ഷോപ്പിയാനിൽ ഭീകരർ തങ്ങുന്നതായി റിപ്പോർട്ട്‌

ഷോപ്പിയാനിൽ ഭീകരർ തങ്ങുന്നതായി റിപ്പോർട്ട്‌
April 20 04:45 2017

ന്യൂഡൽഹി: ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരർ തങ്ങുന്നതായി റിപ്പോർട്ട്‌. അടുത്തിടെ ഭീകരസംഘടനകളിൽ ചേർന്ന യുവാക്കളുടെ സംഘമാണ്‌ പ്രദേശവാസികളുടെ പിന്തുണയോടെ ആയുധങ്ങളുമായി സഞ്ചരിക്കുന്നത്‌. കശ്മീരിൽ ജിഹാദികൾ സംഘർഷം വ്യാപിപ്പിച്ച സാഹചര്യത്തിൽ പുതിയ സംഭവം സുരക്ഷാ സേനകൾ നിരീക്ഷിച്ച്‌ വരികയാണ്‌.
ഷോപ്പിയാൻ, കുൽഗാം, പുൽവാമ, അവന്തിപോര എന്നിവിടങ്ങളിൽ ഭീകരർ പരസ്യമായി സഞ്ചരിക്കുന്നതായി മുതിർന്ന പൊലീസ്‌ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇത്‌ സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും പത്രം പുറത്തു വിട്ടു. ലക്ഷ്കർ ഇ തൊയ്ബ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ ഭീകരസംഘടനകളിൽപ്പെട്ട ഇവർക്ക്‌ പ്രദേശവാസികൾ ഭക്ഷണവും താമസവും നൽകുന്നു. ഭീകരരുമായി ഏറ്റുമുട്ടുന്ന സുരക്ഷാ സേനകളെ ആക്രമിക്കുന്നത്‌ ഇവിടങ്ങളിൽ വർദ്ധിച്ചിട്ടുണ്ട്‌. ചെറിയ യോഗങ്ങൾ സംഘടിപ്പിച്ച്‌ സൈന്യത്തിനും രാജ്യത്തിനുമെതിരായ പ്രവർത്തനത്തെ പിന്തുണക്കാനും ഇവർ പ്രദേശവാസികളോട്‌ ആവശ്യപ്പെടുന്നുണ്ട്‌. വിഘടനവാദി സംഘടനയായ ഹുറിയത്ത്‌ കോൺഫറൻസിന്റെ പരിപാടികളിൽ സംബന്ധിക്കാനും ജനങ്ങൾക്ക്‌ നിർദ്ദേശം നൽകുന്നു.
ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡറായിരുന്ന ബുർഹാൻ വാനിയെ ജൂലൈ എട്ടിന്‌ സൈന്യം കൊലപ്പെടുത്തിയതിന്‌ പിന്നാലെ കശ്മീരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഈ സമയം ഇരുനൂറോളം പേർ ഭീകരസംഘടനകളിൽ ചേർന്നതായാണ്‌ ഇന്റലിജന്റ്സ്‌ റിപ്പോർട്ട്‌.

  Categories:
view more articles

About Article Author