണയവും പുരോഗമിച്ചു. പ്രണയത്തിന്‌ പറ്റിയ കാലാവസ്ഥ ആയിരുന്നതുകൊണ്ട്‌, പ്രേം നസീർ പ്രണയം വരെ നടന്നു. ഒന്നിച്ചു ജീവിക്കാൻ തീരുമാനമെടുത്തശേഷമാണ്‌, അവർ പരസ്യമായി പ്രണയം തുടങ്ങിയത്‌. വിവാഹം നടത്തിത്തരണമെന്ന്‌ മെറീനയുടെ ഫാദറിനോട്‌ പറയാനും എബി തീരുമാനിച്ചിരുന്നു. അതിനിടയിലാണ്‌, പ്രണയിച്ചു നടക്കുന്നതിനിടയിൽ മെറീനയെ പെട്ടെന്ന്‌ കാണാതായത്‌. കൂടെ ഉണ്ടായിരുന്ന കുട്ടികൾ ഞെട്ടിത്തരിച്ചുപോയി. മൈക്കിൾ പോലീസിൽ പരാതി കൊടുക്കുകയും ചെയ്തു. പോലീസ്‌ അന്വേഷണം തുടങ്ങി. ഞെട്ടിക്കുന്ന ചില വിവരങ്ങളാണ്‌ അടുത്തദിവസം അവർക്ക്‌ ലഭിച്ചത്‌!
കെനട്ടോസ്കോപ്പ്‌ പ്രൊഡക്ഷൻസിനും, ആരോമൽ സിനി ക്രിയേഷൻസിനും വേണ്ടി, എൻ. മഞ്ജുനാഥ്‌ നിർമ്മിക്കുന്ന ‘ഷാഡോ’ രാജ്‌ ഗോകുൽദാസ്‌ സംവിധാനം ചെയ്യുന്നു. ക്യാമറ-തിരുപ്പതി ആർ. സ്വാമി, കഥ, തിരക്കഥ, സംഭാഷണം – അനസ്‌ ബി., രാജേഷ്‌ സി. ആർ., സംഗീതം – ജിനോഷ്‌ ആന്റണി, എഡിറ്റർ – അഭിലാഷ്‌ വിശ്വനാഥ്‌, മേക്കപ്പ്‌ – മണികണ്ഠൻ, പ്രൊഡക്ഷൻ കൺട്രോളർ – ഷറഫു കരൂപ്പടന്ന, കല – കൈലാസ്‌, പി. ആർ. ഒ. – അയ്മനം സാജൻ.
രതീഷ്‌ ടോം, മുരളീധർ, അൻസിൽ, അനിൽ മുരളി, ടോഷ്‌ ക്രിസ്റ്റി, ബിജു കൊടുങ്ങല്ലൂർ, സ്നേഹ റോസ്‌ ജോൺ, ഉഷാറാണി, സ്നേഹ, മനോജ്‌ പണിക്കർ, എന്നിവർ അഭിനയിക്കുന്നു.