സംഗീതവിസ്മയത്തില്‍ ഗുരുവായൂര്‍

December 23 17:07 2013

ഗുരുവായൂര്‍: കര്‍ണാടിക് സംഗീതത്തിന്റെ ഗരിമയില്‍ രാഗവിസ്മയം തീര്‍ത്ത ആക്കൊണ്ടി ശ്രീനിവാസരാജ റാവു ചെമ്പൈ സംഗിതോത്സവ സദസ്സിനെ ആനന്ദലഹരിയിലാഴ്ത്തി. ജനപ്രിയ കര്‍ണാടിക് കീര്‍ത്തനങ്ങള്‍ അവിസ്മരണീയമാം വിധം റാവു അവതരിപ്പിച്ചത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു.

 

സി എസ് അനുരൂപ് (വയലിന്‍), ആന്ധ്ര വി യോഗേഷ് (മൃദംഗം), വാഴപ്പിള്ളി കൃഷ്ണകുമാര്‍ (ഘടം), താമരക്കുടി രാജശേഖരന്‍ (മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളമൊരുക്കി. സംഗീതജ്ഞന്‍ പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് അവതരിപ്പിച്ച കച്ചേരി ആലാപന മാധുര്യത്താല്‍ ശ്രദ്ധേയമായി. ഉഷ ശങ്കര്‍, ദീപ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച വായ്പാട്ടും ആസ്വാദകര്‍ക്ക് നവ്യാനുഭവമായി. ഓച്ചിറ വി ശിവദാസ്, പ്രസന്ന ശിവദാസ് ദമ്പതികളുടെ നാഗസ്വര കച്ചേരിയും ഉപകരണസംഗീതത്തിന്റെ മാസ്മരിക ഭാവങ്ങള്‍ സദസ്സിന് സമ്മാനിച്ചു. പ്രത്യേക കച്ചേരിയില്‍ പന്തുല രമയുടെ വായ്പ്പാട്ടും അവതരിപ്പിച്ചു. ചെമ്പൈവേദിയില്‍ ഇന്ന് ഗുരുവായൂര്‍:

 

ചെമ്പൈ സംഗീതോത്സവത്തിലെ പ്രത്യേക കച്ചേരിയില്‍ തിങ്കളാഴ്ച രാത്രി എട്ടിന് വയലിനിസ്റ്റ് സഹോദരങ്ങള്‍ ജി ജെ ആര്‍ കൃഷ്ണനും ലാല്‍ഗുഡി വിജയലക്ഷ്മിയും വയലിന്‍ ഡ്യൂയറ്റ് അവതരിപ്പിക്കും. പ്രത്യേക കച്ചേരിയില്‍ വൈകിട്ട് ആറിന് കെ ആര്‍ ശ്യാമയും ഏഴിന് വെള്ളിനേഴി സുബ്രഹ്മണ്യവും കച്ചേരികളവതരിപ്പിക്കും.

 

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.